. അമ്മയുടെ പിറന്നാൾ-സെപ്റ്റംബർ 8

Image

പിറന്നാൾ എല്ലാവർക്കും സന്തോഷം നൽകുന്ന ദിവസമാണ്. പ്രത്യേകിച്ച് പരിശുദ്ധ മാതാവിന്റേതാണെങ്കിലോ? അത് പറഞ്ഞറിയിക്കാൻ പോലും സാധിക്കാത്ത വിധം ആനന്ദം നമുക്ക് നല്കുന്നതാണ്.

വാഴ്ത്തപ്പെട്ട മരിയ വാൾ തോർത്തക്ക് പരി. അമ്മയുടെ ജനനത്തെക്കുറിച്ച് ഈശോ വെളിപ്പെടുത്തിയ സ്വർഗ്ഗീയ ദർശനങ്ങൾ, ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന വിശ്വപ്രസിദ്ധമായ പുസ്തകത്തിൽ നിന്ന് നമുക്ക് ശ്രവിക്കാം :-

ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട ജൊവാക്കീമും അന്നയുമായിരുന്നു പരിശുദ്ധ മേരിയുടെ മാതാപിതാക്കൾ . ജൊവാക്കീമിന്റെ വീട് ഗലീലിയായിലെ നസ്രത്തിലും അന്നയുടേത് ബത്‌ലെഹെമിലും ആയിരുന്നു.വാർദ്ധക്യത്തിൽ എത്തിയിട്ടും മക്കളില്ലാതിരുന്ന ജൊവാക്കീമിനും അന്നക്കും ദൈവത്തിൽ വലിയ പ്രത്യാശ ഉണ്ടായിരുന്നു.അവർ എന്നും ഒരു കുഞ്ഞിനെ സ്വപ്നം കാണുമായിരുന്നു. അവർ പ്രാർത്ഥനാപൂർവ്വം കാത്തിരുന്നു.അന്നും പതിവുപോലെ രാത്രിയുടെ യാമങ്ങളിൽ അവർ പ്രാർത്ഥിച്ചു. അന്ന ഇപ്രകാരം പറഞ്ഞു ദൈവ പിതാവേ . അങ്ങേക്ക് എല്ലാം സാധ്യമാണല്ലോ ?അങ്ങ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നാലും. ആ കുഞ്ഞിനെ അങ്ങേയ്ക്ക് തന്നെ ഞങ്ങൾ തിരിച്ചു തരാം. ഇതേ സമയം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ കൽപ്പനയ്ക്കുവേണ്ടി ഗബ്രിയേൽ മാലാഖ കാത്തുനിൽക്കുന്നു.ദൈവ പിതാവ് പരിശുദ്ധ അമ്മയുടെ ജീവൻ ഗബ്രിയേലിനെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: "പോകുക, രക്ഷാകര പ്രവർത്തിയുടെ ആദ്യപടി എന്നോണം ഈ ജീവനെ അമ്മ അന്നയിൽ നിക്ഷേപിക്കുക. ഇതുവഴി എൻെറ വാഗ്ദാനം ഭൂമിയിൽ നിറവേറും. ഭൂമിയിൽ എന്റെ അവകാശം പൂർണമാകേണ്ടതിന് മറ്റാരുമറിയാതെ ഈ ജീവനെ അന്നയിൽ നിക്ഷേപിക്കുക.ദൈവത്തോടുള്ള അണയാത്ത സ്നേഹത്തിന്റെ എരിയുന്ന ഹൃദയവുമായി ശിരസ്സ് നമിച്ചുകൊണ്ട് ആ ജീവനെ ഗബ്രിയേൽ തന്റെ കൈകളിൽ ഏറ്റുവാങ്ങി.തന്റെ ഉള്ളിലെ എരിയുന്ന സ്നേഹ ജ്വാലക്കുള്ളിൽ ആ ജീവന് മറച്ചുകൊണ്ട് ഗബ്രിയേൽ ദൈവ പിതാവിന്റെ സന്നിധിയിൽ നിന്നും യാത്രയായി .പാറയെ പിളർക്കുന്ന ശബ്ദത്തോടെ ഇടിമിന്നൽ എന്നോണം ഗബ്രിയേൽ ഭൂമിയിൽ ആഗതനായി.കരഞ്ഞു പ്രാർത്ഥിച്ചുകൊണ്ട് രാത്രിയുടെ യാമങ്ങളിൽ തളർന്നുറങ്ങിയ അന്നയുടെ അടുക്കലേക്ക് ഗബ്രിയേൽ ദൂതൻ കടന്നുവന്നു. ദൈവപിതാവ് തന്നെ ഏൽപ്പിച്ച പരിശുദ്ധമായ മേരിയുടെ ജീവനെ കൈകളിൽ എടുത്തുകൊണ്ട് ദൈവ പിതാവിനോട് ഒരു പ്രാർത്ഥനയെന്നോണം അനുവാദം വാങ്ങിയശേഷം ഗബ്രിയേൽ തന്നെ അന്നയുടെ ഉദരത്തിൽ മേരിയുടെ ജീവനെ നിക്ഷേപിച്ചു.