കൂടെ ചേർന്നു നടക്കാമോ?

Image

എന്നോട്‌ വളരേ അടുപ്പമുള്ള ബഹു.സിസ്റ്റർ മാർഗരറ്റ് മേരി MSMI പറഞ്ഞൊരു സംഭവ കഥ.കുളത്തുവയൽ MSMI സമൂഹം തുടങ്ങിയ നാൾ മുതൽ മരണം വരെ ദിവ്യംഗനായ ബഹു.മോൺ. C J വർക്കിയച്ചനായിരുന്നു ആത്മീയ ഉപദേഷ്ടാവു്. സമൂഹത്തിൻ്റെ സ്ഥാപകനും വർക്കിച്ചൻ തന്നെ ആയിരുന്നു .ഓരോ ചെറിയ കാര്യങ്ങളിൽ പോലും പരിശുദ്ധാന്മാവിനോട് ചോദിച്ചിരുന്ന വ്യക്തിയായിരുന്നു അച്ചൻ.1996-97 കാലഘട്ടത്തിൽ ഉണ്ടായ ഒരു സംഭവം എൻ്റെ മനസ്സിൽ ഇന്നും മായാതെ നില്ക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പിലുള്ള ഒരു സഹോദരി വന്നു പറഞ്ഞു. ഒരു അക്രൈസ്തവ സഹോദരി കാൻസർ ബാധിച്ച് കോഴിക്കോടിനടുത്ത് വീട്ടിൽ കിടപ്പിലാണ്. വളരേ നിരാശയിലാണ് ആ കുടു:ബം. ഒന്നു അതുവരെ വന്നു പ്രാർത്ഥിക്കാമോ? ഞങ്ങളുടെ സഭയിൽ വീടുകളിൽ പോയി പ്രാർത്ഥിക്കന്ന പതിവ് തുടക്കം മുതലേ ഉണ്ടായിരുന്നു. ധാരാളം കുടം: ബങ്ങൾക്ക് ആശ്വാസവും,സൌഖ്യങ്ങളുംഞങ്ങളുടെ ഈ ഭവന സന്ദർശനം മൂലം ഉണ്ടായിട്ടുണ്ട്. ഈ കാൻസർ രോഗിയുടെ വിവരം വർക്കിയച്ചനോട് പറഞ്ഞപ്പോൾ ദൂരെയാണെ ങ്കിലും അവരുടെ വീട്ടിൽ പോയി പ്രാർത്ഥിക്കുവാനാണ് പരിശുദ്ധാത്മാവ് പ്രേരണ നൽകിയത്. ഞാനും സിസ്റ്റർ മാർട്ടിനും കൂടി അവിടെ ചെന്നപ്പോഴത്തെ അവസ്ഥ വളരേ ദയനീയമായിരുന്നു. വളരേ സാമ്പത്തികമായി ഞെരുങ്ങുന്ന ഒരു വലിയ കുടുംബം.കാൻസർ ബാധിച്ച സന്ധ്യ എന്ന ഒരു യുവതി. അവൾക്ക് ഒരു പെൺ കുഞ്ഞും ഉണ്ടു്.കാൻസർ ബാധിച്ചതോടു കൂടി അവളുടെ ഭർത്താവ് ഉപേക്ഷിച്ചു പോയി. ആ മകളും കുടുംബവും വലിയ നിരാശയിലും ദാരിദ്യത്തിലുമായി. കുറേ സമയം ഞാനും കൂടെ വന്ന സിസ്റ്റർ മാർട്ടിനും കൂടി ആ വീട്ടിലിരുന്ന് പ്രാർത്ഥിക്കുകയും വചനം പങ്കുവെച്ച് ആശ്വസിപ്പിക്കുകയും ചെയ്ത് തിരിച്ചു പോന്നു. തിരിച്ചുപോരുമ്പോഴേക്കും വലിയ ശാന്തത ആ മകൾക്കും കുടുംബത്തിനും ലഭിച്ചു എന്ന് അവരുടെ മുഖ ഭാവങ്ങളിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി. വീണ്ടും വരേണമെന്ന് അവർ അഭ്യർത്ഥിക്കുകയും ചെയ്തു. ഞങ്ങൾ തിരിച്ചു വന്ന് മഠത്തിലെ ചാപ്പലിൽ വിശുദ്ധ കുർബ്ബാനയുടെ മുമ്പിലിരുന്ന് മണിക്കൂറോളം സന്ധ്യക്കും കുടുംബത്തിനും വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചു.