മഹാനായ വി.ജോൺ ഇരുപത്തി മൂന്നാമൻ പാപ്പ(St.Pope John XXIII)

Image

ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ മലർക്കെ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പയായിരുന്നു ജോൺ ഇരുപത്തിമൂന്നാമൻ .ഒക്ടോബർ 11 നാണ് വിശുദ്ധ ജോൺ 23 പാപ്പായുടെ തിരുനാൾ.ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1881 നവംബർ 25ന് വടക്കേ ഇറ്റലിയിലെ നഗരമായ ബർഗാ മോമോ രൂപതയിൽപെട്ട സോട്ടോ ഇൽ മോന്തോ എന്ന ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിൽ ആയിരുന്നു ജനനം. ആഞ്ചലോ ഗ്യൂസെപ്പ എന്നായിരുന്നു പേര്. റോൺകാല്ലി കുടുംബത്തിലെ 14 കുട്ടികളിൽ നാലാമത്തവൻ ആയിട്ടായിരുന്നു ആഞ്ചലോ ഗ്യൂസപ്പെയുടെ ജനനം.പതിനൊന്നാം വയസ്സിൽ പുരോഹിതൻ ആകാനുള്ള ആഗ്രഹത്തോടെ വീട്ടിൽ നിന്ന് ഇറങ്ങിയ ജോൺ മാർപാപ്പ ആയതിനുശേഷം തന്റെ കുടുംബം ഈ പദവിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എതിരായിരുന്നു.അദ്ദേഹം തന്റെ വില്പത്രത്തിൽ എഴുതി ദരിദ്രനായി ഞാൻ ജനിച്ചു ദരിദ്രനായി മരിക്കുന്നതിൽ അങ്ങേയറ്റം സന്തുഷ്ടനാണ്.

പിയൂസ് പന്ത്രണ്ടാമൻ പാപ്പയുടെ നിര്യാണത്തിനു ശേഷം 1958 ഒക്ടോബർ 28ന് 77 വയസ്സിൽ ആഞ്ചലോയെ മാർപാപ്പയായി തിരഞ്ഞെടുത്തു. ജോൺ ഇരുപത്തി മൂന്നാമൻ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.പ്രായാധിക്യം മൂലം സഭയെ നയിക്കുക എന്ന വലിയ ദൗത്യം ഏൽപ്പിച്ചപ്പോൾ എല്ലാവരും കരുതിയത് അദ്ദേഹം ഒരു താൽക്കാലിക മാർപ്പാപ്പ ആയിരിക്കും എന്നാണ്. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചു ചേർക്കുവാൻ തീരുമാനമെടുത്തു. ഇന്നുലോകം ഈ മാർപാപ്പയെ അറിയുന്നതു പോലും രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിക്കുവാൻ ദൈവം നിയോഗിച്ച മാർപ്പാപ്പയെ ന്നാണ്. പതിനാറാം നൂറ്റാണ്ടിലെ തെന്ത്രോസ് സൂനഹദോസിനുശേഷം കത്തോലിക്ക സഭയുടെ വാതായനങ്ങൾ ലോകത്തിനായി തുറന്നു കൊടുക്കാനായി രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചു ചേർത്തത് ജോൺ മാർപാപ്പയാണ് . തിരുസഭയയുടെ ചരിത്രത്തിലെ ശക്തമായ ഒരു നാഴികകല്ലായിരുന്നു അദ്ദേഹം വിളിച്ചു ചേർത്ത രണ്ടാം വത്തിക്കാൻ കൗൺസിൽ. ഈ കൗൺസിലിനു ശേഷം സഭയിലെ സകല മേഖലയിലും ശക്തമായ ഒരുണർവ്വ് അനുഭവപ്പെട്ടു. വലിയൊരു ഇദ്ദേഹത്തിന്റെ കാലത്ത് കത്തോലിക്കാസഭയും മറ്റു മതങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചർച്ചകളും ആരംഭിച്ചു. 1961 മെയ് ഈ മാസത്തിൽ പ്രസിദ്ധീകരിച്ച "മാതാവും ഗുരുനാഥയും ",1963 ഏപ്രിൽ പുറത്തിറക്കിയ "ഭൂമിയിൽ സമാധാനം " എന്നീ ചാക്രിക ലേഖനങ്ങൾ ജോൺ പാപ്പായുടെ ചരിത്രത്തിലെ നാഴിക കല്ലുകൾ ആണ് .1960കളിലെ ക്യൂബൻ മിസൈൽ പ്രതിസന്ധി പരിഹരിക്കുന്നതിൽ ജോൺ 23) മൻ മാർപാപ്പ വഹിച്ച പങ്ക് സുപ്രധാനമാണ്.1962 ഒക്ടോബറിൽ അമേരിക്കയും സോവിയറ്റ് യൂണിയനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയപ്പോൾ ജോൺ പാപ്പ അമേരിക്കൻ പ്രസിഡൻറ് ജോൺ ഓഫ് കെന്നഡിയോടും റഷ്യൻ പ്രസിഡണ്ട് നിഖിത ക്രൂഷ് ചേവിനോടും സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടു.പ്രതിസന്ധിയുടെ മൂർധന്യത്തിൽ വത്തിക്കാൻ റേഡിയോയിലൂടെ മാർപ്പാപ്പ പറഞ്ഞു മാനവരാശിയുടെ സമാധാനം സമാധാനം എന്ന നിലവിളികൾക്ക് നേരെ ചെവി അടയ്ക്കരുതെന്ന് രാഷ്ട്രതലന്മാരോട് ഞാൻ അപേക്ഷിക്കുന്നു.മാർപാപ്പയുടെ പ്രസംഗത്തിന് ദിവസങ്ങൾക്ക് ശേഷം റഷ്യ ക്യൂബയിൽ നിന്ന് മിസൈലുകൾ പിൻവലിക്കാൻ തുടങ്ങി. ഏതാനും മാസങ്ങൾക്ക് ശേഷം 1963 ഏപ്രിൽ മാസത്തിൽ ജോൺ പാപ്പ 'ഭൂമിയിൽ സമാധാനം" എന്ന ചാക്രിക ലേഖനം പുറത്തിറക്കി.എല്ലാ മനുഷ്യരെയും അഭിസംബോധന ചെയ്തുകൊണ്ട് ഇറക്കിയ ചാക്രിക ലേഖനം ഐക്യത്തോടും സ്നേഹത്തോടും കൂടി ലോകജനത ജീവിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.