തിളങ്ങുന്ന മുഖ കാന്തിയോടെ ഗബ്രിയേൽ മുട്ടുകൾ മടക്കി കൈകൾ കൂപ്പിക്കൊണ്ടു പറഞ്ഞു: " ദൈവ പിതാവിന്റെ വാഗ്ദാനമേ അങ്ങേക്ക് സ്വസ്തി! മാലാഖമാരുടെയും സ്വർഗ്ഗാരൂപികളുടേയും രാജ്ഞി അങ്ങേക്ക് സ്വസ്തി! " ഇത് പറഞ്ഞുകൊണ്ട് ഗബ്രിയേൽ സ്വർഗത്തിലേക്ക് തിരിച്ചു യാത്രയായി . തന്റെ ഉദരത്തിൽ സംഭവിച്ചതൊന്നും അറിയാതെ പ്രാർത്ഥനയുടെ ആഴങ്ങളിൽ അന്ന ഒരു കുഞ്ഞിനെ സ്വപ്നം കാണുകയായിരുന്നു, എന്നാൽ പ്രാർത്ഥനക്ക് പ്രത്യുത്തരമായി അവർക്ക് ദൈവത്തിന്റെ അമ്മയെ തന്നെ അവരുടെ മകളായി ലഭിച്ചു. അന്ന ഗർഭിണിയായി എന്ന് അവൾക്ക് തന്നെ ദൈവം മനസ്സിൽ ഉറപ്പും കൊടുത്തു. സ്വർഗ്ഗീയ സമാധാനവും സന്തോഷവും കൊണ്ട് അന്നയുടെയും ജൊവാക്കീമിന്റെയും മനസ്സുകൾ നിറയാൻ തുടങ്ങി. കുഞ്ഞ് പെൺകുഞ്ഞാണ് എന്ന ചിന്തയും അവർക്ക് ലഭിച്ചു. അപ്പോൾ മുതൽ അന്നയുടെ മനസ്സിൽ കുഞ്ഞിനെ എന്ത് പേര് നൽകും എന്ന ചിന്തകളായി.അവളെ നമുക്ക് മേരി എന്ന് വിളിക്കാമെന്ന് അവർ തീരുമാനമെടുക്കുന്നു.. പ്രപഞ്ചം മുഴുവൻ അക്കാലത്ത് ഈ ഒരു ജനനത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തു നിൽക്കുകയായിരുന്നു.അന്നയുടെ പ്രസവസമയം അടുക്കുംതോറും പ്രകൃതിയിൽ പോലും മാറ്റങ്ങൾ കാണുവാൻ തുടങ്ങി. സർവ്വപ്രപഞ്ചം എന്തിനോ വേണ്ടി ഒരുങ്ങുന്നത് പോലെ തോന്നി.വലിയ പ്രകൃതിക്ഷോഭം ആരംഭിച്ചു,മിന്നലും ഇടിമുഴക്കവും ശക്തമായ മഴയും ഉണ്ടായി.പെട്ടെന്ന് എല്ലാം ശാന്തമായി. ആ സമയത്ത് ആകാശത്ത് ഒരു വലിയ മഴവില്ല് അർദ്ധ വൃത്താകൃതിയിൽ വിരിഞ്ഞു.ആകാശം തെളിഞ്ഞു എല്ലാ അന്തരീക്ഷവും ശുദ്ധീകരിക്കപ്പെട്ടു.അന്ന പ്രസവിച്ചു - ഒരു പെൺകുഞ്ഞ് .സ്ത്രീകൾ, നല്ല ശരീരപുഷ്ടിയുള്ള ഒരു പെൺകുഞ്ഞിനെ പൊതിഞ്ഞു കൊണ്ടുവരുന്നു. അത് നമ്മുടെ മേരിയാണ്. യേശുവിന്റെ അമ്മ - നമ്മുടെ മുഴുവൻ അമ്മയായ മേരി.ദൈവദൂതന്മാർ അത്യധികം സന്തോഷിച്ചു.കാരണം പറുദീസ അന്നുവരെയും ഇതുപോലെ ശോഭയുള്ള ഒരു കുഞ്ഞിനെ കണ്ടിട്ടില്ലായിരുന്നു.അവൾ പരിശുദ്ധ ത്രിത്വത്തിന്റെ ആനന്ദം ആയിരുന്നു .പരിശുദ്ധ ത്രിത്വം അതിന്റെ എല്ലാ ദാനങ്ങളും കൊണ്ട് ആ കുഞ്ഞിനെ അലങ്കരിച്ചു. ദൈവം തനിക്കുവേണ്ടി തന്നെ സൃഷ്ടിച്ച ഏറ്റവും 'പരിശുദ്ധിയായി ' മേരി രക്ഷകനെ വഹിക്കുന്നവൾ . .അവൾ ഒരു പ്രത്യേക സൃഷ്ടിയായിരുന്നു.അവൾ മാതാപിതാക്കളിൽ നിന്ന് ജനിച്ചെങ്കിലും ഉത്ഭവപാപത്തിൽ നിന്ന് സ്വതന്ത്രയായിരുന്നു.അവളിൽ എല്ലാ കൃപാവരങ്ങളും പുണ്യങ്ങളും ഒരുമിച്ച് ചേർന്നിരുന്നു. കാഴ്ച്ചയിൽ അവൾ ഒരു മാലാഖക്കുഞ്ഞു പോലെ സുന്ദരിയായിരുന്നു. അവളുടെ ചുറ്റും എപ്പോഴും മാലാഖക്കുഞ്ഞുങ്ങളുടെ സംഗീതത്തോടു കൂടിയ അകമ്പടിയുണ്ടായിരുന്നു.

