കൊള്ളക്കാരന്റെ മാനസാന്തരം

Image

പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിൽ ജീവിച്ചിരുന്ന സുപ്രസിദ്ധനായ ഒരു സുവിശേഷ പ്രഘോഷകനായിരുന്നു D. L. മൂദി (D. L. Moody). അദ്ദേഹത്തിന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നു . പരിശുദ്ധാത്മാവ് കൈപിടിച്ചു നടത്തിയിരുന്ന എത്രയോ സംഭവങ്ങൾ!

ഒരു ദിവസം മൂദി ഹോട്ടലിലെ തന്റെ മുറിയിലിരുന്ന് പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നു.അടുത്ത ദിവസം ലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു വലിയ ബൈബിൾ കൺവെൻഷനിലെ മുഖ്യ പ്രാസംഗികൻ ആയിരുന്നു അദ്ദേഹം. എന്താണ് പ്രസംഗിക്കേണ്ടത് എന്ന് പരിശുദ്ധാത്മാവിനോട് ആരാഞ്ഞപ്പോൾ ഉടൻ തന്നെ മുറിയിൽനിന്ന് വെളിയിൽ വരുവാനാണ് നിർദേശം കിട്ടിയത്. ആരെയും കൂടെ കൊണ്ടു പോകരുത്. അദ്ദേഹം അത്ഭുതപ്പെട്ടു!. വാഹനത്തിൽ കയറുവാനും യാത്ര തുടരുവാനും നിർദ്ദേശവും ലഭിച്ചു. പക്ഷേ എങ്ങോട്ട് പോകണം എന്ന് അറിവില്ലായിരുന്നു. അടുത്ത നിർദ്ദേശം ലഭിക്കുന്നതു വരെ യാത്ര തുടരുവാനാണ് പരിശുദ്ധാത്മാവ് ആവശ്യപ്പെട്ടത്. കുറേ സമയം യാത്ര ചെയ്ത് ഒരു വനത്തിനടുത്ത് എത്തിയപ്പോൾ നിർദേശം വന്നു – വാഹനം നിർത്തുക.ചുറ്റും നോക്കിയപ്പോൾ ആരെയും കാണാനില്ല. ഉടനെ അടുത്ത നിർദ്ദേശം ലഭിച്ചു -കാട്ടിലേക്ക് കയറുക. കുറേ സമയം ഘോരമായ വനത്തിലൂടെ ഏകനായി നടന്നപ്പോൾ വീണ്ടും നിർദ്ദേശം വന്നു ഇവിടെ നിൽക്കുക. ഇനി എന്താണ് ചെയ്യേണ്ടത് നിർദ്ദേശത്തിന് കാത്തിരുന്നപ്പോൾ ഉടൻ മറുപടി വന്നു. ” നീ നാളെ ലക്ഷങ്ങളോടു് പ്രസംഗിക്കാൻ വേണ്ടി ഒരുങ്ങിയിരിക്കുന്ന പ്രസംഗം ഇപ്പോൾ ഇവിടെ വെച്ച് പ്രഘോഷിക്കുക. നീ ആരെയും കാണുന്നില്ല എന്ന് കരുതി ഒരുങ്ങിയ പ്രസംഗത്തിലെ ഒരു വരിപോലും വെട്ടിച്ചുരുക്കരുത് ”.അദ്ദേഹം ചുറ്റും നോക്കി, ഒരു മനുഷ്യനെ പോലും കാണാനില്ല. എങ്ങും പക്ഷികളുടെ കളകൂജനവും കാട്ടുമൃഗങ്ങളുടെ മുരൾച്ചയും മാത്രം. അദ്ദേഹം അത്ഭുതപ്പെട്ടുകൊണ്ട് ആത്മഗതം ചെയ്തു: ”ദൈവത്തിനു വലിയ ഒരു പ്ലാൻ ഉണ്ട്. എനിക്ക് മനസ്സിലാകുന്നില്ല എന്ന് മാത്രം “. മൂദി അവിടെ നിന്ന് അദ്ദേഹം ഒരുങ്ങിയ വലിയ പ്രസംഗം ഒരു വരി പോലും മാറ്റാതെ പ്രസംഗിച്ച് തിരിച്ചുപോന്നു. അടുത്ത ദിവസവും ഇതേ പ്രസംഗം തന്നെയാണ് ആ വലിയ ബൈബിൾ കൺവെൻഷനിലും മൂദി പ്രസംഗിച്ചത്. പക്ഷേ കാട്ടിലെ പ്രസംഗം അദ്ദേഹത്തിന്റെ മനസ്സിൽ വലിയ ഒരു ചോദ്യചിഹ്നമായി കുറെ നാളുകൾ കിടന്നു.