എല്ലാ മാസവും ആ ഭവനത്തിൽ ഒരു ദിവസം പോയി പ്രാർത്ഥിച്ചിരുന്നു. ഞങ്ങൾ പ്രാർത്ഥിച്ച ആ സഹോദരി വചനം മുടങ്ങാതെ വായിക്കുവാൻ തുടങ്ങി. ആദ്യം കാൻസർ സൌഖ്യമായ ഒരു അവസ്ഥയായിരുന്നെങ്കിലും പിന്നീട് രോഗം മൂർച്ഛിച്ച് ഒരു കാൽ മുറിച്ചു കളയേണ്ടി വന്നു. എന്നാലും അവളുടെ മനസ്സ് വളരേ ശാന്തമായിരുന്നു. ദൈവത്തോടു് അവൾ കൂടുതൽ അടുക്കുവാൻ തുടങ്ങി.ഒരു ദിവസം അവൾ ഞങ്ങളോട് മാമോദീസ സ്വീകരിക്കണമെന്ന് വലിയ ആഗ്രഹമുണ്ട് എന്ന് അറിയിച്ചു. ആദ്യമൊന്നും ഞങ്ങൾ അവളെ പ്രോത്സാഹിപ്പിച്ചില്ല. വളരേ തീഷ്ണമായ ആഗ്രഹമായപ്പോൾ ഞങ്ങൾ വർക്കിയച്ചനെ വിവരമറിയിച്ചു. എന്നാൽ വീട്ടുകാർക്ക് മാമോദീസ സ്വീകരിക്കുന്നതിനോട് താല്പര്യമുണ്ടായിരുന്നില്ല. വീട്ടുകാർക്ക് താല്പര്യമില്ലാത്തതിനാലും അവൾക്കു വളരേ ആഗ്രഹമുള്ളതിനാലും തൽക്കാലം ‘വീട്ടുമാമോദീസ’ കൊടുക്കുവാൻ വർക്കിയച്ചൻ ഞങ്ങളോട് നിർദേശിച്ചു.അങ്ങിനെ ഞങ്ങൾ അവൾക്കു ആരുമറിയാതെ വീട്ടുമാമോദീസ നല്കി. അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്രയുമായിരുന്നു അന്ന്.എന്നാൽ വീട്ടുകാരുടെ എതിർപ്പുണ്ടാകുമോയെന്നു കരുതി വീട്ടിൽ അറിയിക്കാതെ മുന്നോട്ടു പോയി. രോഗം ഇതിനിടയിൽ മൂർഛിക്കുവാൻ തുടങ്ങി.തൻ്റെ മരണം അടുത്തെത്തിയെന്ന് അവൾക്ക് ബോധ്യമായി.ഒരു ദിവസം ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് വലിയ ആഗ്രഹം പ്രകടിപ്പിച്ചു. അടുത്ത ദിവസം വർക്കിയച്ചൻ തന്നെ ഞങ്ങളുടെ കൂടെ വന്ന് അവൾക്ക് രഹസ്യമായി ദിവ്യകാരുണ്യം നൽകി. ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴത്തെ അവളുടെ സന്തോഷം വാക്കുകളിൽ പ്രകടിപ്പിക്കുവാൻ കഴിയുകയില്ല! അവൾ കൊച്ചു കുഞ്ഞിനേപ്പോലെ സന്തോഷവതിയായി മാറിയിരുന്നു. രോഗം വീണ്ടും വർദ്ധിച്ചു കൊണ്ടിരുന്നു. അവളാകട്ടെ കൂടുതൽ സന്തോഷവതിയാവുകയാണ് ചെയ്തത്. കൂടാതെ മറ്റൊരത്ഭുവും സംഭവിച്ചു. ഉപേക്ഷിച്ചു പോയ അവളുടെ ഭർത്താവ് തിരിച്ചു വന്നു. വീണ്ടും പ്രാർത്ഥിക്കുവാൻ ചെന്നപ്പോൾ അവൾ പറഞ്ഞു ‘ഞാൻ ഇനി അധിക ദിവസങ്ങൾ ഭൂമിയിലുണ്ടാകില്ല. ഒരു തവണ കൂടി ദിവ്യകാരുണ്യം