ശുദ്ധീകരണാന്മാക്കൾക്കു വേണ്ടി പ്രാർത്ഥിച്ചാൽ എന്തെങ്കിലും ഗുണമുണ്ടോ?

Image

നാം നവമ്പർ മാസം പ്രത്യേകിച്ച് മരിച്ചു പോയ നമ്മുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓർക്കുന്ന മാസമാണ്. കത്തോലിക്കാ സഭ എല്ലാ വിശുദ്ധർക്കും (മാതാവിനൊഴികെ)തിരുനാളായി ഒരു ദിവസം മാത്രമാണ് മാറ്റി വെച്ചിട്ടുള്ളത്. എന്നാൽ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കൾക്കായി 29 ദിവസമാണ് നവംബറിൽ മാറ്റി വെച്ചിട്ടുള്ളത് എന്നറിയുമ്പോൾ തന്നെ ആ പ്രാർത്ഥനകൾക്കുള്ള പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ വിഷയത്തിനെക്കുറിച്ച് നമുക്കല്പം മനസ്സിലാക്കുവാൻ ശ്രമിക്കുന്നത് നല്ലതാണ്. സഭയെ നമുക്ക് മൂന്നു ഭാഗമായി തിരിക്കാം:-

1. സമരസഭ : (പിശാചിനോടും ശരീരത്തോടും ലോകത്തിനോടും പടവെട്ടി നില്ക്കുന്ന ഇപ്പോൾ ജീവിച്ചിരിക്കുന്നവരായ നാം ആയിരിക്കുന്നത് സഭ .

2. സഹന സഭ: ജീവിച്ചിരുന്നപ്പോൾ വിശുദ്ധരായിരുന്നെങ്കിലും ദൈവ നീതി പ്രകാരം ഇനിയും പൂർണ്ണത വരാതെ ശുദ്ധീകരണസ്ഥലത്ത് സ്വർഗ്ഗം പ്രതീക്ഷിച്ച് കിടക്കുന്നവർ

3.വിജയസഭ: വിശുദ്ധരായി ദൈവത്തോടൊത്ത് നിത്യാനന്ദം അനുഭവിച്ച് കഴിയുന്നവർ.

ഇതിൽ സഹനസ്സഭയിൽ കഴിയുന്നവരെയാണ് നമ്മൾ ഈ മാസം പ്രത്യേകിച്ച് ഓർക്കുന്നത്. അവരാണ് ശുദ്ധീകരണാന്മാക്കൾ. ശുദ്ധീകരണാന്മാക്കൾ വിശുദ്ധർ തന്നെയാണ് - അതായത് ഏതു സമയത്തു വേണമെങ്കിലും ദൈവതിരുമുമ്പിൽ അവർക്കെത്താം. പക്ഷേ ഏതാനും പ്രാർത്ഥന കൂടി സ്വർഗ്ഗപ്രവേശത്തിനു അവർക്ക് ആവശ്യമുണ്ട്.അവർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അവർക്കു സാധിക്കുകയില്ല എന്നു മാത്രം. എന്നാൽ അവർക്ക് ശുദ്ധീകരണസ്ഥലത്തുള്ള അവരുടെ കഠിനമായ പീഡകളിൽ നിന്ന് അവർക്ക് ജീവിച്ചിരിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനാകും. ശുദ്ധീകരണാത്മാക്കളുടെ മാധ്യസ്ഥം വളരേ ശക്തമാണ്. നമുക്ക് അവരുടെ പ്രാർത്ഥന യാചിക്കാനാകും. അവരുടെ തീക്ഷ്ണമായ പ്രാർത്ഥന ദൈവസന്നിധിയിൽ വളരേ ശക്തിയുള്ളതാണ് എന്ന് തിരിച്ചറിയുക. അവരുടെ മാധ്യസ്ഥം മൂലം അത്ഭുതങ്ങൾ നടന്ന ധാരാളം സാക്ഷ്യങ്ങൾ നമ്മൾ ഇതിനകം കേട്ടിട്ടുണ്ടാകും.

എന്നാൽ അവരുടെ സ്വർഗ്ഗ പ്രാപ്തിക്കു വേണ്ടി പ്രാർത്ഥിക്കാനാകില്ല എന്ന് നാം തിരിച്ചറിയുക. അതിനു ജീവിച്ചിരിക്കുന്നവരായ പ്രാർത്ഥിക്കുന്ന നമ്മുടെ സഹായം ആവശ്യമുണ്ട് എന്ന് നാം മനസ്സിലാക്കണം. നമ്മോട് അവർ ശുദ്ധീകരണസ്ഥലത്തു നിന്ന് യാചിക്കുന്നതും നമ്മുടെ പ്രാർത്ഥന മാത്രമാണ്. ശുദ്ധീകരണസ്ഥലത്തു കിടക്കുന്ന നമ്മുടെ ബന്ധുക്കക്കും കൂട്ടുകാർക്കും വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നുണ്ടാകും. പക്ഷേ ആരും പ്രാർത്ഥിക്കാനില്ലാതെ സങ്കടപ്പെടുന്ന ശുദ്ധീകരണാത്മക്കളുടെ എണ്ണം അസംഖ്യമാണ് എന്ന് അറിയണേ. ഒരു നന്മ നിറഞ്ഞ പ്രാർത്ഥന ആരോരും പ്രാർത്ഥിക്കാനില്ലാത്തവർക്കു വേണ്ടി നാം പ്രാർത്ഥിച്ചാൽ ആയിരക്കണക്കിന് ശുദ്ധീകരണാത്മാക്കളാണ് സ്വർഗ്ഗത്തിലേക്ക് കയറുക എന്ന് വിശുദ്ധർ തന്നെ നമ്മോടു പറയുന്നുണ്ട്. ഇങ്ങിനെ നമ്മുടെ പ്രാർത്ഥന വഴി സ്വർഗ്ഗത്തിലെത്തുന്ന ശുദ്ധീകരണാന്മാക്കൾ ആരുടെ പ്രാർത്ഥന വഴിയാണോ സ്വർഗ്ഗത്തിലെത്തുന്നത് അവരുടെ സ്വർഗ്ഗത്തിലെ മധ്യസ്ഥരായിരിക്കും. ആയതിനാൽ ഈ മാസം നമുക്ക് ശുദ്ധീകരണസ്ഥലത്തു പീഡയനുഭവിക്കുന്ന ആരോരും പ്രാർത്ഥിക്കാനില്ലാത്തവർക്കു വേണ്ടി നമുക്ക് ഉണർവ്വോടെ പ്രാർത്ഥിക്കാം. അത് നമ്മുടെ കടമ കൂടിയാണ്.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

7th of July 2023

""

image

8th of November 2023

""

image

17th of January 2024

""

image

21st of March 2024

""

image

19th of May 2024

""

image

27th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

20th of August 2024

""

image

7th of September 2024

""

Write a Review