അവൾ സ്വർഗ്ഗീയ പിതാവിന്റെ മകളാണ്. പുത്രനായ ഈശോയുടെ അമ്മയാണ്. ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ്. മേരി എന്ന വാക്കിന് നക്ഷത്രം, മുത്ത്, പ്രകാശം, സമാധാനം എന്നല്ലാം അർത്ഥങ്ങളുണ്ട്. നമ്മുടെ എല്ലാവരുടേയും അമ്മയാണ് മേരി. അവൾ മാലാഖമാരുടെ രാജ്ഞിയാണ്. ഈ സ്വർഗ്ഗീയ അമ്മയുടെ തിരുനാളാണ് സെപ്തംബർ 8 ന് ലോകം മുഴുവൻ ആഘോഷിക്കുന്നത്. നമുക്കും പരി. അമ്മയോട് തീഷ്ണമായി പ്രാർത്ഥിക്കാം. അമ്മ തീർച്ചയായും നമ്മുടെ ജീവിതങ്ങളിൽ പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ തുണയായിരിക്കും. അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ - ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

17th of July 2023

""

image

21st of October 2023

""

image

28th of December 2023

""

image

29th of February 2024

""

image

28th of May 2024

""

image

29th of May 2024

""

image

19th of August 2024

""

image

6th of September 2024

""

image

21st of September 2024

""

Write a Review