വിശുദ്ധ ആഗ്നസ് (രക്തസാക്ഷി )

Image

തിരുനാൾ ജനുവരി - 21

നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമിലെ കുലീനരും ഭക്തരുമായ മാതാപിതാക്കളിൽ നിന്നാണ് വി.ആഗ്നസിന്റെ ജനനം. ബാല്യത്തിലേ തന്റെ ജീവിതം ക്രിസ്തു നാഥന് സ്വയം സമർപ്പിച്ചിരുന്നു.രക്തസാക്ഷിയായ ആഗ്നസിന്റെ ജീവിതം എന്നും വിശുദ്ധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് ഒരു ' റോൾ മോഡലാണ് '. റോമില്‍ ജനിച്ച ഈ സുന്ദരി ക്രിസ്തുവിനെ തന്റെ സ്വര്‍ഗ്ഗീയ മണവാളനായി തിരഞ്ഞെടുത്തിരുന്നു.അതുകൊണ്ട് വിവാഹജീവിതത്തോടു ഒട്ടും താല്പര്യം കാണിച്ചില്ല. അവളെ പരിഗ്രഹിക്കാന്‍ ആഗ്രഹിച്ച യുവാക്കളെല്ലാം നിരാശരായി. ക്രിസ്ത്യാനിയായതിന്റെപേരില്‍ ആഗ്നസിന്റെമേല്‍ പീഡനമാരംഭിച്ചു. ജൂപ്പിറ്റര്‍ ദേവനെ ആരാധിക്കാന്‍ തയ്യാറാകാതിരുന്ന ആഗ്നസിനെ പീഡിപ്പിക്കാന്‍ ഒരു വേശ്യാഗൃഹത്തിനു വിട്ടുകൊടുക്കാന്‍ ചക്രവര്‍ത്തി കല്പിച്ചു. പക്ഷേ, അവളെ അനുഭവിക്കാനായി ഓടിക്കൂടിയ ചെറുപ്പക്കാരില്‍ ഒരാളൊഴികെ എല്ലാവരും വിശുദ്ധയുടെ ചുറ്റും അത്ഭുതകരമായ പ്രകാശം കണ്ട് ഭയപ്പെട്ട് തിരിച്ചുപോയി. അത്രമാത്രം പ്രാർത്ഥനയുടെ ശക്തി അവളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഒരു യുവാവ് ഭയന്നു പിന്മാറാൻ ഒരുക്കമായിരുന്നില്ല. അവൻ വീണ്ടും കാൽ മുന്നോട്ടെടുത്തു വെച്ചപ്പോൾ അന്ധനായി മാറി. അന്ധനായി മാറിയ ആ യുവാവിന് വേണ്ടി ആഗ്നസ് തന്നെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ആ യുവാവിനു കാഴ്ച തിരിച്ചു കിട്ടി. വീണ്ടും ന്യായാധിപൻ തന്നെ വിവാഹം ചെയ്യാമെന്നു സമ്മതിച്ചാല്‍ തടവില്‍ നിന്നു വിട്ടയക്കാമെന്ന് അറിയിച്ചു‍. ആഗ്നസ് അതിനും വഴങ്ങിയില്ല. അതോടെ ആഗ്നസിന് മരണവിധി പ്രഖ്യാപിക്കപ്പെട്ടു. ധൈര്യപൂര്‍വ്വം പ്രാര്‍ത്ഥനയോടെ ആരാച്ചാരന്മാരുടെ വാളിനു മുമ്പില്‍ അവള്‍ തലകുനിച്ചുകൊടുത്തു. അങ്ങനെ പന്ത്രണ്ടാമത്തെ വയസ്സില്‍ ആഗ്നസ് രക്തസാക്ഷിയായി.

റോമില്‍നിന്ന് ഒന്നര മൈല്‍ അകലെ ആഗ്നസിനെ അടക്കം ചെയ്ത സുന്ദരമായ ബസിലിക്ക സ്ഥിതിചെയ്യുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഈ കന്യകയെപ്പറ്റി നിരവധി കാവ്യങ്ങളും ഗാനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. "കന്യകാത്വത്തിന്റെ മഹത്വത്തെ ഇവള്‍ രക്തസാക്ഷിത്വംകൊണ്ട് മകുടംചാര്‍ത്തി" എന്ന് വി. ജറോം എഴുതുന്നു.

വി. ആഗ്നസ് വിശുദ്ധിയുടെ മദ്ധ്യസ്ഥയാണ്. ഏതു പ്രതികൂലസാഹചര്യത്തെയും അതിജീവിച്ച്, കന്യകാത്വത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന സന്ദേശമാണ് വി. ആഗ്നസ് ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക് നല്‍കുന്നത്. ആഗ്നസ് എന്നാല്‍ കുഞ്ഞാടെന്നു വാച്യാര്‍ത്ഥം. വി. ആഗ്നസിന്റെ തിരുനാള്‍ ദിവസം, നിഷ്‌കപടതയുടെ പ്രതീകമായ രണ്ടു കുഞ്ഞാടുകളെ വിശുദ്ധിയുടെ നാമത്തിലുള്ള ദൈവാലയത്തില്‍ വെഞ്ചരിച്ച് മാര്‍പാപ്പയ്ക്കു സമ്മാനിക്കുന്നു. ആ ആടുകളുടെ രോമംകൊണ്ടുണ്ടാക്കുന്ന 'പാലിയം' പാപ്പാ ലോകമെമ്പാടുമുള്ള ആര്‍ച്ചുബിഷപ്പുമാര്‍ക്ക് അയച്ചുകൊടുക്കുന്നു.

കന്യാത്വത്തിന്റെയും ലൈംഗികവിശുദ്ധിയുടെയും മഹത്വം അവഗണിക്കുന്ന പുതിയ തലമുറയ്ക്ക് വി. ആഗ്നസ് ഒരു വിസ്മയമായിരിക്കാം. എങ്കിലും, പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തിന് അവളെന്നും ഒരു മാര്‍ഗ്ഗദീപമായിരിക്കും. വി. ആഗ്നസ് അവര്‍ക്ക് ആവേശവും ആത്മധൈര്യവും പ്രത്യാശയുമായിരിക്കണം. വിശുദ്ധയുടെ ശക്തമായ വാക്കുകളിതാ:

എന്റെ രക്തംകൊണ്ട് നിങ്ങള്‍, നിങ്ങളുടെ വാള്‍ മലിനമാക്കിയേക്കാം; പക്ഷേ, ക്രിസ്തുവിനു സമര്‍പ്പിക്കപ്പെട്ട ഈ ശരീരം നിങ്ങള്‍ക്കൊരിക്കലും മലിനമാക്കാനാവില്ല. വിശുദ്ധ ആഗ്നസേ തിന്മയും ദുരാശയുടേയും നിറഞ്ഞ ഈ ലോകത്തിൽ ആത്മീയ ശക്തി കൊണ്ടു ലോകത്തെ ജയിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു ലഭിക്കുവാൻ പ്രാർത്ഥിക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

7th of July 2023

""

image

9th of November 2023

""

image

16th of January 2024

""

image

21st of March 2024

""

image

19th of May 2024

""

image

23rd of May 2024

""

image

19th of August 2024

""

image

25th of August 2024

""

image

7th of September 2024

""

Write a Review