വിശുദ്ധ കൊച്ചുത്രേസ്യ St.Theresa of Lisieux

Image

സ്നേഹത്തിന്റെ ഈ വെള്ളരിപ്രാവിനെ പറ്റി കേൾക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല.സഹസ്രാബ്ദത്തിലെ സുവിശേഷ പ്രഘോഷത്തിലെ പുത്തൻ പ്രതീക്ഷയായി അവൾ ഉദയം ചെയ്തു. അവളുടെ അവസാന വാക്കുകൾ അവളുടെ ജീവിതം തന്നെയായിരുന്നു. "എന്റെ ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു" . വിശുദ്ധർ ഒരിക്കലും മരിക്കുന്നില്ല. നമ്മുടെ പ്രതീക്ഷയായി അവർ എന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു.

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിതാവ് ലൂയി മാർട്ടിനും അമ്മ സെലിഗ്വരിനുമായിരുന്നു. രണ്ടു പേരും സന്യസ്ഥ ജീവിതത്തിലേക്ക് പോയി തങ്ങളുടെ വിളി തിരിച്ചറിഞ്ഞ് വിവാഹ ജീവിതത്തിലേക്ക് തിരിച്ചു വന്നവരാണ്. അവളെ സ്നേഹത്തോടെ അപ്പൻ വിളിക്കുന്ന പേരാണ് കൊച്ചുറാണി. കൊച്ചുറാണിയുടെ അമ്മ മരിക്കുമ്പോൾ അവൾക്ക് പ്രായം നാലു വയസ്സും എട്ടു മാസവും . അമ്മയുടെ മരണശേഷം പിതാവ് ലൂയി മാർട്ടിൻ മക്കളെയും കൊണ്ട് അലൻ സോണിൽ നിന്നും 50 മൈൽഅകലെയുള്ള കൊച്ചു ഗ്രാമത്തിലേക്ക് താമസം മാറ്റി.അമ്മയുടെ സ്ഥാനത്ത് നിന്ന് പൗളിൻ ചേച്ചി കൊച്ചുറാണിയെ പരിശീലിപ്പിക്കാൻ തുടങ്ങി. അവൾ മെല്ലെ മെല്ലെ വായിക്കാൻ എഴുതാൻ ആരംഭിച്ചു സ്വർഗം എന്നായിരുന്നു അവൾ ആദ്യം കൂട്ടി വായിച്ച് വാക്ക് .സ്കൂൾ വിട്ടു നേരത്തെ തന്നെ വീട്ടിലെത്തും. അപ്പച്ചനോടും ചേച്ചിമാരോടും സ്കൂളിൽ വിശേഷങ്ങൾ പങ്കുവയ്ക്കും സ്കൂളിൽ ഒന്നാം സമ്മാനം കിട്ടുന്നതിന് അപ്പച്ചൻ തന്റെ മുത്തിന് പ്രത്യേക സമ്മാനങ്ങൾ കൊടുത്തിരുന്നു അതൊക്കെ സൂക്ഷിച്ചുവെക്കുകയും അതിൽ നിന്ന് ഭിക്ഷ കൊടുക്കാനുള്ള തുക കണ്ടെത്തുകയും ചെയ്തിരുന്നു.

