കിണറ്റിൽ ചാടിയ പട്ടി

Image

ഞാൻ സ്കൂളിൽ പഠിക്കുന്ന നാളുകളിലെ ഒരു സന്ധ്യാ സമയം. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് ഞാനും എന്റെ അനുജത്തിയും കൂടെ റോഡിലൂടെ നടന്നുവരുന്നു. വീടിനടുത്ത് എത്തിയപ്പോഴാണ് ശ്രദ്ധിച്ചത്, ഒരു കറുത്ത പട്ടി ഞങ്ങളെ നോക്കി അടുത്ത ബന്ധു വീടിന്റെ മതിലിൽ നിൽക്കുന്നു. ചുറ്റും നോക്കിയപ്പോൾ പട്ടിയെ എറിഞ്ഞോടിക്കുവാൻ ഒരു കല്ലു പോലും കാണാനില്ല. മറ്റൊരു മാർഗവും കാണാത്തതിനാൽ ഞാൻ പെട്ടെന്ന് കുനിഞ്ഞു ഒരു കല്ലെടുത്ത് എറിയുന്നതുപോലെ കാണിച്ചു. പട്ടി പേടിച്ച് മതിലിൽ നിന്ന് അപ്പുറത്തേക്ക് ഒറ്റച്ചാട്ടം. അല്പ സമയത്തിനുള്ളിൽ ഒരു വലിയ ശബ്ദം കേട്ടു പട്ടി നിന്നിരുന്ന മതിലിനോട് ചേർന്ന് വളരേ ആഴമുള്ള കിണറുണ്ടായിരുന്നു.എന്റെ അഭിനയം കണ്ട് പട്ടി ചാടിയത് ഈ കിണറ്റിലേക്കായിരുന്നു! ചുറ്റും നോക്കിയപ്പോൾ ഈ സംഭവം ഞങ്ങളല്ലാതെ മറ്റാരും കണ്ടിട്ടില്ല എന്ന് ഉറപ്പിച്ചു. എന്നിരുന്നാലും മനസ്സിൽ വലിയ വിഷമം തോന്നി- കാരണം ആ പട്ടി ഞങ്ങളെ ഒന്നും ചെയ്തിട്ടില്ല. ഉടനെ മനസ്സിൽ മറ്റൊരു ചിന്തയും വന്നു – ഞാൻ പട്ടിയെ എറിഞ്ഞിട്ടില്ലല്ലോ? ഇങ്ങനെ കാണിക്കുമ്പോഴേക്കും കിണറ്റിൽ ചാടേണ്ടതുണ്ടോ? വീട്ടിൽ എത്തുമ്പോഴേക്കും വലിയ കുറ്റബോധമായി. വീട്ടിൽ വന്ന് അമ്മയോട് ഒരു പട്ടി ബന്ധുവിന്റെ കിണറ്റിലേക്ക് ചാടുന്നതു കണ്ടു എന്നു പറഞ്ഞു(ഞാനാണ് പട്ടിയെ കിണറ്റിൽ ചാടിച്ചത് എന്ന് പറഞ്ഞില്ല). വീട്ടിൽ നിന്ന് ടോർച്ചെടുത്തു കൊണ്ടു പോയി കിണറ്റിലേക്ക് അടിച്ചു നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. കിണറിന്റെ ഉടമസ്ഥനായ ബന്ധുവും പട്ടി ചാടിയത് എന്റെ ഒരു തോന്നലായിരിക്കാം എന്ന നിഗമനത്തിലെത്തി. എന്നാൽ പട്ടി കിണറ്റിൽ വീണ ശബ്ദം ഞാൻ കേട്ടതല്ലേ! കുറേ ദിവസം മന:പ്രയാസവുമായി ഞാൻ നടന്നു. പക്ഷേ കിണറ്റിൽ ചാടിയ പട്ടി എവിടെ? രണ്ടാഴ്ചക്കുശേഷം എന്റെ ബന്ധുവിന്റെ ഭാര്യ വെള്ളം കോരുവാൻ കിണറ്റിലേക്ക് ബക്കറ്റ് ഇറക്കിയപ്പോൾ ഒരു വലിയ കരച്ചിൽ കേട്ടു ! പേടിച്ച് വെള്ളം കോരാൻ വന്നയാൾ കയറവിടെയിട്ട് ഓടി. കിണറ്റിലേക്ക് ഒരാളെ ഇറക്കി നോക്കിയപ്പോൾ നമ്മുടെ പട്ടിയാണ്. ഈ രണ്ടാഴ്ചക്കാലം കിണറ്റിൽ മണ്ണിടിഞ്ഞ ഭാഗത്ത് പട്ടി ഇരുന്നു കാണും. പട്ടിയെ കയറിട്ട് കയറ്റി. കിണറ്റിൽ വെള്ളമുണ്ടായിരുന്നതുകൊണ്ട് പട്ടിക്ക് ഒരു ഒടിവോ, മുറിവോ ഉണ്ടായിരുന്നില്ല. ഭക്ഷണം കിട്ടാത്തതിനാൽ നന്നായി ക്ഷീണിച്ചു പോയിരുന്നു എന്നു മാത്രം!

ഈ സംഭവം എന്റെ മനസ്സിൽ മായാതെ ദൈവം നിർത്തി കൊണ്ട് ഏതാനും കാര്യങ്ങൾ പഠിപ്പിച്ചു. എന്റെ ഒരു ശ്രദ്ധയില്ലാത്ത ചലനം ( കല്ല് എറിയുന്നതു പോലെ) പോലും മറ്റൊരുവന്റെ ജീവനു ഭീക്ഷണിയാകാം. എന്റെ അസ്ഥാനത്തുള്ള ഒരു നോട്ടം പോലും മറ്റൊരുവന്റെ ജീവിതം മുഴുവൻ താളം തെറ്റിച്ചു കളയാം. എന്റെ ഒരു ചെറിയ വാക്ക് അപരന്റെ ജീവിതം നശിപ്പിച്ചു കളയാം. തെറ്റായ ഒരു സ്പർശനം മറ്റൊരുവനു നിത്യ മുറിവായി മാറിയേക്കാം. ഒരു പക്ഷേ നമ്മുടെ പ്രവർത്തി പ്രത്യക്ഷമായ ഒരു തെളിവും അവശേഷിപ്പിച്ചില്ലെങ്കിലും മനസ്സിലുള്ളത് വിവേചിച്ചറിയുന്ന ദൈവത്തിന്റെ മുമ്പിൽ നമ്മൾ കുറ്റക്കാർ തന്നെയായിരിക്കും.

ഞാനൊരു പ്രലോഭന ഹേതുവാണോ? എന്റെ വസ്ത്രധാരണം, സംസാര രീതികൾ, ശുശ്രൂഷാ മേഖലകളെ എല്ലാം ദൈവതിരുമുമ്പിലേക്ക് കൊടുക്കാം .

വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഇടർച്ച വരുത്തുന്നവർ ആരായാലും അവന് കൂടുതൽ നല്ലത്, ഒരു വലിയ തിരിക്കല്ലു കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്. (മാർക്കോസ് 9:42)

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

3rd of July 2023

""

image

13th of October 2023

""

image

18th of December 2023

""

image

18th of February 2024

""

image

22nd of April 2024

""

image

27th of May 2024

""

image

27th of May 2024

""

image

28th of May 2024

""

image

28th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

6th of September 2024

""

image

15th of September 2024

""

Write a Review