സ്വർഗ്ഗത്തിൻ്റെ വാതിൽ

Image

പോർച്ചുഗലിലെ ഫാത്തിമ ഇടവക ഇന്ന് ലോക പ്രശസ്തമാണ്. പരി. അമ്മയുടെ ആറു പ്രത്യക്ഷങ്ങൾ നടന്ന ‘കോവാദാ ഈരിയ’ താഴ്വര ഇവിടെയാണ്. പോർട്ടുഗലിൻ്റെ തലസ്ഥാനമായ ലിസ്ബണിൽ നിന്ന് 120 കി.മീ. ദൂരെയാണ്. ലോകപ്രശസ്തമായ ഈ മരിയൻ തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. 1917ൽ മേയ് 13-ാം തീയതി മുതൽ – ഒക്ടോബർ 13-ാം തീയതി വരെ മാതാവിൻ്റെ ആറു പ്രത്യ ക്ഷങ്ങളും നടന്ന ഓക്കുവൃക്ഷം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മേയ് 13-ാം തീയതി മൂന്ന് ഇടയക്കുട്ടികൾ തങ്ങളുടെ ആടുകളെ മേയ്ക്കുന്നതിന് കോവാദാ ഈരിയ താഴ്വരയിലേക്ക് പുറപ്പെട്ടു. അവർ ഏഴു വയസ്സുള്ള ജസീന്ത മാർട്ടോ, അവളുടെ സഹോദരൻ ഒൻപതു വയസ്സുള്ള ഫ്രാൻസിസ് മാർട്ടോ, അവരുടെ പിതൃസഹോദരപുത്രി ലൂസി ടോസാന്റോസുമായിരുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസത്തിൽ വളർന്നതിനാൽ എല്ലാ പ്രാർത്ഥനകളും അവർക്കും ഹൃദ്യമായിരുന്നു. എന്നാൽ അവർക്ക് അക്ഷരാഭ്യാസം ലഭിച്ചിട്ടില്ലായിരുന്നു. അതിൽ ലൂസി മാത്രമാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നുള്ളൂ.

ആടുകളെ മേയാനായി വിട്ടു. താമസിയാതെ ഇടവക പള്ളിയിൽനിന്ന് ത്രികാലജപത്തിനുള്ള മണി മുഴങ്ങി. അവർ കഴുത്തിലണിഞ്ഞ ജപമാലകൾ എടുത്ത് മുട്ടുകുത്തി ഭക്തിപൂർവ്വം ജപിച്ചു. അതിനുശേഷം കളിക്കുവാൻ ആരംഭിച്ചു. താമസിയാതെ പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു മിന്നൽ പിണരുണ്ടായി. എന്നാൽ മദ്ധ്യാഹ്നസൂര്യൻ്റെ അടുത്തൊന്നും ഒരു ചെറിയ കാർമേഘം പോലും കാണാനില്ലായിരുന്നു. ആടുകളെ മേയിച്ചു വളർന്നവരാകയാൽ അന്തരീക്ഷത്തിലെ മാറ്റം കണ്ടപ്പോൾ കൊടുങ്കാറ്റിനു സാദ്ധ്യത തോന്നിയതിനാൽ അവർ ആടുകളെ പെട്ടെന്ന് താഴേയ്ക്കിറക്കി. ഏതാണ് പകുതിവഴി പിന്നിട്ടപ്പോൾ മുമ്പത്തേതിനേക്കാളും ശക്തമായി ഒരിടിമിന്നൽ അവർ ആടുകളോടുകൂടി ഓടുവാൻ തുടങ്ങി. എന്നാൽ അധികദൂരം പോകുന്നതിനുമുമ്പ് അവർ വലിയൊരു അത്ഭുത ദൃശ്യം കണ്ട് സ്തംഭിച്ചു നിന്നു പോയി. അവർ നിന്നതിൻ്റെ വളരെ അടുത്തായി ഒരു ഓക്കുവക്ഷം നിന്നിരുന്നു. അതിൻ്റെ മുകളിൽ ഇലകളിൽ പാദങ്ങൾ സ്പർശിക്കുന്ന വിധത്തിൽ സൂര്യൻ്റെ ശോഭയെ നിഷ്പ്രഭമാക്കുന്ന സൗന്ദര്യത്തികവായ ഒരു വനിത നില്ക്കുന്നു. വാക്കുകളിൽ അവളുടെ സൗന്ദര്യം വിവരിക്കുവാൻ സാദ്ധ്യമല്ല. അവൾക്ക് പതിനഞ്ചിനും പതിനെട്ടിനും മധ്യേ പ്രായമേ തോന്നിച്ചി രുന്നു. അവളുടെ വസ്ത്രം മഞ്ഞിനേക്കാൾ ധവളമായി രുന്നു. അതിൻ്റെ കഴുത്ത് ഒരു സ്വർണ്ണചരട് കൊണ്ട് ബന്ധി ച്ചിരുന്നു. അവളുടെ പാദങ്ങൾ വരെ ആ ധവള വസ്ത്രം എത്തിയിരുന്നു. ഒരു സ്വർണ്ണാലംകൃതമായ ഒരു മൂടുപടം അവളുടെ ശിരസ്സിനേയും തോളുകളേയും മറച്ചുകൊണ്ട് പാദംവരെ നീണ്ടുകിടന്നു. ഇരുകരങ്ങളും പ്രാർത്ഥിക്കാനെന്നപോലെ നെഞ്ചോട് ചേർത്ത് വെച്ചിരുന്നു. അവളുടെ കയ്യിൽ തിളങ്ങുന്ന മുത്തുകളോടും വെള്ളികുരിശോടും കൂടിയ വലിയൊരു ജപമാല തൂങ്ങിക്കിടന്നു. ഒരു പ്രകാശ വലയം അവളുടെ ചുറ്റും കാണപ്പെട്ടു.

അത്ഭുതസ്തബ്ദരായി നില്ക്കുകയാണ് നമ്മുടെ കുട്ടികൾ. എങ്ങും ഒരു സ്വർഗ്ഗീയ ശാന്തത. നിശബ്ദതയെ ഭേദിച്ച് ധൈര്യപൂർവ്വം ലൂസി ചോദിച്ചു. “അങ്ങ് എവിടെനിന്ന് വരുന്നു. കന്യക പ്രതിവചിച്ചു. “ഞാൻ സ്വർഗ്ഗത്തിൽനിന്ന് വരുന്നു. സ്വർഗ്ഗത്തിൽ നിന്നോ? എന്തിനിവിടെ വന്നു? കന്യക ഞാൻ ഇവിടെ വന്നത് നിങ്ങളെ ഒരു ദൗത്യം ഏല്പിക്കാനാണ്. വരുന്ന ആറുമാസം ഇതേ ദിവസം ഇതേ മണിക്കൂറിൽ നിങ്ങൾ മൂന്നുപേരും ഇവിടെ വരണം. ഞാൻ ആരെന്നും എന്ത് ആവശ്യ പ്പെടുന്നതെന്നും ഒക്ടോബർ മാസത്തിൽ നിങ്ങളോട് ഞാൻ പറയാം. സ്വർഗ്ഗത്തിൽ നിന്നാണ് കന്യക വന്നതെന്ന് കേട്ട പ്പോൾ ലൂസി നിഷ്കളങ്കമായി ചോദിച്ചു: എങ്കിൽ ഞങ്ങൾ സ്വർഗ്ഗത്തിൽ പോകുമോ? “നീയും ജസീന്തയും പോകും എന്നാൽ ഫ്രാൻസീസ് ധാരാളം കൊന്ത ചൊല്ലണം.” എന്തോ ചിലത് നടക്കുന്നുണ്ടെന്ന് ഫ്രാൻസീസിന് തോന്നിയെങ്കിലും അവന് ആരെയും കാണുവാൻ കഴിഞ്ഞില്ല. ആയതിനാൽ ലൂസി സംസാരിക്കുന്ന ഭാഗത്തേക്ക് ഒരു കല്ലെറിയുവാൻ കുസൃതിയായ അവൻ തീരുമാനിച്ചു. അപ്പോൾ ലൂസി സംഭ്രമത്തോടുകൂടി ചോദിച്ചു. “എന്തുകൊണ്ടാണ് അവന് അങ്ങയെ കാണാൻ സാധിക്കാത്തത്?” ഉടൻ ഉത്തരം കിട്ടി. “അവനോട് കൊന്ത എടുത്ത് ചൊല്ലുവാൻ പറയുക. അപ്പോൾ അവന് എന്നെ കാണാം. ലൂസിയുടെ നിർദ്ദേശപ്രകാരം അവൻ കൊന്ത എടുത്ത് ചൊല്ലുവാൻ തുടങ്ങി. അഞ്ചോ ആറോ നന്മ നിറഞ്ഞ മറിയം ‘ ചൊല്ലിക്കഴിഞ്ഞപ്പോൾ അവനും ആ സ്വർഗീയ രൂപത്തെ കാണുവാൻ സാധിച്ചു. എന്നാൽ അവന് കന്യകയെ കാണാൻ കഴിഞ്ഞെങ്കിലും അവസാന ദർശനം വരെ സംസാരം കേൾക്കാൻ കഴിഞ്ഞില്ല. അവരെ സ്വർഗ്ഗീയ രഹസ്യങ്ങൾ സ്വീകരിക്കാൻ പരി. കന്യക ഒരുക്കിത്തുടങ്ങി. ഉടൻ കന്യക അവളുടെ കരങ്ങൾ വീശി. അതിൽനിന്ന് അത്ഭുതകരമായ പ്രകാശ കിരണങ്ങൾ അവരി ലേക്ക് തുളച്ചു കയറി. അവർ പരി. കന്യകയോടൊപ്പം അവാച്യമായ ദൈവിക സന്തോഷത്താൽ പൂരിതരായി ഇപ്രകാരം പ്രാർത്ഥിച്ചു: “ഓ പരിശുദ്ധ പരമ ത്രിത്വമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. എൻ്റെ ദൈവമേ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു . അല്പം കഴിഞ്ഞ് പരി. കന്യക അവരോട് നിർദ്ദേശിച്ചു: “ലോക സമാധാനത്തിനു വേണ്ടി എല്ലാ ദിവസവും ഭക്തി പൂർവ്വം കൊന്ത ചൊല്ലണം.” ഇത്രയും പറഞ്ഞിട്ട് പാദങ്ങൾ ചലിപ്പിക്കാതെ പൂർവ്വദിക്കിനഭിമുഖമായി നീങ്ങിക്കൊണ്ട് സൂര്യ പ്രകാശത്തിൽ പരി. കന്യക അപ്രത്യക്ഷയായി. പ്രഥമ ദർശനം കഴിഞ്ഞ് അവർ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി. ലൂസി മാത്രമാണ് സംസാരിച്ചത്. ജസീന്ത എല്ലാം ശ്രവിച്ചു. ഏകദേശം പത്തുമിനിറ്റു മാത്രമാണ് ദർശനം ഉണ്ടായത്. കുട്ടികൾ ഈ ദർശനം പരമ രഹസ്യമാക്കി വെയ്ക്കുവാൻ തീരുമാനിച്ചെങ്കിലും താമസിയാതെ അവ രിൽനിന്ന് തന്നെ വിവരം പുറത്ത് ചാടി. വിവരമറിഞ്ഞ് ലൂസിക്ക് വീട്ടിൽനിന്ന് പൊതിരെ അടികിട്ടി. ഇടവക മുഴുവൻ ഈ വിവരമറിഞ്ഞു. ഗ്രാമം മുഴുവൻ ഈ കുട്ടികൾക്ക് എതിരായി. – ദർശന സമയത്ത് സൂര്യൻ മങ്ങിപ്പോയി. നക്ഷത്രങ്ങളെ ഉച്ചയ്ക്കു പോലും കാണാവുന്ന അവസ്ഥയായിരുന്നു. പ.കന്യക പ്രത്യക്ഷപ്പെട്ട ഓക്കുമരത്തിൻ്റെ കൊമ്പുകൾ അദൃശ്യമായ എന്തോ ഭാരം വഹിക്കുന്നതുപോലെ വളഞ്ഞു നിലകൊണ്ടിരുന്നു.