പൗളിൻ ചേച്ചി കർമ്മല മഠത്തിൽ പ്രവേശിക്കാൻ പോകുന്നു എന്ന വാർത്ത കൊച്ചുറാണിയെ തളർത്തി. കർമ്മല മഠത്തിലെ ജീവിതരീതിയെപ്പറ്റിയും സ്നേഹവായ്പുകളെ പറ്റിയും പൗളിൻ കൊച്ചു അതുജത്തിക്ക് വിവരിച്ചുകൊടുത്തു. തനിക്കുള്ള വാസസ്ഥലം കർമ്മലമഠമാണെന്ന് അവൾ മനസ്സിൽ കുറിച്ചു. ഒരു ഞായറാഴ്ച അവളും മഠത്തിലെത്തി മഠത്തിൽ ചേരുവാനുള്ള ആഗ്രഹം മഠാധിപതയെ അറിയിച്ചു. അവളെ ശ്രവിച്ച മഠാധിപതക്ക് ഒരു കാര്യം മനസ്സിലായി ഈ കുഞ്ഞിനെ ദൈവം വിളിയുണ്ട്. പക്ഷേ ഒരു കുഴപ്പം . പ്രായമായില്ലല്ലോ 16 വയസ്സായിട്ട് ആലോചിക്കാമെന്ന് അധികാരികൾ അവളെ അറിയിച്ചു.പൗളിൻ ചേച്ചിയെ പിരിഞ്ഞ മാനസിക സമ്മർദ്ദങ്ങളുടെ ഫലമായി പത്താമത്തെ വയസ്സിൽ അവൾ രോഗബാധിതയായി. ഒരു ഡോക്ടർക്കും അവളെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. ചേച്ചിമാരും അപ്പച്ചനും അവളെ ഓർത്തു നന്നേ വിഷമിച്ചു. അവൾ ആരോഗ്യസ്ഥിതി വളരെ മോശമായി. അവർ മാതാവിന്റെ ഒരു തിരുസ്വരൂപം കിടന്നിരുന്ന മുറിയിൽ വച്ച് അതിനു മുമ്പിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചു. അന്ന് രാവിലെ അപ്പച്ചൻ തൊട്ടടുത്തുള്ള മാതാവിന്റെ ദേവാലയത്തിൽ പോയി വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് തീഷ്ണമായി മകൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ഈ സമയം തന്നെ തന്റെ മുറിയിലുണ്ടായിരുന്ന തിരുസ്വരൂപം അവളെ നോക്കി പുഞ്ചിരിച്ചു.അവൾ ഉടനെ സൗഖ്യം പ്രാപിച്ചു. മൂന്നുവർഷത്തിനുശേഷം അവൾക്ക് രോഗം സൗഖ്യം പരിപൂർണ്ണമായി കൈവന്നു അവർ സ്കൂൾ ജീവിതം പുനരാരംഭിച്ചു. മരിയ ചേച്ചിയാണ് കൊച്ചുറാണിയെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കിയത്. പൗളിൻ ചേച്ചി ഒരു കുഞ്ഞു പുസ്തകം കൊച്ചുറാണിക്ക് അയച്ചുകൊടുത്തു. അതു വായിച്ചു പഠിച്ച് നന്നായി ഒരുങ്ങി. ഒരു നല്ല പുണ്യവതി ആകുന്നത് എങ്ങനെ എന്ന് മരിയ പറഞ്ഞു കേൾപ്പിച്ചു. പ്രഥമദ്യവി സ്വീകരണത്തിനു മൂന്നുമാസം ഒരുങ്ങി പിന്നെ ഒരാഴ്ചത്തെ ധ്യാനവും.1884 മെയ് എട്ടാം തീയതി അണിഞ്ഞൊരുങ്ങി അപ്പച്ചനോടും ചേച്ചിമാരോടൊപ്പം ദിവ്യകാരുണ്യ സ്വീകരിക്കാൻ അവൾ ദേവാലയത്തിൽ കാത്തുനിന്നു. യേശുവേ വരേണമേ രക്ഷകാവരേണമേ എന്ന് പ്രാർത്ഥിച്ച് കൈകൾ കൂപ്പി നിന്നു .ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ യേശു അവളടെ നാവിൽ വന്നു. അവൾ പതിയെ പറഞ്ഞു ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.ആദ്യകുർബാന സമയത്ത് അവൾ എടുത്ത തീരുമാനങ്ങളിൽ മറ്റൊന്നായിരുന്നു -എത്ര ദയയുള്ള മാതാവേ എന്ന ജപം പതിവായി ചൊല്ലും എന്നുള്ളത്. മരണംവരെ അവൾ അത് തുടർന്നു. ഒരു ദിവസം ലൂയി മാർട്ടിൻ തോട്ടത്തിൽ ഉലാത്തുന്ന സമയം.മതിലിൽ ഒരു ചെറിയ ചെടി പൂവോടെ പറിച്ചെടുത്ത് കൊച്ചുറാണി ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു മോളെ നീയാണ് ഈചെറിയ പൂവ് . സ്വർഗത്തിനായ പിതാവ് ഈ പൂവിനെ എന്നപോലെ നിന്നെയും കാത്തു പാലിക്കും. ഈ പൂവ് മരണം വരെ തന്റെ പുസ്തകത്തിൽ അവൾ സൂക്ഷിച്ചിരുന്നു. അന്നുമുതൽ അവൾ ചെറുപുഷ്പം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