ഏതാനും നാളുകൾക്കു ശേഷം മൂദി ഒരു ദിവസം പട്ടണത്തിൽ യാത്ര ചെയ്യുമ്പോൾ ഒരാൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടു. ഒരാൾ റോഡരികിൽ നിന്ന് സുവിശേഷം പ്രസംഗിക്കുന്നു. ധാരാളം പേർ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് കണ്ണു തുടയ്ക്കുന്നു! ശ്രദ്ധിച്ചപ്പോഴാണ് മൂദിക്ക് മനസ്സിലായത് – ഈ പ്രസംഗം തന്നെ കൊണ്ടു പരിശുദ്ധാത്മാവ് മുമ്പ് കാട്ടിൽ വച്ച് ചെയ്യിച്ച അതേ പ്രസംഗം തന്നെ. പക്ഷേ ഈ മനുഷ്യൻ എങ്ങനെയാണു് ആ കൊടും കാട്ടിൽ വെച്ച് ആ പ്രസംഗം കേട്ടത് ? പാതയോരത്തെ സുവിശേഷ പ്രസംഗത്തിനുശേഷം സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അദ്ദേഹത്തോട് മൂദി ചോദിച്ചു ”താങ്കൾ ഈ പ്രസംഗം എവിടെ നിന്നാണ് പഠിച്ചത്?അദ്ദേഹം മറുപടി പറഞ്ഞു ” ഞാൻ ഒരു കൊള്ളക്കാരൻ ആയിരുന്നു. പൊലീസിനെ ഭയന്ന് ഒരു കൊടും കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.ആ സമയത്ത് അശരീരിയായി ഞാൻ കേട്ട ഈ പ്രസംഗമാണ് എന്ന് മാനസാന്തരപ്പെടുത്തി ഒരു സുവിശേഷം പ്രഘോഷകനാക്കി മാറ്റിയത് ”! മൂദി പരിശുദ്ധാത്മാവിനോട് നന്ദി പറഞ്ഞു-ഒരു കൊള്ളക്കാരനെ പോലും മാനസാന്തരപ്പെടുവാനും ഒരു സുവിശേഷ പ്രഘോഷകനാക്കാനും ദൈവം കാണിച്ച് വലിയ സ്നേഹത്തെയും കരുതലിനേയും ഓർത്ത്.

പരിശുദ്ധാത്മാവ് ഇന്നും സഭയെ നയിക്കാൻ ആഗ്രഹിക്കുന്നതും ഈ രീതിയിൽ തന്നെയാണ്. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവപുത്രന്മാരാണ് ( റോമ 8:14). ദൈവം ആവശ്യപ്പെടുന്നതു പോലെ ശുശ്രൂഷകൾ നയിക്കപ്പെട്ടാലേ അഭിഷേകം വർഷിക്കപ്പെടുകയുള്ളൂ. ഏറ്റവും വലിയ അത്ഭുതം രോഗശാന്തിയല്ല – മാനസാന്തരമാണ്. മാനസാന്തരമു ള്ള ഒരു സമൂഹമാണ് ദൈവം ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് ഇത്ര അധികം ധ്യാന മന്ദിരങ്ങൾ ദൈവം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ദൈവാത്മാവിനാൽ നയിക്കപ്പെടാതെ ശുശ്രൂഷകൾ ചെയ്തുപോയ വ്യക്തികളും ധ്യാന മന്ദിരങ്ങളും ശുഷ്ക്കിച്ചു പോയതിന്റെ ചിത്രങ്ങളും നമ്മുടെ മുന്നിലുണ്ട്. കാലഘട്ടത്തിനനുസരിച്ച് പരിശുദ്ധാത്മാവു മേലധികാരികളിലൂടെ സഭയ്ക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അവ കേൾക്കുവാൻ സഭയിൽ എല്ലാ മേഖലയിലുള്ളവരും കാതോർക്കയും പ്രത്യുത്തരിക്കുകയും വേണം. പരിശുദ്ധാത്മാവ് എല്ലാം നവീകരിക്കുന്നവനാണ്. കാലഘട്ടത്തിനുസരിച്ച് മാറ്റങ്ങൾ ചെയ്യുന്നവനാണ്. ബുദ്ധിയാൽ നയിക്കപ്പെടാതെ ജ്ഞാനത്താൽ സഭ നയിക്കപ്പെടട്ടെ.

ഈ പുതുവർഷം പരിശുദ്ധാത്മാവിന്റെ വിളി കേൾക്കുവാൻ നമുക്ക് കാതോർക്കുന്നവർ ആകാം.

ഒരു ശക്തമായ പ്രാർത്ഥന: പരിശുദ്ധാത്മാവേ അങ്ങയുടെ ശക്തമായ ഒഴുക്കും ഇടപെടലും ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാകണമേ!

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

4th of July 2023

""

image

13th of October 2023

""

image

18th of December 2023

""

image

18th of February 2024

""

image

22nd of April 2024

""

image

19th of May 2024

""

image

27th of May 2024

""

image

28th of May 2024

""

image

29th of May 2024

""

image

19th of August 2024

""

image

7th of September 2024

""

image

13th of October 2024

""

Write a Review