വിശുദ്ധ അൽഫോൻസാ

Image

ഇന്ന് നമ്മൾക്ക് പരിചയപ്പെടാൻ പോകുന്നത് നമുക്ക് ഏറെ സുപരിചിതയായ വി. അൽഫോൻസമ്മയെ കുറിച്ചാണ് .

1910 ഓഗസ്റ്റ് 19ന് വിശുദ്ധയുടെ അമ്മ മറിയം മാസം തികയാത്ത ഒരു കുഞ്ഞിന് ജന്മം നൽകി. മാലാഖ പോലുള്ള ഒരു പെൺകുഞ്ഞ് .ആര് കണ്ടാലും ഓമനിക്കാൻ കയ്യിലെടുക്കും. അത്രയും തേജസ്സാണ് മുഖത്ത് . എന്നാൽ ആ തങ്കക്കുടത്തിന് ഭൂമിയിൽ തനിച്ചാക്കി മൂന്നുമാസത്തിനുശേഷം അമ്മ മറിയം മരണമടഞ്ഞു. അമ്മിഞ്ഞപ്പാല് കുടിക്കാനും പെറ്റമ്മയുടെ വാത്സ്യല്യം നുകരുവാൻ പോലും ഭാഗ്യം ലഭിക്കാത്തവൾ ആയി ആ പെൺകുഞ്ഞ് .അവൾക്ക് അന്നക്കുട്ടി എന്ന് പേരിട്ടു. മരണക്കിടക്കേയിലും മകളെ കുറിച്ചായിരുന്നു മറിയത്തിന്റെ ആശങ്ക. അതുകൊണ്ട് അന്നക്കുട്ടിയുടെ സംരക്ഷണം കണ്ണടയ്ക്കും മുമ്പ് തന്റെ സഹോദരിയെ ഏൽപ്പിച്ചിരുന്നു മറിയം .അങ്ങനെ കുട്ടിയെ അമ്മയുടെ സഹോദരിയുടെ കൂടെ കൊണ്ടുപോയി. മുലപ്പാൽ പോലും ആവശ്യത്തിന് ലഭിക്കാത്തതു കൊണ്ടാവും രോഗവും പീഡകളും ദുരിതം നിറഞ്ഞ ഒരു ബാല്യമായിരുന്നു അന്നക്കുട്ടിയുടെത് .വൃദ്ധയായ വല്യമ്മച്ചിയായിരുന്നു കൂട്ട്. വല്യമ്മച്ചി പറഞ്ഞു കൊടുത്തതെല്ലാം വിശുദ്ധന്മാരുടെ ജീവിത കഥകൾ ആയിരുന്നു. ഇത് അവളടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. അതുകൊണ്ടുതന്നെ സ്കൂളിലെ സഹപാഠികൾക്ക് അന്നക്കുട്ടി മാതൃകയായി .അന്നക്കുട്ടി വലിയ ഭക്ത ആയിട്ടാണ് വളർന്നത്. മരിച്ച തന്റെ സഹോദരിക്ക് നൽകിയ വാഗ്ദാനം നിർവഹിക്കുന്ന വിധത്തിലാണ് അന്നക്കുട്ടിയെ വല്യമ്മച്ചി പരിപാലിച്ചത്. കുട്ടിക്ക് ഒരു കുറവും വരുത്തരുത് എന്നവർക്ക് നിർബന്ധമുണ്ടായിരുന്നു..നല്ല വിദ്യാഭ്യാസം നൽകുന്നതിനും വളർത്തമ്മ ശ്രദ്ധിച്ചു സമീപത്തുള്ള സ്കൂളിൽ ചേർത്തു പഠിപ്പിക്കാൻ നിർബന്ധിച്ചു. അടിപൊളി വസ്ത്രവും ആഭരണവുമെല്ലാം കിട്ടിയിരുന്നെങ്കിലും കിട്ടുന്ന അടിയുടെ കാര്യത്തിലും കുറവൊന്നും ഇല്ലായിരുന്നു. .ചെറുപ്പത്തിൽ കിട്ടിയ ശിക്ഷണമാണ് എന്നെ ഈ വിധം ആക്കിയത് എന്ന് അൽഫോൻസാമ്മ പിന്നീട് എഴുതി.