സ്വീകരിച്ച് എനിക്ക് സ്വർഗ്ഗത്തിലേക്ക് യാത്ര തിരിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടു് ‘. അന്ന് വർക്കിയച്ചന് അസൌകര്യമുണ്ടായതിനാൽ മറ്റൊരു വൈദികനെയാണ് അച്ചൻ ഞങ്ങളുടെ കൂടെ ദിവ്യകാരുണ്യം നൽകുവാൻ പറഞ്ഞയച്ചത്. അന്ന് ദിവ്യകാരുണ്യം സ്വീകരിച്ച് അവൾ പറഞ്ഞു ഞാൻ സ്വർഗ്ഗത്തിലേക്ക് പുറപ്പെടുകയാണ്. അവിടെ ഞാൻ ചെന്ന് ഈശോയോട് നിങ്ങൾ എനിക്കു വേണ്ടി സഹിച്ച ക്ലേശങ്ങളെല്ലാം പറയും. ഒരു സങ്കടമേ യുള്ളൂ എൻ്റെ ഒരു വയസ്സായ മോളെ ആരെ ഏല്പിക്കും? അമ്മക്കാണെങ്കിൽ പ്രായവുമായി.ഞാൻ സിസ്റ്ററെ ഏല്പിക്കട്ടെ? സിസ്റ്റർ എൻ്റെ മകളെ നോക്കിക്കൊള്ളാമെന്ന് എൻ്റെ കയ്യിൽ വെച്ച് സത്യം ചെയ്യാമോ? ഞാൻ ധർമ്മ സങ്കടത്തിലായി. എനിക്ക് എങ്ങിനെ എൻ്റെ പരിമിതികളിൽ നിന്നു കൊണ്ട് ആ ഉറപ്പുകൊടുക്കാനാകും. എൻ്റെ വിഷമം കണ്ട് അവളുടെ അമ്മ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി പറഞ്ഞു സിസ്റ്റർ വാക്കു കൊടുത്തോളൂ. സിസ്റ്റർ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചിൽ മാത്രം മതി. കുഞ്ഞിനെ ഞങ്ങൾ ഒരു കുറവും വരാതെ നോക്കിക്കൊള്ളാം. ആ അമ്മയെയും ദൈവം സ്പർശിച്ചിരുന്നു. ഞാനവളുടെ കയ്യിൽ തൊട്ട് കുഞ്ഞിനെ നോക്കിക്കൊള്ളാമെന്ന് ഉറപ്പു കൊടുത്തു. എനിക്കവളെ എന്നും ദിവ്യകാരുണ്യത്തിനു സമർപ്പിക്കാമല്ലോ. അവിടെയാണല്ലോ എപ്പോഴും വലിയ അത്ഭുതം നടക്കുന്ന സ്ഥലം. അവൾ വളരേ സന്തോഷത്തോടെ എൻ്റെ കരം പിടിച്ചു പറഞ്ഞു ‘ദൈവം സിസ്റ്ററെ അനുഗ്രഹിക്കട്ടെ. ഇനി നമ്മൾ സ്വർഗ്ഗത്തിൽ വെച്ചാണ് കണ്ടുമുട്ടുക’. കണ്ണുനിറഞ്ഞാണ് ഞങ്ങൾ അന്ന് യാത്ര പറഞ്ഞു പിരിഞ്ഞത്. ഏതാനും ദിവസങ്ങൾക്കകം അവളെ ഈശോ വിളിച്ചു. സന്തോഷത്തോടെ അവൾ പോയി.ഏതാനും ദിവസങ്ങൾക്കു ശേഷമാണ് മരണ വിവരം ഞങ്ങളറിഞ്ഞത്, അതും അവരുടെ വീട്ടുകാർ ഞങ്ങളെ കാണുവാൻ വന്നപ്പോൾ.അവർ പറഞ്ഞു മരിക്കും മുമ്പ് അവൾ എല്ലാ വിവരങ്ങളും ഞങ്ങളോടു വിശദമായി പറഞ്ഞിരുന്നു. ആയതിനാൽ മരണത്തിനു ശേഷം ഞങ്ങളുടെ മതത്തിൽ ചെയ്യേണ്ട ആചാരങ്ങൾ ഒന്നും തന്നെ ഞങ്ങൾ ചെയ്തിട്ടില്ല. അത് എങ്ങിനെയാണ് ചെയ്യേണ്ടതെങ്കിൽ വർക്കിയച്ചനോട് പറഞ്ഞു സിസ്റ്റർമാർ തന്നെ ഞങ്ങൾക്കു വേണ്ടി ചെയ്യണേ.