രണ്ടാം ദർശനത്തിൽ ഉദ്ദേശം അമ്പതും, മൂന്നാം ദർശനത്തിൽ 4000-5000 വരെയും, നാലാം ദർശനത്തിൽ 18000 ആളുകളും അവിടെ സന്നിഹിതരായിരുന്നു. ഒരു ധവള മേഘം ഓക്കുമരത്തിന്മേൽ പൊതിയുന്നതും, അന്തരീക്ഷം വിചിത്രമായ ഒരു മഞ്ഞ നിറമാകുന്നതും എല്ലാവർക്കും കാണാമായിരുന്നു. ലൂസിയുടെ സംസാരത്തിന് മറുപടിയായി വണ്ടു മുരളുന്നതുപോലെ ഒരു സ്വരവും എല്ലാവർക്കും കേൾക്കാമായിരുന്നു. എന്നാൽ ഇവർക്കൊഴികേ ആർക്കും കന്യകയെ കാണാനേ കഴിഞ്ഞില്ല. അഞ്ചാം ദർശനത്തിൽ ഉദ്ദേശം 30000 ആളുകളോളം ഉണ്ടായിരുന്നു. പ്രകാശഗോളത്തിലൂടെ കന്യക വരുന്ന വാഹനം ജനങ്ങളെല്ലാം കണ്ടു. അവർ വാഹനം കണ്ടപ്പോൾ തന്നെ കരയുവാൻ തുടങ്ങി.