സാധിക്കുന്ന അത്ര ത്യാഗപ്രവർത്തികൾ ചെയ്യുക ചെറുപ്പം മുതൽ അന്നകുട്ടി ശ്രദ്ധിച്ചിരുന്നു. ശനിയാഴ്ചകളിൾ മുടങ്ങാതെ കുർബാനയിൽ പങ്കെടുക്കുന്നതും ദിവ്യകാരുണ്യം സ്വീകരിക്കാൻ ശ്രദ്ധിച്ചിരുന്നതുപോലെ മറ്റൊരു ശീലം കൂടി ചെറുപ്പത്തിലെ തുടങ്ങി. ഉപവാസവും ചില ഭക്ഷണങ്ങളുടെ വർജ്ജനവും .ചെയ്യുന്ന ഓരോ ത്യാഗ പ്രവൃത്തികളും പരിശുദ്ധ കന്യാമറിയത്തിന് സമർപ്പിച്ചിരുന്നു. പ്രാർത്ഥന മുറി അലങ്കരിക്കുക, വിശുദ്ധരുടെ രൂപങ്ങൾ മനോഹരമാക്കുക തുടങ്ങിയായിരുന്നു മറ്റു ഹോബികൾ. 13 വയസ്സ് കഴിഞ്ഞതേയുള്ളൂ അന്നക്കുട്ടിക്ക് പലഭാഗത്ത് നിന്ന് കല്യാണ ആലോചനകൾ വരുവാൻ തുടങ്ങി. കാരണം അത്രമാത്രം സുന്ദരിയായിരുന്നു അവൾ.ആഭരണവും പണവും ഒന്നും വേണ്ട അന്നക്കുട്ടിയെ മാത്രം മതി. നല്ലൊരു കുടുംബത്തിലേക്ക് കുട്ടിയെ ധാരാളം സ്വത്തുമായി വിവാഹം ചെയ്തയക്കണം എന്നായിരുന്നു വല്യമ്മയുടെ സ്വപ്നം, എന്നാൽ മഠത്തിൽ ചേരാനായിരുന്നു അവളുടെ ആഗ്രഹം.അന്നൊരു ദിവസം പറമ്പിലൂടെ നടക്കുമ്പോഴായിരുന്നു ഒരു സംഭവം ഉണ്ടായത്.പതിവില്ലാതെ ഒരു കന്യാസ്ത്രീയെ അന്നക്കുട്ടിയെ കണ്ടുമുട്ടി. ആ കന്യാസ്ത്രീ അവളോടു് മഠത്തിൽ ചേർന്ന് ഒരു കന്യാസ്ത്രീയായി വിരക്ത ജീവിതം നയിക്കാൻ ഉപദേശം നൽകി. ആ കന്യാസ്ത്രീയുടെ വാക്കുകൾ വല്ലാത്തൊരു ആത്മശക്തി അവൾക്ക് സമ്മാനിച്ചു. ഇതോടെ അവൾ തന്റെ തീരുമാനം ഉറപ്പിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് മറ്റൊരു ചിന്ത വന്നത് : സാധാരണ കന്യാസ്ത്രീകൾ ഒറ്റക്ക് സഞ്ചരിക്കാറില്ല അപ്പോൾ താൻ പറമ്പിൽ വച്ച് കണ്ടത് ആരാകും ? അത് മറ്റാരുമായിരിരുന്നില്ല , അത് വിശുദ്ധ കൊച്ചുത്രേസ തന്നെ ആയിരുന്നു.കാരണം അവൾക്ക് വി.കൊച്ചുത്രേസ്യ പുണ്യവതിയോട് അത്രമാത്രം ഇഷ്ടമായിരുന്നു. വീട്ടുകാർ അപ്പോഴും കല്യാണ ആലോചനകളുമായി മുന്നേറുകയാണ്. പരിചയമുള്ള കുടുംബത്തിലെ ഒരു അംഗത്തിന് ഏറെക്കുറെ വാക്ക് കൊടുക്കുന്ന ഘട്ടത്തിൽ എത്തി. കല്യാണത്തിനുള്ള ആഭരണ നിർമ്മാണം ഏറെക്കുറെ ആരംഭിച്ചു അതോടെ അവളുടെ ഹൃദയം അസ്വസ്ഥത തുടങ്ങി. മഠത്തിൽ പോകണമെന്നാണ് അവൾക്ക് ശക്തമായ ആഗ്രഹം. അതുതന്നെ കഷ്ടപ്പെട്ട് വളർത്തിയ വല്യമ്മയോട് പറയാൻ ധൈര്യം വരുന്നില്ല. ജീവിത പ്രതിസന്ധികൾ അവളുടെ അപ്പൻ എങ്ങിനെയാണ് കൈകാര്യം ചെയ്തിരുന്നതവൾ കണ്ടിരുന്നു .