വിശുദ്ധ ജോൺ മരിയ വിയാനി

Image

ഫ്രാൻസിലെ ലിയോണിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ വടക്കായി ഒരു കൊച്ചു ഗ്രാമത്തിലാണ് വി.ജോൺ മരിയ വിയാനിയുടെ ജനനം. അമ്മയുടെ മടിത്തട്ടിൽ ഇരുന്ന് വളരെ തീക്ഷ്ണതയുടെ അദ്ദേഹം പഠിച്ചെടുത്ത പ്രാർത്ഥനയാണ് അദ്ദേഹത്തെ വിശുദ്ധനാക്കിയത്. അത് മറ്റൊന്നും ആയിരുന്നില്ല ജപമാലയായിരുന്നു. തടി കൊണ്ടുണ്ടാക്കിയ മാതാവിന്റെ ഒരു കൊച്ചു രൂപവും അവന് സ്വന്തമായി ഉണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം തന്റെ വാർദ്ധക്യത്തിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു പരിശുദ്ധ അമ്മയെ ഞാൻ അതിയായി സ്നേഹിക്കുന്നു, ഞാൻ അമ്മയെക്കുറിച്ച് അറിയുന്നതിന് മുമ്പേ അമ്മയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു.

വളരെ പ്രതിസന്ധിയിലൂടെ ഫ്രാൻസ് കടന്നുപോയിരുന്ന ഒരു കാലമായിരുന്നു അത്. ആരാധനകൾക്കും പ്രാർത്ഥനകൾക്കും വിലങ്ങു വെക്കപ്പെട്ട ഒരു കാലം. അല്മായരുടെ വേഷത്തിൽ ഒളിച്ചു നടന്നു വേണമായിരുന്നു വൈദികർക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുവാൻ. അദ്ദേഹത്തിന് 11 വയസ്സുള്ളപ്പോൾ ഒരു വൈദികനെ കാണുന്നതിനിടയായി. അദ്ദേഹമാണ് വിയാനിയുടെ ആദ്യ കുമ്പസാരം കേൾക്കുന്നത്. ഈ കുട്ടിയുടെ ഭക്തി തീഷ്ണത കണ്ട് അദ്ദേഹം അവന് വേദപാഠം പഠിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. 13 )മത്തെ വയസിലാണ് ആദ്യകുർബാനക്കൊരുക്കമായ പഠനങ്ങൾ പൂർത്തിയാക്കി അദ്ദേഹം ഈശോയെ സ്വീകരിക്കുന്നത്. വളർന്നു വലുതായപ്പോഴും ആ ദിവസങ്ങളെക്കുറിച്ച് കണ്ണുനീരോടെയാണ് വിയാനി സംസാരിച്ചിരുന്നത്. ദിവ്യകാരുണ്യം സ്വീകരിച്ച എഴുന്നള്ളി വന്ന യേശുവിനോട് താരതമ്യം ചെയ്തപ്പോൾ ലോകം മുഴുവൻ ശൂന്യമായി അദ്ദേഹത്തിന് തോന്നി. ഏറ്റവും വലിയ സമ്പത്ത് തന്നെ തന്റെ നാവിൽ സ്വന്തമായിതുപോലെ .പതിനാറാമത്തെ വയസ്സിൽ അമ്മയോടും ആന്റിയോടും തൻ്റെ സ്വപ്നം അദ്ദേഹം വ്യക്തമാക്കി. ഞാൻ ഒരു വൈദികൻ ആകുന്നെങ്കിൽ അനേകം ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കുവാൻ എനിക്ക് സാധിക്കുമായിരുന്നു. എന്നാൽ കുഗ്രാമത്തിൽ ഉള്ള സാധാരണ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാൾക്ക് സാധിക്കുന്ന സ്വപ്നമായിരുന്നില്ല അത്. അങ്ങനെ ഒരു ദിവസം ഭക്തനായ ഒരു വൈദികൻ അവരുടെ ഗ്രാമത്തിൽ ദൈവ വിളി ക്യാമ്പിനെത്തി. ജോണിന്റെ അമ്മ അവൻ്റെ പിതാവിനോട് അനുവാദം വാങ്ങിയതിനു ശേഷം ഫാദർ ബാളിയുമായി സംസാരിച്ചു. തന്റെ മകനെ സെമിനാരിയിൽ ചേർക്കണം എന്നായിരുന്നു അവളുടെ ആവശ്യം. പരിമിതികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ആദ്യമൊന്നും അദ്ദേഹം സമ്മതിച്ചില്ല. ജോൺ വിയാനിയെ കണ്ടതോടുകൂടി അദ്ദേഹത്തിന്റെ എല്ലാ സംശയങ്ങളും നീങ്ങി. ലത്തീൻ വിഷയത്തിലെ ഭാഗങ്ങൾ മനപ്പാഠമാക്കുക ജോണിന് അതികഠിനമായിരുന്നു. കൂട്ടുകാരനായ 12 വയസ്സുകാരൻ ഒരു കുട്ടിയാണ് അവർക്ക് ലത്തീന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തിരുന്നത്. ചെറിയ കാര്യങ്ങൾ പോലും മനസ്സിലാകാത്തതുമൂലം ദ്വേഷ്യം വന്ന് അവൻ ജോണിന്റെ മുഖത്തടിച്ചു. അന്ന് ജോണിന് 20 വയസ്. എന്നാൽ ജോൺ പെട്ടെന്ന് മുട്ടുകുത്തി തന്നോട് ക്ഷമിക്കണം എന്ന് യാചിച്ചു. തനിക്കുവേണ്ടി ഏല്ലാവരും പ്രാർത്ഥിക്കണം എന്ന് യാചിച്ചു. അത്രമേൽ പഠനത്തിൽ മോശവും അതുപോലെ എളിമയുള്ള വ്യക്തിയായിരുന്നു ജോൺ , 1809 പട്ടാളത്തിൽ നിർബന്ധിത സേവനത്തിന് പോകേണ്ടി വന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ദൈവം ഇടപെട്ടു. ജോൺ വീണ്ടും സെമിനാരിയിൽ തിരിച്ചെത്തി. 26 വയസ്സുള്ള ജോൺ ആയിരുന്നു ക്ലാസിലെ ഏറ്റവും മുതിർന്ന കുട്ടി .മേജർ സെമിനാരിയിൽ നിന്ന് പരീക്ഷകൾ പരീക്ഷയിൽ നിരന്തരമായ തോൽവികൾ ഏറ്റുവാങ്ങിയ സെമിനാരിധികാരികൾ അവനെ പറഞ്ഞു വിട്ടു. ഫാദർ ബാളിയുടെ അടുക്കൽ എത്തി. അദ്ദേഹം ജോണിനെ ആശിപ്പിച്ചു. നിനക്കൊരു വൈദികൻ ആകാം -എൻ്റെ കൂടെ നിന്ന് അല്പം കൂടി നന്നായി പഠിക്കുക. അദ്ദേഹത്തോടൊപ്പം നിന്ന് പഠിച്ചതിനുശേഷം വീണ്ടും പരീക്ഷയ്ക്ക് എത്തി സെമിനാരി പരീക്ഷകൾ പാസ്സായി. ഏതാനും നാളുകൾക്ക് ശേഷം ഇന്ന് പ്രസിദ്ധമായ ആർസ് ഇടവകയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ആത്മീയമായും ഭൗതികവുമായും അധ:പതിച്ച ഒരു ഇടവകയായിരുന്നു അത്.അവിടേക്ക് പോകാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.പരിമിതമായ വസ്തുക്കൾ മാത്രം എടുത്ത് വിയാനി ആർസ് ലക്ഷ്യമാക്കി യാത്രയായി. അപ്പോൾ അദ്ദേഹത്തിന് 32 വയസ്സായിരുന്നു.മണിക്കൂറോളം മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്ന ഒരു വൈദികൻ ആയിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദേവാലയത്തിലെ ദിവ്യബലിൽ സംബന്ധിക്കാൻ കുറച്ചു പേർ വന്നു -അവർ പറഞ്ഞറിഞ്ഞ് മറ്റുചിലരും പതുക്കെ ദേവാലയത്തിലേക്ക് വരാൻ ആരംഭിച്ചു.