കുരിശിന്റെ വിശുദ്ധ യോഹന്നാൻ (Saint John of the Cross)

Image

സ്‌പെയിനിലെ കാസ്റ്റിലിയൻ എന്ന ഭൂപ്രദേശത്തുനിന്നുമുള്ള ഒരു പാവപ്പെട്ട സിൽക്ക് നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാൻ ഡി യെപെസ് എന്ന യോഹന്നാൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തെ കുടുംബത്തിൽ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു. തന്റെ ഭാര്യയേയും, മൂന്ന് മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തത് മൂലം, അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. 1563-ൽ, തന്റെ 21-മത്തെ വയസ്സിൽ അദ്ദേഹം കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ച് ഒരു സന്യാസാർത്ഥിയാവുകയും ‘കുരിശിന്റെ വിശുദ്ധ ജോൺ’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ സഭ അദ്ദേഹത്തിന് പൗരോഹിത്യ പട്ടം നൽകി. തുടർന്ന് ആ സഭയുടെ പ്രിയോർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ കർക്കശമായ പുതിയ സന്യാസ രീതികൾ മൂലം ചില മുതിർന്ന സന്യാസിമാർ അവർക്കെതിരായി. അവർ വിശുദ്ധനെ ഒളിച്ചോട്ടക്കാരനും തന്റെ വിശ്വാസങ്ങൾ ഉപേക്ഷിച്ചവനെന്നും മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. എന്നിരുന്നാലും ഒമ്പത് മാസത്തിനു ശേഷം തന്റെ ജീവൻ വരെ പണയപ്പെടുത്തി വിശുദ്ധൻ തടവറയിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ ഈ ക്രൂര പ്രവർത്തികളെല്ലാം തന്നെ വിശുദ്ധന്റെ മാനസിക ശാന്തി വർദ്ധിപ്പിക്കുവാനും സ്വർഗ്ഗത്തെപ്രതിയുള്ള ഭക്തി കൂട്ടുവാനുമാണ് ഉപകരിച്ചത്.
.
സ്പാനിഷ് ഭാഷയിൽ വിശ്വപ്രസിദ്ധനായ ഒരു കവിയും എഴുത്തുകാരനുമാക്കി ഈ ജയിൽ വാസം അദ്ദേഹത്തെ ദൈവം ഉയർത്തി. ആ ജയിൽ വാസവും ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു.അദ്ദേഹത്തിന്റെ കൃതികളുടെ എണ്ണത്തിലല്ല അവയിൽ സ്വർഗ്ഗത്തിന്റെ കയ്യൊപ്പു ഉണ്ടായിരിന്നു. അവ ശൈലി ഗുണത്തിലും ഭാവനയിലും അത്യുദാത്ത കൃതികളായി സ്പാനിഷ് ഭാഷയിൽ കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ രചനകൾ:-
.
1. ആത്മീയ ഗീതം (Spiritual Canticle)
.
2. ആത്മാവിന്റെ ഇരുണ്ട രാത്രികൾ(Dark Night of the Soul)
.
3. കർമ്മല മല കയറ്റം ( Ascent of Mount Carmal) എന്നിവയാണ്.
.
1926 ആഗസ്റ്റ് 24ന് പതിനൊന്നാം പിയൂസ് മാർപാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ ജോണിനെ ആത്മീയ ജീവിതത്തിന്റെയും, ദൈവശാസ്ത്ര രഹസ്യങ്ങളുടേയും, സ്‌പെയിനിലെ കവികളുടേയും മധ്യസ്ഥനായി പരിഗണിക്കുന്നു.
.
അദ്ദേഹത്തിന്റെ തിരുനാൾ ഡിസംബർ 14 ന് സഭ ആഘോഷിക്കുന്നു. കുരിശിന്റെ വിശുദ്ധ യോഹന്നാനേ തെറ്റായ പ്രബോധനങ്ങളിൽ വീണ് ഞങ്ങൾ വഴി തെറ്റാതിരിക്കുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

13th of October 2023

""

image

18th of December 2023

""

image

18th of February 2024

""

image

21st of April 2024

""

image

27th of May 2024

""

image

29th of May 2024

""

image

19th of August 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review