വി.അമ്മ ത്രേസ്യയുടെ തിരുനാൾ - ഒക്ടോബർ 15 പ്രാര്‍ത്ഥനയുടെ വേദപാരംഗത എന്നാണ് ആവിലായിലെ വി. ത്രേസ്യ അറിയപ്പെടുന്നത്. ഏഡി 1515 ല്‍ സ്‌പെയിനിലെ ആവിലയില്‍ ജനിച്ച ത്രേസ്യ ഏഴാം വയസ്സില്‍ രക്തസാക്ഷിയാകാന്‍ ഇറങ്ങി പുറപ്പെട്ടയാളാണ്. കൗമാരകാലത്ത് ലൗകികമോഹങ്ങളില്‍ ത്രേസ്യ മുഴുകി. എന്നാല്‍ പിതാവന്റെ ഇംഗിതം അനുസരിച്ച് ത്രേസ്യ 16 ാം വയസ്സില്‍ മഠത്തില്‍ ചേര്‍ന്നു. മഠത്തിലെ ആദ്യകാലങ്ങളില്‍ തികച്ചു ലൗകികമായ ജീവിതമാണ് ത്രേസ്യ നയിച്ചിരുന്നത്. അവിടെ വച്ച് മലേറിയ ബാധിച്ച് അവള്‍ മരണത്തിന്റെ വക്കോളമെത്തി. വി. അഗസ്റ്റിന്റെ ആത്മകഥ വായിച്ചതോടെ ത്രേസ്യ ആത്മീയമായ പുതിയ പാതയി ലേക്ക് പ്രവേശിച്ചു. വൈകാതെ ത്രേസ്യ കുരിശിന്റെ വി. യോഹന്നാനോടൊപ്പം ചേര്‍ന്ന് കര്‍മലീത്താ സഭയെ നവീകരിച്ചു. പ്രാര്‍ത്ഥനയുടെ പുതിയ അര്‍ത്ഥങ്ങള്‍ തേടിയ ത്രേസ്യ ആത്മീയമായ ഉന്നതിയിലെത്തിച്ചേര്‍ന്നു. നിഷ്പാദുക കര്‍മലീത്താ സഭയുടെ സ്ഥാപകയാണ് ആവിലായിലെ വി. ത്രേസ്യ. ആവിലായിലെ വി. ത്രേസ്യാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

Showing verified guest comments