അവൾ മഠത്തിൽ ചേരാൻ ആഗ്രഹിച്ച എങ്കിലും പ്രായക്കുറവ് മൂലം അവർക്ക് അതിന് കഴിഞ്ഞില്ല.21 വയസ്സ് ആകാതെ മഠത്തിൽ പ്രവേശിക്കാൻ പറ്റില്ല എന്ന് സുപ്പീരിയർ അച്ചൻ പറഞ്ഞപ്പോൾ ലൂയി മാർട്ടിനും കൊച്ചുത്രേസ്യയും കൂടി മെത്രാൻ അച്ചനെ പോയി കണ്ടു.എന്നാൽ അവിടെ നിന്നും അനുവാദം ലഭിക്കാഞ്ഞതിനാൽ 1887 നവംബർ 4ന് കൊച്ചു റാണിയും ലൂയി മാർട്ടിനും റോമിൽ പോയി മാർപാപ്പയെ കണ്ടു.അതിനുശേഷമാണ് കർമ്മല മഠത്തിൽ ചേരാനുള്ള ന്റെ ആഗ്രഹം സഫലമായത്.1894 ജൂലൈ 29 ആം തീയതി പിതാവ് ലൂയി മാർട്ടിൻ സ്വർഗ്ഗത്തിലേക്ക് യാത്രയായി . ആ വർഷം തന്നെ അവളുടെ സെലിൻ ചേച്ചിയും മഠത്തിൽ ചേർന്നു. അവൾ ജീവിതത്തിൽ കഠിനമായി പീഡകൾ സഹിച്ചത് ദൈവ സ്നേഹത്തെ പ്രതിയായിരുന്നു. എന്റെ ദൈവവിളി ദൈവ സ്നേഹമാണെന്ന് കൊച്ചുറാണി തിരിച്ചറിഞ്ഞു.ശിശു സഹജമായ നിഷ്കളങ്കതയോടെ ജീവിച്ചവൾ ഉണ്ണീശോയുടെ കയ്യിൽ ഒരു കളി പ്പന്തായി തീരാൻ ആഗ്രഹിച്ചു.