അദ്ദേഹത്തിന്റെ സ്നേഹമുള്ള കണ്ണുകൾക്ക് മുൻപിൽ ഒരു പാപിക്കും പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല :ഓരോ ദിവ്യബലിയും കഴിയുമ്പോൾ കുമ്പസാരക്കൂടിനു മുമ്പിൽ ജനങ്ങൾ തടിച്ചുക്കൂടി തുടങ്ങി. 18 മണിക്കൂറോളം കുമ്പസാരക്കൂട്ടിൽ ചിലവഴിക്കുന്ന അദ്ദേഹം രാത്രിയിൽ മുറിയിലേക്ക് പോകും. രാത്രി മുഴുവൻ തന്റെ ഇടവക ജനത്തിന്റെ മാനസാന്തരത്തിനു വേണ്ടി പ്രായശ്ചിത്തം ചെയ്യുവാൻ തുടങ്ങി.പ്രസംഗിക്കാനുള്ള കഴിവോ അറിവോ ഇല്ലാത്ത തനിക്ക് അറിയാവുന്ന കാര്യം കുമ്പസാരിപ്പിക്കുകയും പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ഭക്തിപൂർവ്വം ദിവ്യബലി അർപ്പിക്കുകയും ചെയ്യുകയെന്നാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.ഇടവകയിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ആരംഭിച്ചു.വർഷങ്ങളായി ദേവാലയത്തിൽ വരാത്തവർ എത്തിത്തുടങ്ങി. കൊടിയ പാപികൾ പോലും മാനസാന്തരപ്പെട്ടു.പ്രസംഗങ്ങളിൽ എല്ലാം അദ്ദേഹം" മക്കളെ ദൈവം സ്നേഹമാണ്, മക്കളെ ദൈവം സ്നേഹമാണ്. ദൈവത്തെ നിങ്ങൾ വേദനിപ്പിക്കരുത് " എന്നു മാത്രമാണ് പറഞ്ഞിരുന്നത്.ആത്മാവിൽ നിറഞ്ഞ വാക്കുകൾ ആ ഇടവകയിലും ആ നാട്ടിലും വലിയ ചലനങ്ങൾ ഉണ്ടാക്കി.ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം അവിടെ ചെയ്തു.ആ ഇടവക അതിർത്തിയിൽ മാത്രം നാല് മദ്യഷാപ്പുകൾ ഉണ്ടായിരുന്നു.അദ്ദേഹം മദ്യഷാപ്പുകൾക്കെതിരെ പ്രാർത്ഥനാ യുദ്ധം -പ്രഖ്യാപിച്ചു. അതിൽ അദ്ദേഹം തന്നെ വിജയിച്ചു. മദ്യഷാപ്പിലേക്ക് ആളുകൾ വരാതെയായപ്പോൾ ഷാപ്പുകൾ അടച്ചുപൂട്ടി. വിയാനി അച്ചനെതിരെ ധാരാളം അപവാദങ്ങളും ഭീഷണികളും ശത്രുക്കൾ ഉണ്ടാക്കി. ദൈവാശ്രയം കൊണ്ട് അതിലെല്ലാം അദ്ദേഹം വിജയിച്ചു. വിയാനിയെ നിരുത്സാഹപ്പെടുത്താനോ ഭയപ്പെടുത്താനോ സാധ്യമല്ലെന്ന് കണ്ട പിശാച് നേരിട്ട് പ്രത്യക്ഷനായി ശല്യപ്പെടുത്താൻ തുടങ്ങി. അവസാനം പിശാച് തോറ്റു പിന്മാറി.ദൂരെനിന്നു പോലും വിയാനിയച്ചന്റെ അടുത്ത് കുമ്പസാരിക്കാൻ മാത്രമായി ആളുകൾ വരാൻ തുടങ്ങി. മണിക്കൂറോളം പ്രാർത്ഥിച്ചതിനുശേഷമാണ് അദ്ദേഹം കുമ്പസാരക്കൂട്ടിലേക്ക് പ്രവേശിക്കുക.കുമ്പസാരക്കൂട്ടിൽ നിന്ന് പൊട്ടിക്കരഞ്ഞു പോകുന്ന ധാരാളം പേര് അവിടെ കാണാമായിരുന്നു.