അവസാനം ദർശനത്തിനായി ലോകം മുഴുവൻ ഫാത്തിമായിലേക്ക് ഉറ്റുനോക്കി. ഒക്ടോബർ 12-ാം തീയതി മുതൽ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ, പത്രക്കാർ, ഫോട്ടോഗ്രാഫർമാർ തുടങ്ങിയവരാൽ അവിടം നിറഞ്ഞു. എങ്ങും ആകാംക്ഷ മുറ്റിനിന്നു. എന്താണ് അവസാന ദർശനമെന്നു ലോകം മുഴുവൻ ശ്രദ്ധിച്ചു. ഉദ്ദേശം 80,000-1,00,000 ആളുകൾ അവിടെ നിറഞ്ഞു. കൃത്യസമയത്തുതന്നെ പരി കന്യക പ്രത്യക്ഷപ്പെട്ടു. കോരിച്ചൊരിയുന്ന മഴയൊന്നും ജനങ്ങളെ നിരാശരാക്കിയില്ല. ഇതാ പെട്ടെന്നൊരു മിന്നൽ പിണർ! കുന്തിരിക്കം പോലെ ഒരു പുകവന്ന് ദർശനവൃക്ഷത്തെയും കുഞ്ഞുങ്ങളേയും മൂടി! കുട്ടികൾ ഒഴികേ ആർക്കും തന്നെ പരി. കന്യകയെ കാണുവാൻ കഴിഞ്ഞില്ല. അന്ന് അവൾ പ്രഖ്യാപിച്ചു. “ഞാൻ ജപമാല രാജ്ഞിയാണ്. മൂന്നു ദിവ്യദർശനങ്ങൾ ആ സമയത്ത് പരി. അമ്മ കുഞ്ഞുങ്ങൾക്ക് കാണിച്ചു കൊടുത്തു. എന്നാൽ പൊതുജനത്തിന് 25 മൈൽ ചുറ്റളവിൽ വലിയൊരു അത്ഭുതവും പരി. അമ്മ കാണിച്ചു കൊടുത്തു. അവിടെയുള്ള മേഘങ്ങൾ, കുന്നുകൾ, വൃക്ഷങ്ങൾ, മനുഷ്യർ വിവിധ നിറങ്ങളാൽ മാറിമറിയുവാൻ തുടങ്ങി. ഈ സമയത്ത് ധാരാളം അത്ഭുതങ്ങളും സൗഖ്യങ്ങളും സംഭവിച്ചു. അവിടെ കൂടിയ ഭൂരിഭാഗവും വ്യക്തികളും മാനസാന്തരപ്പെട്ടു. അത് ലോകത്തിൽ ജപമാല ഭക്തിയുടെ ഒരു കുതിപ്പായിരുന്നു. ജനങ്ങളെല്ലാം വളരെ ആത്മീയ സന്തോഷത്തോടെ തിരിച്ചുപോയി.

