വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയുടെ സ്വപ്‌നം

Image

കുഞ്ഞുങ്ങളെ വളരേയധികം സ്വാധീനിച്ച രണ്ടു വിശുദ്ധരാണ് വി. ഡോണ്‍ ബോസ്‌ക്കോയും വി.ഡൊമിനിക്ക് സാവിയോയും. വലിയൊരു ആത്മബന്ധമായിരുന്നു ഗുരുവും ശിഷ്യനും തമ്മില്‍. ഒരു വിശുദ്ധന്‍ മറ്റൊരു വിശുദ്ധനെ സ്വര്‍ഗ്ഗത്തിനു സമ്മാനിച്ചു. മരണാനന്തര ജീവിതത്തെക്കുറിച്ച് മരിച്ചവര്‍ തന്നെ ജീവിച്ചിരിക്കുന്നവരോട് സംസാരിക്കുന്നതിനേക്കാള്‍ വിശ്വസനീയമായത് മറ്റെന്താണ് ഉള്ളത്? വി.ഡൊമിനിക്ക് സാവിയോയുടെ മരണ സമയത്ത് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ‘എത്രയോ സുന്ദരമായ കാഴ്ചകളാണ് ഞാന്‍ ഇപ്പോള്‍ കാണുന്നത്”

1857 മാര്‍ച്ച് 9ന് വി.ഡൊമിനിക് സാവിയോ മരിച്ചു. 19 വര്‍ഷം കഴിഞ്ഞ് 1876 ഡിസംബര്‍ 6ന് വി. ഡോണ്‍ ബോസ്‌ക്കോക്ക് ഒരു സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു. വി.ഡോണ്‍ ബോസ്‌ക്കോയുടെ വാക്കുകളില്‍:

‘വളരെ വിശാലമായ സ്ഥലത്താണ് ഞാന്‍ എന്ന് തോന്നി. അനന്ത നീല സമുദ്രം പോലെ എങ്കിലും ജലമില്ല.തിളങ്ങുന്ന പരലുകള്‍. മൃദു സംഗീതവും.

ഒരുപാട് യുവാക്കള്‍ പ്രത്യക്ഷപ്പെട്ടു പലരെയും എനിക്ക് അറിയാം ഓറട്ടറിയിലും (oratory) ഞങ്ങളുടെ ഭവനത്തിലും ഉണ്ടായിരുന്നവര്‍. മറ്റൊരു കൂട്ടരെ അറിയില്ല.അവര്‍ എനിക്ക് അരികിലേക്ക് നീങ്ങി. ഡൊമിനിക് സാവിയോയാണ് അവരെ നയിക്കുന്നത്. പിന്നില്‍ പുരോഹിതന്മാരും സെമിനാരിയന്മാരും ഒരു ഗ്രൂപ്പിനെ നയിച്ചു വരികയാണ്. സാവിയോ മുന്നോട്ടു, എന്റെ ഏറ്റവും അടുത്തുവന്നു നിന്നു . കൈനീട്ടിയാല്‍ തൊടാം. അവന്‍ കൂടുതല്‍ സുന്ദരനായിരിക്കുന്നു. മഞ്ഞിന്റെ ശുഭ്രത ഉള്ള ഒരു വസ്ത്രം പാദം കാണാത്തവിധം ധരിച്ചിട്ടുണ്ട്. കടും ചുവപ്പുള്ള അരക്കച്ചകെട്ടി, തലയില്‍ പനിനീര്‍ പൂക്കളുടെ കിരീടവും ചൂടി ഒരു മാലാഖയെ പോലെ അവന്‍ വന്നു നിന്നു.

സാവിയോ സംസാരിച്ചുതുടങ്ങി :”’എന്താണ് അങ്ങ് ഇത്ര നിശബ്ദനായി ഇരിക്കുന്നത്? ഒരിക്കല്‍ ഒന്നിനെയും ഭയപ്പെടാത്ത ആളായിരുന്നില്ലേ? ഏതു ദുരന്തത്തെയും ദുഃഖത്തേയും, പ്രയാസങ്ങളെയും, ശത്രുക്കളെയും, ശിക്ഷകളേയും നേരിട്ട ശക്തനായ ഒരാള്‍. എന്താണ് താങ്കള്‍ ഇപ്പോള്‍ ഒന്നും മിണ്ടാത്തത്?’

ഞാന്‍ വിക്കി വിക്കി ചോദിച്ചു:

‘അപ്പോള്‍ ഇത് ഡൊമിനിക് സാവിയോ…. അല്ലേ?”