ഏതെങ്കിലും പാപം പറയുവാൻ മറന്നു പോയാൽ അതുപോലും ദൈവാത്മാവ് അച്ചന് അത് വെളിപ്പെടുത്തി കൊടുക്കുമായിരുന്നു.ഏകദേശം 30 വർഷത്തോളം അദ്ദേഹം ഇതേ രീതിയിൽ മുന്നോട്ടുപോയി. ജീവിതത്തിന്റെ സിംഹഭാഗവും കുമ്പസാരക്കൂട്ടിൽ ചിലവഴിച്ച് ആത്മാക്കളെ ഈശോക്ക് വേണ്ടി നേടിയതാണ് ഇന്ന് ലോകം അദ്ദേഹത്തെ ഓർക്കുന്നത്.അനങ്ങുവാൻ സാധിക്കാത്ത രോഗസമയങ്ങളിൽ പോലും അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. ആത്മീയമായും ഭൗതികമായും തകർന്നു കിടന്നിരുന്ന ആർസ് ഇടവകയെ അദ്ദേഹം ഒരു പ്രസിദ്ധതീർത്ഥാന കേന്ദ്രമായി മാറ്റി. ജോണിന് ഇക്കാലത്ത് പരിശുദ്ധ അമ്മ തന്നെ പലപ്പോഴും പ്രത്യക്ഷപ്പെടുമായിരുന്നു. കഠിനമായ ജോലി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിപ്പിച്ചിരുന്നു .1859 ആഗസ്റ്റ് 4)o തിയതി അവസാന കുമ്പസാരം സ്വീകരിച്ച് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.മരണസമയത്ത് കാത്തുനിന്ന മാലാഖമാർ അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്ക് സ്വീകരിച്ചു .ധാരാളം തീർത്ഥാടകർ വിയാനിയച്ചന്റെ മരണവാർത്ത അറിഞ്ഞു ഓടിയെത്തി. ആർസ് നഗരം കണ്ണീരിൽ കുതിർന്നു. ആഗസ്റ്റ് 14 ന് ആത്മാവ് വേർപ്പെട്ട ശരീരം 163 വർഷങ്ങൾക്കു ശേഷം ഇന്നും കേടുകൂടാതെ ആർസ് നഗരത്തിലുണ്ട്. ആ ദിവ്യശരീരത്തെ തൊടുവാൻ പുഴുക്കളും കൃമികളും പോലും ധൈര്യപ്പെട്ടില്ല. ദൈവത്തെ മഹത്വപ്പെടുത്തിയ ആ ജീവിതത്തെ ദൈവവും മഹത്വപ്പെടുത്തി. 1925 മെയ് മാസം 31)o തീയതി അദ്ദേഹത്തെ പരിശുദ്ധ പിതാവ് പിയൂസ് പതിനൊന്നാം മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. ധാരാളം അത്ഭുതങ്ങൾ വി. ജോൺ മരിയ വിയാനിയുടെ മാദ്ധ്യസ്ഥം മൂലം ഇന്നും സംഭവിക്കുന്നുണ്ട്.

നമുക്കും അദ്ദേഹത്തെ മാതൃകയാക്കാം. ശുദ്ധമണ്ടനെന്ന് പണ്ഡിതർ വിധിയെഴുതിയ, സെമിനാരിയിൽ നിന്ന് പുറത്താക്കപ്പെട്ട വിയാനിയെ ദൈവം ഇടവക വൈദികരുടെ മദ്ധ്യസ്ഥനായി ഉയർത്തി. ഇതുപോലെ നമ്മേയും ദൈവത്തിനു ഉയർത്തുവാൻ സാധിക്കുമെന്നു വിശ്വസിക്കുക. വി. ജോൺ മരിയ വിയാനിയേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

7th of July 2023

""

image

9th of November 2023

""

image

17th of January 2024

""

image

21st of March 2024

""

image

28th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review