സഹോദരങ്ങളെ വേദനിക്കുന്നവരോടു കൂടി ചേർന്നു നടക്കുവാൻ നമുക്ക് പരിശ്രമിക്കാം.ഒരു വിധത്തിലും നമ്മുടെ പരിശ്രമം പാഴായിപ്പോകില്ല. ശാരീരിക സൗഖ്യം രണ്ടാമത്തേതാണ്. ആദ്യത്തേത് മാനസാന്തരമാണ് എന്ന് തിരിച്ചറിയുക. ഒരു ആത്മാവിനെങ്കിലും സ്വർഗ്ഗത്തിലെത്തിക്കുവാൻ നമുക്കൊന്ന് ഈ വർഷത്തിൽ പരിശ്രമിച്ചു കൂടെ? കണ്ണു തുറന്നൊന്നു നോക്കിയാൽ ഇതുപോലെയുള്ള ആയിരക്കണക്കിനു അവസരങ്ങൾ നമ്മുടെ മുമ്പിലില്ലേ? ഒന്നും പുതിയതായി കണ്ടു പിടിക്കേണ്ട ആവശ്യമില്ലല്ലോ. കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലേ? മാർക്കോസ് 8:18

എല്ലാവർക്കും നന്മ കാണുവാനും കേൾക്കുവാനും കഴിയുന്ന തുറവിയുടെ പുതു വത്സര ആശംസിക്കുന്നു.

( സിസ്റ്റർ മാർഗരറ്റ് മേരി MSMI സഭയുടെ ആദ്യ ബാച്ചിലെ അംഗം. 12 വർഷം ആദ്യത്തെ സുപ്പീരിയർ ജനറലായി ശ്രുശ്രൂഷ ചെയ്തിട്ടുണ്ട്. കൗൺസലിംഗ് രംഗത്ത് വളരേയേറെ വർഷങ്ങളുടെ പരിചയ സമ്പത്തുണ്ട്. ഇപ്പോൾ കണ്ണൂർ പരിയാരം MSMI കോൺവെൻ്റിൽ സേവനമനുഷ്ടിക്കുന്നു.)

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

5th of July 2023

""

image

18th of February 2024

""

image

22nd of April 2024

""

image

27th of May 2024

""

image

28th of May 2024

""

image

29th of May 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review