‘അതെ അതെ എന്നെ ഇനിയും മനസ്സിലായില്ലെന്നോ? ഞാന്‍ അങ്ങയോടു സംസാരിക്കാന്‍ തന്നെ വന്നതാണ്.’ പകച്ചു കൊണ്ട് നിലക്കുന്ന വി. ഡോണ്‍ ബോസ്‌ക്കോ വി.സാവിയയോടു ചോദിച്ചു-

‘പക്ഷേ നാം ഇപ്പോള്‍ എവിടെയാണ്?’

‘താങ്കള്‍ ഇപ്പോള്‍ സന്തോഷത്തിന്റെ ഭൂമിയിലാണ്.’

എന്തുകൊണ്ടാണ് സാവിയോ നീ തിളങ്ങുന്ന വസ്ത്രം ധരിച്ച് അരയില്‍ ചുവന്ന കച്ച കെട്ടിയിരിക്കുന്നത്?’

ബൈബിളില്‍നിന്ന് ഒരു വാക്യം അപ്പോള്‍ മധുരസംഗീതമായി ഉയരുന്നു

: ‘അവര്‍ പരിശുദ്ധരാണ്. അവര്‍ കുഞ്ഞാടിനെ എവിടേയും അനുഗമിക്കുന്നു’

അപ്പോഴാണ് എനിക്ക് മനസ്സിലായത് . ചുവന്ന നിറം രക്തത്തിന്റേതാണ് അഥവാ ത്യാഗ സഹനങ്ങളുടേതാണ്. ശുഭ്രവസ്ത്രമാകട്ടെ, നിഷ്‌കളങ്കമായ പരിശുദ്ധി സൂക്ഷിക്കുന്നതിന്റേയും.

‘പക്ഷേ നീ സകലര്‍ക്കും മുന്നിലായത് എങ്ങിനെ?’

‘ഞാന്‍ ദൈവത്തിന്റെ അമ്പാസ്സഡറായി (Ambassador) വന്നതാണ്’

സാവിയോ എനിക്ക് ഒരു കൂട്ടം പൂങ്കുലകള്‍ നല്‍കി – റോസാപ്പൂക്കള്‍, നീലപ്പൂക്കള്‍, വയലറ്റ്പ്പൂക്കള്‍, ലില്ലിപ്പൂക്കള്‍, ഗോതമ്പ് കതിരുകള്‍… അവന്‍ പറഞ്ഞു: ‘ഇത് അങ്ങയുടെ കുട്ടികള്‍ക്ക് കൊടുക്കൂ. റോസ് ദീനാനുകമ്പയാണ്, നീലപ്പൂക്കള്‍ തപസ്സിന്റേതാണ്, വയലറ്റ് പൂക്കള്‍ എളിമയാണ്, വെള്ളപ്പൂക്കള്‍ വിശുദ്ധിയാണ്, ഗോതമ്പ് കതിര്‍ വിശുദ്ധ കുര്‍ബ്ബാനയോടുള്ള പ്രതിപത്തിയുമാണ്’

ആ ബാലനെ ഒന്നു സ്പര്‍ശിക്കാനായുള്ള കൊതിയോടെ ഞാന്‍ കൈള്‍ നീട്ടി. പക്ഷേ അവന്‍ എന്റെ കരവലയത്തില്‍ നിന്ന് വഴുതിപ്പോയി!

വീണ്ടും ഒരു നവംമ്പര്‍ മാസം വന്നെത്തിയിരിക്കുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ച് വീണ്ടും നമുക്ക് ഓര്‍ക്കാം. ഈ നവംബര്‍ മാസം മുഴുവന്‍ ശുദ്ധീകരണ സ്ഥലത്ത് കിടക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ തിരുസഭ മാറ്റി വെച്ചിരിക്കുന്ന മാസമാണിത്. നമ്മള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പോലെ മരണത്തിനു തോല്പിക്കാനാത്ത ഒരു സത്യമാണ് മരണാനന്തര ജീവിതം ഉണ്ട് എന്നുള്ളത്. പരി. അമ്മയുടെ കരം പിടിച്ച് നന്മരണ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിനോടുകൂടെ നല്ല മരണത്തിനായി നമുക്കൊരുങ്ങാം. ഹ്രസ്വമായ ഈ ജീവിതത്തില്‍ നിന്നും അനശ്വരമായ ജീവിതത്തിലേക്ക്! സ്വര്‍ഗത്തിന്റെ അമ്പാസ്സഡറാകാം!

മരണമേ നിന്റെ വിജയം എവിടെ? മരണമേ നിന്റെ ദംശനം എവിടെ? (1കോറി 15:55)

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review