Foot Note:-

1. ഒന്നാം ദർശനത്തിൽ കുട്ടികൾക്ക് നരകദർശനം കാണിച്ചു കൊടുത്തു സപ്രസിദ്ധമായ ഓ എൻ്റെ ഈശോയെ എന്ന പ്രാർത്ഥന പഠിപ്പിച്ചു. ഈ പ്രാർത്ഥന ഫാത്തിമാസുകൃതം എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നു.

2. രണ്ടാം ദർശനത്തിൽ പീയൂസ് XIൻ്റെ കാലത്ത് റഷ്യയെ വിമലഹൃദയത്തിൽ സമർപ്പിക്കുവാൻ ആഹ്വാനം ചെയ്തു. റഷ്യ മാനസാന്തരപ്പെടുന്നില്ലെങ്കിൽ ലോകമഹായുദ്ധത്തിലേക്ക് ലോകം നീങ്ങുകയും തിരുസഭയ്ക്ക് റഷ്യ കനത്ത പ്രഹരമേല്പിക്കുകയും ചെയ്യും.

3. ജോൺ പോൾ രണ്ടാമൻ്റെ പരാജയപ്പെട്ട വധശ്രമം (1981-മേയ് 13ന്). മാർപാപ്പ ഫാത്തിമായിലെത്തി നന്ദി പറഞ്ഞു.

1917- കുട്ടികൾ ദർശനങ്ങൾ കാണുന്നു. 6 തവണ

1919 – ഫ്രാൻസിസ് മരിക്കുന്നു.

1920- ജസീന്ത മരിക്കുന്നു.

1925 – ലൂസി ഡെറോത്തിയൻ മഠത്തിൽ ചേരുന്നു.

1941 – ആദ്യത്തെ 2 ദർശനങ്ങൾ ലൂസി വെളിപ്പെടുത്തുന്നു.

1943 – മുദ്രവെച്ച കവറുകളിലാക്കി ലൂസി സന്ദേശങ്ങൾ സഭയെ ഏല്പിക്കുന്നു.

1947 – ലൂസി കർമ്മലീത്ത മഠത്തിലേക്ക് മാറുന്നു.

1960 – സഭ മുദ്രവെച്ച കവറുകൾ തുറക്കുന്നു.

2000- ജോൺ പോൾ II ദർശനങ്ങൾ ലോകത്തിന് വെളിപ്പെടുത്തുന്നു.

2005 – ഫെബ്രു. 13-ന് ലൂസി മരിക്കുന്നു. വിശദമായി (Internetൽ Apparitions of Mother Mary)എന്ന് Google search കൊടുത്താൽ ലഭിക്കുന്നതാണ്. അവസാന ദർശനങ്ങൾ Sun Dance എന്ന് Google Search ചെയ്താൽ വിശദമായ ചിത്രങ്ങടക്കം ലഭിക്കുന്നതാണ്.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Francis

26th of June 2023

"VOICE has added such value to my life, and I love having the opportunity to share my passions and thoughts with my loyal readers. Read on, and enjoy."

image

harsha

26th of June 2023

"Nice stroy!!!............"

image

11th of July 2023

""

image

18th of November 2023

""

image

26th of January 2024

""

image

31st of March 2024

""

image

27th of May 2024

""

image

28th of May 2024

""

image

14th of August 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review