ഈ നാളുകളിൽ ക്ഷയരോഗം കൊച്ചു റാണിയുടെ കുടലുകളെ പിടികൂടി. ശരീരം മുഴുവൻ വേദനയും ചർദ്ദിയും പനിയും . അവളെ വലിയ രോഗിയായി ആരും കരുതാത്തതു മൂലം പ്രത്യേക പരിരക്ഷ ഒന്നും അവൾക്ക് കിട്ടിയില്ല. 1897 ദുഃഖ വെള്ളിയാഴ്ച അവൾ ഒത്തിരിഛർദ്ദിച്ചു.കൂടെക്കൂടെ രക്തം ഛർദ്ദിക്കാൻ തുടങ്ങി അവൾ മരണത്തിന് നന്നായി ഒരുങ്ങി കുമ്പസാരിച്ചു ജൂലൈ 28 )o തീയതി അവളെ ഒരു പ്രത്യേക മുറിയിൽ ആക്കി . 1897 ഓഗസ്റ്റ് പത്തൊമ്പതാം തീയതി അവൾ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ചു.1897 സെപ്റ്റംബർ 30-ആം തീയതി അവൾ സ്വർഗ്ഗത്തിൽ എത്തിച്ചേർന്നു.ഒൿടോബർ നാലാം തീയതി ആയിരുന്നു മൃതസംസ്കാരം. അധിക ആരും അറിയപ്പെടാതെ ഏകദേശം 30 ഓളം പേർ മാത്രമാണ്പങ്കെടുത്തുത്തത്.ചെറുപ്പം മുതലേ അവളെ അറിഞ്ഞ ചേച്ചിമാർ തങ്ങളുടെ കുഞ്ഞു അനുജത്തിയുടെ ചലനങ്ങൾ മനസ്സിലാക്കി പറഞ്ഞു -തീർച്ചയായും അവളെ ഒരു വിശുദ്ധയാകും. സാവധാനത്തിൽ അവളുടെ കബറിടത്തിൽ തിരികൾ എരിയുവാൻ തുടങ്ങി. ഇതുപതാം നൂറ്റാണ്ട് പിറന്നു. മരണം വരെ അധികം ആരും അറിയപ്പെടാതിരുന്ന കൊച്ചുറാണി മരണശേഷം ലോകമെങ്ങും അറിയപ്പെടാൻ തുടങ്ങി. അവരുടെ ശവകുടീരത്തിലേക്ക് ജനപ്രവാഹമായി. അവിടെ മെഴുകുതിരികൾ കത്തിജ്വലിച്ചു. അവളുടെ മധ്യസ്ഥതയിൽ രോഗശാന്തികൾ ഉണ്ടായി.കേട്ടവർ കേട്ടവർ അങ്ങോട്ട് ഓടി.1910 സെപ്റ്റംബർ ആറാം തീയതി അവളുടെ കല്ലറ തുറന്നു ഭൗതികവശിഷ്ടങ്ങൾ മാറ്റി അടക്കം ചെയ്തു . 1923 ഏപ്രിൽ 29ന് പതിനൊന്നാം പിയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ ധന്യ എന്നു നാമകരണം ചെയ്തു.1925 മെയ് 17 ആം തീയതി വിശുദ്ധ എന്ന നാമകരണം ചെയ്തു.അന്നുമുതൽ വിശുദ്ധ കൊച്ചുത്രേസ്യ എന്ന പേരിൽ അറിയപ്പെട്ടു.ആ വർഷം തന്നെ ജൂലൈ മാസത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയെ വേദപ്രചാരങ്ങളുടെ മധ്യസ്ഥയായി മാർപാപ്പ പ്രഖ്യാപിച്ചു. എല്ലാ വർഷവും ഒക്ടോബർ മൂന്നാം തിയതി വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കാൻ സഭ തീരുമാനമെടുത്തു.1927 ഡിസംബർ 14 വിശുദ്ധ കൊച്ചുത്രേസ്യയെ അഖിലലോക മിഷന്റെ മധ്യസ്ഥയായി മാർപാപ്പ പ്രഖ്യാപിച്ചു.വിശുദ്ധ കൊച്ചുത്രേസ്യയും വിശുദ്ധ ഫ്രാൻസിസ് സേവ്യറുമാണ് അഖിലലോകം മിഷൻ പ്രവർത്തനങ്ങളുടെ മധ്യസ്ഥർ.വർഷങ്ങൾ കടന്നുപോയി 1944 കൊച്ചുത്രേസ്യായെ ഫ്രാൻസിന്റെ രണ്ടാമത്തെ മധ്യസ്ഥയായി മാർപാപ്പ പ്രഖ്യാപിച്ചു.1997 ഒക്ടോബർ പത്തൊമ്പതാം തീയതി ജോൺപോൾ രണ്ടാമൻ മാർപാപ്പ അവളെ സാർവത്രിക സഭയുടെ മൂന്നാമത്തെ വേദപാരംഗതയായി പ്രഖ്യാപിച്ചു. ഇന്ന് അവൾ ചെറുപുഷ്പമായി ലോകം മുഴുവൻ സഞ്ചരിക്കുകയാണ് ലോകം മുഴുവൻ സർവ്വ മനുഷ്യരുടെയും ഇടയിലൂടെ തിരുശേഷിപ്പ് അടക്കം ചെയ്ത പേടകത്തിൽ സഭയെ പഠിപ്പിച്ചു കൊണ്ട് . വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളേയും സഭ വിശുദ്ധരായി പ്രഖ്യാപിച്ചു.

വിശുദ്ധ കൊച്ചുത്രേസ്യായെ , വിശുദ്ധ ലൂയി മാർട്ടിനേ, വിശുദ്ധ സെലിഗ്വരനേ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും നാടിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ . സ്വർഗ്ഗത്തിൽ നിന്ന് പനിനീർ പുഷ്പങ്ങൾ ഭൂമിയിലേക്ക് വർഷിക്കേണമേ ആമേൻ .

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

7th of July 2023

""

image

9th of November 2023

""

image

17th of January 2024

""

image

22nd of April 2024

""

image

28th of May 2024

""

image

14th of June 2024

""

image

19th of August 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review