വ്യാകുല മാതാവിന്റെ തിരുനാൾ

Image

പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഡാനുഭവങ്ങളും ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ് വ്യാകുല മാതാവിന്റെ തിരുനാൾ ദിനം.വിശുദ്ധ ഗ്രന്ഥവും സഭാ പ്രബോധനങ്ങളും തന്നെയാണ് ഈ തിരുനാളിന്റെ ഉത്ഭവത്തിന് ഉറവിടം.ഈശോയും പരിശുദ്ധ അമ്മയും സഹിച്ചപീഡകളോടുള്ള ഭക്തി വർദ്ധിപ്പിക്കുവാൻ വേണ്ടിയാണ് തിരുസ്സഭാ മാതാവ് ഈ തിരുനാൾ ആഘോഷിക്കുന്നത്. നാടു കടത്തപ്പെട്ട് ദുരിതത്തിൽ ആയിരുന്നപ്പോൾ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയാൽ വിമോചിതനായ പിയൂസ് ഏഴാമൻ മാർപ്പാപ്പയാണ് 1817 ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. തൽഫലമായി പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇത് കത്തോലിക്കാസഭയിൽ ആകമാനമായി വ്യാപിച്ച് ആഘോഷിക്കപ്പെട്ടു.1482ൽ കാരുണ്യ മാതാവ് എന്ന പേരിൽ ഈ തിരുനാൾ കുർബാന ക്രമ പുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടു.1913 ൽ പത്താം പിയൂസ് പാപ്പയാണ് തിരുനാൾ സെപ്റ്റംബർ 15 നടത്താൻ നിശ്ചയിച്ചത്.

ക്രിസ്തുവിന്റെ പീഡാനുഭവ വേളയിലും മരണസമയത്തും മാതാവ് അനുഭവിച്ച അതികഠിനമായ വ്യഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ് 'വ്യാകുല മാതാവ് " എന്ന വിശേഷണ നാമം നൽകപ്പെട്ടത്.പതിനേഴാം നൂറ്റാണ്ടിൽ ഏഴ് വ്യാകുലതകൾ എന്ന പേരിൽ ഈ തിരുന്നാൾ ആചരിക്കപ്പെട്ടു.വിമല ഹൃദയത്തിലൂടെ കടന്നുപോയ ഏഴ് വാളുകൾ ഉദ്ദേശിച്ചാണ് ഈ തിരുനാൾ ഘോഷിക്കുന്നത്.മാതാവിന്റെ ജനന ദിവസമായ സെപ്റ്റംബർ എട്ടിന് ശേഷമുള്ള ഏഴു ദിവസം ഏഴ് വ്യാകുലമായി കൂട്ടിയിട്ടാണ് സെപ്റ്റംബർ 15 എന്ന ദിവസം നിശ്ചയിച്ചിരിക്കുന്നത്..

തന്റെ സ്വർഗീയ പുത്രന്റെ ദാരുണമായ പീഡകളിലുള്ള ദൈവം മാതാവായ മറിയത്തിന്റെ അതികഠിനമായ ഹൃദയവേദനയാണ് ഈ തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.മാനസിക പീഡ അനുഭവിച്ച് സഹ വീണ്ടെടുപ്പുകാരിയായി ഭവിച്ച പരിശുദ്ധ അമ്മ പാപത്തെയും പശ്ചാത്താപത്തിലേക്കുമുള്ള യഥാർത്ഥ മാർഗത്തെയും നമ്മെ ഓർമ്മപ്പെടുത്തുന്നു..

ബൈബിളിൽ നാം കാണുന്ന മാതാവിന്റെ ഏഴ് വ്യാകുലതകൾ :-.

1.ശിമയോന്റെ പ്രവചനം. 2.ഈജിപ്തിലേക്കുള്ള പലായനം. 3.ബാലനായ യേശുവിന്റെ മൂന്നു ദിവസത്തെ കാണാതാകൽ 4.കാൽവരിയിലേക്കുള്ള യാത്രയിൽ മേരി യേശുവിനെ കാണുന്നു. 5.യേശുവിന്റെ ക്രൂശിതാവസ്ഥയും മരണവും. 6.യേശുവിന്റെ തിരുശരീരം കുരിശിൽ നിന്ന് ഇറക്കി മാതാവിന്റെ മടിയിൽ കിടക്കുന്നു 7.യേശുവിന്റെ മൃത സംസ്കാരം. സെപ്തംബർ പതിനഞ്ചാം തിയതിയാണ് തിരുസഭ ഈ തിരുനാൾ ആചരിക്കുന്നത്. ദൈവമാതാവിന്റെ നിരവധിയായ കണ്ണീർ ധാരകൾ നമ്മെ രക്ഷ മാർഗത്തിലേക്ക് നയിക്കട്ടെ . തൻ്റെ പ്രിയപുത്രൻ അനുഭവിച്ച വേദനകളെ സന്തോഷപൂർവ്വം ഉൾക്കൊണ്ട് അമ്മയോട് ചേർന്ന് നമ്മുടെ വേദനകൾ പിതാവായ ദൈവത്തിന്റെ സന്നിധിയിൽ നമുക്ക് സമർപ്പിക്കാം..

അമ്മേ വ്യാകുല മാതാവേ, ഹൃദയത്തിലൂടെ എഴു വ്യാകുലങ്ങൾ സഹിച്ചവളേ നിരവധി സങ്കടങ്ങളിൽ കൂടി കടന്നുപോകുന്നവരായ ഞങ്ങൾക്ക് അമ്മ മാതൃകയും തുണയുമാകണമേ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

16th of July 2023

""

image

21st of October 2023

""

image

27th of December 2023

""

image

28th of February 2024

""

image

27th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

6th of September 2024

""

image

16th of September 2024

""

Write a Review