ഈ നോമ്പുകാലത്ത്

Image

ഇരുപത്തിയഞ്ചും അമ്പതും നോമ്പിലൂടെ കടന്നുപോകുമ്പോൾ താഴെ പറയുന്ന ചിന്തകൾ ഒന്നു ശ്രദ്ധിച്ചാൽ അവ അനുഗ്രഹ പ്രദമാകും.

1. മനസ്സിലുള്ള വെറുപ്പ് ഈ നോമ്പുകാലത്ത് ഹൃദയത്തിൽ നിന്ന് കഴുകി കളയാം. (യൂദാസിൻ്റെ ഹൃദയമാണ് ഈശോയിൽ നിന്നകന്നത്.ആ അകൽച്ച വെറുപ്പായി മാറി. വെറുപ്പ് അവൻ്റെ തന്നെ ആത്മഹത്യക്കു കാരണമായി.

2. യോഗ്യതയോടു കൂടി വി.കുർബ്ബാന സ്വീകരിക്കുക. യോഗ്യതയില്ലാതെ വി.കുർബ്ബാന സ്വീകരിച്ചപ്പോൾ യുദാസിൽ സാത്താൻ പ്രവേശിച്ചു. നമ്മളും യോഗ്യതയില്ലാതെ വി.കുർബാന സ്വീകരിക്കുമ്പോൾ നമ്മുടെ തന്നെ നാശത്തിനു കാരണമായേക്കും. ഈ നോമ്പുകാലത്ത് അതിനുള്ള ശ്രമം നടത്തുക.

3. ഒരു മണിക്കൂറെങ്കിലും ഈശോയോട് ചേർന്നിരിക്കുക. എങ്കിൽ മാത്രമേ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ നമുക്കാകൂ. ശിഷ്യന്മാർ പ്രാർത്ഥിക്കേണ്ട സമയത്ത് ഉറങ്ങി.അതിനാൽ അവർ ചിതറിക്കപ്പെട്ടു.

4. കൂടെ നില്ക്കുന്നവർ ഒറ്റിക്കൊടുക്കുന്ന സാഹചര്യം. ഈശോക്കും ഈ അവസ്ഥയുണ്ടായി. പിതാവ് തൻ്റെ കൂടെയുണ്ടെന്ന ഉറപ്പാണ് ഈശോക്ക് ധൈര്യം പകർന്നത്. സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതനെ അയച്ച് ഈശോയെ ശക്തിപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തിലും ദൈവമാണ് എൻ്റെ സഹായകൻ എന്ന ബോധ്യത്തിലേക്ക് ഈ നോമ്പു കാലത്തിൽ വളരാം. 5. മാനുഷികമായ രീതിയിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാതിരിക്കുക. പത്രോസ് മാനുഷികമായി ബന്ധിക്കുവാൻ വന്നവരെ വാളെടുത്ത് വെട്ടുന്നു. നമ്മുടെ ജീവിതത്തിലും നാം ബുദ്ധി കൊണ്ട് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോൾ പ്രശ്നങ്ങൾ സങ്കീർണ്ണമാകും.

6. ഈ മാനസികമായാണ് കൂടുതൽ വേദനിച്ചത്. അതിൻ്റെ തീവൃതതയിലാണ് വിയർപ്പ് രക്ത തുള്ളികളായി മാറിയത്. നമ്മുടെ ചുറ്റുമുള്ളവരുടെ മാനസികമായ അവസ്ഥ നമുക്ക് പിടികിട്ടിക്കൊള്ളണമെന്നില്ല. എന്തിനാണ് മറ്റുള്ളവർ വിഷമിക്കുന്നതെന്ന് മനസ്സിലാക്കുവാൻ നമുക്കു പരിശ്രമിക്കാം.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

7th of July 2023

""

image

9th of November 2023

""

image

16th of January 2024

""

image

21st of March 2024

""

image

19th of May 2024

""

image

19th of August 2024

""

image

7th of September 2024

""

image

10th of September 2024

""

image

30th of September 2024

""

Write a Review