വിശുദ്ധ മരിയ ഗോരേത്തി

Image

1890 ഒക്ടോബർ 16 ജനിച്ച 1902 ജൂലൈ 6ന് തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിന് വേണ്ടി രക്തസാക്ഷിയായി തീർന്ന വിശുദ്ധയാണ് വിശുദ്ധ മരിയ ഗോരത്തി .ജൂലൈ ആറിനാണ് തിരുസഭ മരിയ ഗോരത്തിയുടെ തിരുനാൾ ആഘോഷിക്കുന്നത് കത്തോലിക്കാസഭ വിശുദ്ധരായി പ്രഖ്യാപിച്ചവയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളാണ് ഈ കൊച്ചു വിശുദ്ധ . .ഈ കാലഘട്ടത്തിന്റെ വിശുദ്ധയുടെ ജീവിതത്തിലേക്ക് നമുക്കൊന്ന് കടന്നു പോകാം .
.
ഇറ്റലിയിലെ കൊറിനാൾഡോ എന്ന സ്ഥലത്ത് 1890 ഒക്ടോബർ 16നാണ് മരിയ ജനിച്ചത് .മാതാപിതാക്കളുടെ ആറുമക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു മരിയ. അവൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകുവാൻ മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല. പക്ഷ അമ്മയിൽ നിന്ന് വേദോപദേശം കേട്ടു പഠിച്ചിരുന്നു. അത് അവളെ ഒത്തിരി ശക്തിപ്പെടുത്തിയിരുന്നു.അവൾക്ക് ആറു വയസ്സായപ്പോഴേക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാവുകയും കൃഷി സ്ഥലമെല്ലാം വിറ്റു മറ്റു കർഷകർക്ക് വേണ്ടി ജോലി ചെയ്യുവാൻ നിർബന്ധിതരാവുകയും ചെയ്തു. അധികം താമസിയാതെ മരിയയുടെ പിതാവ് രോഗബാധിതനായും മരിയ 9 വയസ്സുള്ളപ്പോൾ മരണമടയും ചെയ്തു അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോൾ വീട് വൃത്തിയാക്കുകയും പാചകം ചെയ്യും മറ്റും ചെയ്തിരുന്ന മരിയയായിരുന്നു വളരെ കഷ്ടത നിറഞ്ഞ ജീവിതം ആയിരുന്നെങ്കിലും മരിയയുടെ കുടുംബാംഗങ്ങൾ എല്ലാം വളരെ സ്നേഹത്തോടെയാണ് ജീവിച്ചിരുന്നത്.ദൈവത്തിലുള്ള അഗാധമായ വിശ്വാസവും സ്നേഹവും അവർ പങ്കുവെച്ചു. പിന്നീട് ഒരു ലാസിയോ എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ അവരുടെ വീടിന്റെ ഒരു ഭാഗത്ത് താമസം ആരംഭിക്കുകയും ചെയ്തു. സെറിനെല്ലി കുടുംബത്തിലെ അലക്സാണ്ടർ എന്ന് പേരുള്ള 19കാരൻ മരിയയുടെ സൗന്ദര്യത്തിൽ മതിമറന്ന് അവളെ തന്റെ കൂടെ ലൈംഗികമായി പാപം ചെയ്യാൻ പല തവണ ക്ഷണിച്ചു എന്നാൽ അവൾ ഒരിക്കലും അതിനു വഴങ്ങിയില്ല. ഒരു ദിവസം അവൾ മുറിയിൽ തനിച്ചിരിക്കുമ്പോൾ പാപം ചെയ്യാൻ നിർബന്ധിച്ചു എന്നാൽ മരിയ വഴങ്ങിയില്ല. അയാൾ ചെയ്യാൻ പോകുന്നത് മരണ കരമായ പാപമാണെന്നും നരകത്തിൽ പോകുമെന്ന് പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ പാപം ചെയ്യുന്നതിനേക്കാൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നു മരിയ പറഞ്ഞപ്പോൾ അയാൾ 11 തവണ മരിയയെ കഠാര കൊണ്ട് കുത്തി . ഓടി രക്ഷപ്പെടാൻ ശ്രമിച്ച മരിയയെ വീണ്ടും മൂന്നു തവണ കൂടി അലക്സാണ്ടർ കുത്തി .മരണക്കിടക്കയിൽ വെച്ച് മരിയ പറഞ്ഞു: " അലക്സാണ്ടറിനോട് ഞാൻ ക്ഷമിച്ചു കഴിഞ്ഞു ഒരിക്കൽ അയാൾ ചെയ്ത തെറ്റിനെ കുറിച്ച് അയാൾക്ക് ബോധ്യം ഉണ്ടാകും അയാൾ മാനസാന്തരപ്പെടും". അടുത്ത ദിവസം1902 ജൂലൈ ആറിനു മരിയ മരിച്ചു. അപ്പോൾ അവൾക്ക് 11 വയസ്സായിരുന്നു. കോടതി 30 വർഷത്തേക്ക് അലക്സാണ്ടറിനു തടവുശിക്ഷ വിധിച്ചു. യാതൊരു വിധ അനുതാപമോ പശ്ചാത്താപമോ ഇല്ലാത്ത അവസ്ഥയിലാണ് അയാൾ തന്റെ ജയിൽവാസത്തിന്റെ ആദ്യഘട്ടം ചിലവഴിച്ചത്.