ജോൺ പാപ്പ ആധ്യാത്മിക ജീവിതത്തിൽ പ്രായോഗികതയുടെ വക്താവായിരുന്നു.അനുദിന ജീവിതത്തിലേക്ക് 10 കൽപ്പനകൾ ആണ് പാപ്പ നൽകിയിരിക്കുന്നത്.ഇന്നത്തേക്ക് മാത്രം എന്ന് ആരംഭിക്കുന്ന ശൈലിയിലുള്ള ഈ 10 കൽപ്പനകൾ അനുജന ജീവിതത്തിൽ വിശുദ്ധിയിൽ വളരുവാൻ സഹായിക്കുന്ന കുറുക്ക് വഴികളാണ്.

1963ല്‍ അദ്ദേഹംഅദ്ദേഹം മരിക്കുമ്പോൾ ലോകമെമ്പാടുമുള്ള വിശ്വാസികൾ ഞങ്ങൾക്ക് ഒരു നല്ല പാപ്പയെയും നഷ്ടമായി എന്നാണ് വിശേഷിപ്പിച്ചത്. തന്റെ സ്വകാര്യ സ്വത്ത് തന്റെ അവശേഷിക്കുന്ന കുടുംബങ്ങൾക്കായി വീതിച്ചു കൊടുക്കാനും മരണ പത്രത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു അതിൽ പ്രകാരം ഓരോരുത്തർക്ക് ലഭിച്ചത് 20 ഡോളറിൽ കുറവായ സംഖ്യയായിരുന്നു.അദ്ദേഹം യഹൂദ ജനത്തിനും പ്രിയങ്കരനായ പാപ്പയായിരുന്നു.ലോകമഹായുദ്ധകാലത്ത് മിലിട്ടറിയിൽ ചാപ്ലെയിൻ ആയി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് തുർക്കിയിലും ഗ്രീസിലും വത്തിക്കാൻ പ്രതിനിധി ആയി ജോലി ചെയ്തിരുന്നു ഈ സമയത്ത് അദ്ദേഹം നിരവധി യഹൂദരെയാണ് ജർമൻ നാസി പടയാളികൾ നിന്ന് രക്ഷിക്കാൻ യൂറോപ്പിൽ അവസരം ഒരുക്കിയത്.അത് അദ്ദേഹത്തെ യഹൂദർക്ക് ഇടയിലും വളരെ ഇഷ്ടപ്പെട്ട വ്യക്തിയാക്കി മാറ്റി. കൂടാതെ ഓർത്തഡോക്സ് സഭയുമായും , ഇസ്ലാം നേതാക്കളുമായി വളരേ അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു.

അദ്ദേഹം വളരെയേറെ ആഗ്രഹിച്ച വത്തിക്കാൻ കൗൺസിൽ പൂർത്തിയാകുന്നത് കാണാൻ അദ്ദേഹം ഉണ്ടായിരുന്നില്ല.2014 ഫ്രാൻസീസ് മാർപാപ്പ ഏപ്രിൽ 27ന് ജോൺപോൾ രണ്ടാമൻ മാർപാപ്പയോടൊപ്പം ജോൺ ഇരുപത്തിമൂന്നാമനേയും വിശുദ്ധനായി പ്രഖ്യാപിച്ചു.ലോകം മുഴുവൻ ജോൺ 23) മനെ ഇന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പേരാണ് "നല്ല മാർപ്പാപ്പ " .

വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായേ എല്ലാ മതങ്ങളും പരസ്പര ബഹുമാനത്തോടെ വർത്തിക്കുവാനും അതുവഴി ലോക സമാധാനം നിറയുവാനും വേണ്ടി പ്രാർത്ഥിക്കേണമേ.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

9th of July 2023

""

image

19th of November 2023

""

image

26th of January 2024

""

image

1st of April 2024

""

image

27th of May 2024

""

image

28th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review