മണലിൽ മുട്ടുകുത്തി നിന്ന് കൈകൾ വിരിച്ചുള്ള പ്രാർത്ഥന ഒരുമണിക്കൂർ നടത്തിയിരുന്നു. ഏതാനും ദിവസങ്ങളിൽ പ്രാർത്ഥന തുടർന്നു. ഈ ആഗ്രഹം വല്ലപ്പച്ചനോടു തുറന്നു പറയുവാനുള്ള ധൈര്യം ലഭിച്ചു. വല്യപ്പച്ചൻ സമ്മതിച്ചു. 1927 ലെ പന്തക്കുസ്താദിനത്തിൽ തിരുനാൾ അന്നക്കുട്ടി ഭരണങ്ങാനത്തെ ക്ലാര മഠത്തിൽ ചേർന്നു.എന്തുകൊണ്ടും മിടുക്കിയായിരുന്ന അന്നകുട്ടി മഠത്തിലെ പ്രിയപ്പെട്ടവളായി മാറാൻ അധികം ദിവസം വേണ്ടിവന്നില്ല.അൽഫോൻസ് ലിഗോരി എന്ന വിശുദ്ധന്റെ നാമമാണ് സ്വീകരിച്ചത്. അന്നുമുതൽ അന്നക്കുട്ടി അൽഫോൻസായി മാറി. ഭരണങ്ങാനം ഫൊറോന പള്ളിയിൽ വെച്ച് 1930 മെയ് 19ന് ബിഷപ്പ് ജെയിംസ് കളാശേരിയിൽ നിന്ന് സഭാ വസ്ത്രം സ്വീകരിച്ചു.ഈ സമയത്ത് പലവിധ വെല്ലുവിളികൾ നേരിട്ടു. ഗുരുതരമായ അസുഖം . രക്തസ്രാവുമായിരുന്നു പ്രധാനം. വിശുദ്ധനായ ചാവറ കുര്യാക്കോസ് അച്ചന്റെ മാദ്ധ്യസ്ഥത്തിൽ രോഗങ്ങൾ സൗഖപ്പെട്ടു. വീണ്ടും അല്പ കാലത്തിനു ശേഷം രോഗം മൂർച്ചിക്കുകയും 1946 ജൂലൈ 28 നു കർത്താവിൽ നിദ്ര പ്രാപിക്കുകയും ചെയ്തു.

.1986 ഫെബ്രുവരി എട്ടാം തിയതി ജോൺ പോൾ മാർപാപ്പ വാഴ്ത്തപ്പെട്ടവൾ എന്ന പദവിയിലേക്ക് ഉയർത്തി.2008 ഒക്ടോബർ 12 ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയാണ് വി. അൽഫോൻസാ

വിശുദ്ധ അൽഫോൻസായേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

7th of July 2023

""

image

27th of July 2023

"🙏🏻🥰"

image

10th of November 2023

""

image

17th of January 2024

""

image

21st of March 2024

""

image

20th of May 2024

""

image

27th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

30th of August 2024

""

image

6th of September 2024

""

Write a Review