ആ സമയത്ത് ബിഷപ്പ് ജിയോ വന്നി ബ്ലാൻഡി നി ജയിലിൽ കഴിയുന്ന അലക്സാണ്ടറിനെ സന്ദർശിക്കുന്നത്. ആ സന്ദർശനം അലക്സാണ്ടറിൽ മാറ്റം വരുത്തി. അതിനുശേഷം അദ്ദേഹം ബിഷപ്പിന് ഒരു കത്ത് എഴുതി അതിൽ തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ജയിലിൽ വച്ച് അയാൾ കണ്ട സ്വപ്നത്തെക്കുറിച്ച് അലക്സാണ്ടർ എഴുതിയിരുന്നു. മരിയ ഗോരത്തി അദ്ദേഹത്തിന് ലില്ലി പൂക്കൾ നൽകുന്നതായും അത് അലക്സാണ്ടറുടെ കരങ്ങളിൽ എത്തുമ്പോൾ കരിഞ്ഞു പോകുന്നതായി സ്വപ്നത്തിൽ കണ്ടെന്ന് അദ്ദേഹം ആ കത്തിലൂടെ വെളിപ്പെടുത്തി.പിന്നീട് ജയിൽ മോചിതനായ ശേഷം അലക്സാണ്ടർ മരിയയുടെ അമ്മയായ അസൂന്തയെ സന്ദർശിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ആ അമ്മ തന്റെ മകളുടെ ഘാതകനോട് ക്ഷമിച്ചു. പിറ്റേന്ന് അവർ ഒരുമിച്ച് ഒരു വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വർഷങ്ങളായി വിശ്വാസത്തിൽ അകന്നു കഴിഞ്ഞിരുന്ന അലക്സാണ്ടർക് ഭക്തിയോടെ വിശുദ്ധ കുർബ്ബാന സ്വീകരിച്ചു. അദ്ദേഹം എല്ലാ ദിവസവും മരിയ ഗോരേത്തിയെ എന്റെ 'ചെറിയ വിശുദ്ധ ' എന്ന അഭിസംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിച്ചിരുന്നു. അലക്സാണ്ടർ പിന്നീട് ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ തുണ സഹോദരനായി ചേർന്നു. 1947 ഏപ്രിൽ 27 മരിയയെ പന്ത്രണ്ടാം സ്മാര്‍പ്പ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. പ്രസ്തുത ചടങ്ങിൽ മാരിയയുടെ അമ്മയുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് പരി.പിതാവു പറഞ്ഞു: "നിങ്ങൾ അനുഗ്രഹീതയും സന്തോഷവതിയുമായ മാതാവാണ്. കാരണം നിങ്ങൾ ഒരു അനുഗ്രഹീതയുടെ അമ്മയാണ്. മൂന്നു വർഷങ്ങൾക്ക് ശേഷം 1950 ജൂൺ 24 ന് പന്ത്രണ്ടാം പിയൂസ് മാർപാപ്പ മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പ്രസ്തുത ചടങ്ങിലും അമ്മ പങ്കെടുത്തു. തന്റെ സന്താനത്തെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ മാതാവായിരുന്നു അവർ. മരിയയുടെ ജീവിച്ചിരുന്ന 4 സഹോദരങ്ങളും അലക്സാണ്ടറും ചടങ്ങിൽ പങ്കെടുത്തു.എല്ലാവർഷവും ജൂലൈ മാസം ആറാം തീയതിയാണ് തിരുസഭ മരിയ ഗോരേത്തിയുടെ തിരുനാൾ ആഘോഷിക്കുന്നത്.
.
യുവജനങ്ങളുടെയും ലൈംഗിക ആക്രമങ്ങളുടെയും ഇരയാകുന്നവരുടെയും മധ്യസ്ഥയാണ് വിശുദ്ധ മരിയ ഗൊരേത്തി. .

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

3rd of August 2023

""

image

4th of October 2023

""

image

16th of January 2024

""

image

22nd of April 2024

""

image

27th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

25th of August 2024

""

image

7th of September 2024

""

Write a Review