ത്രെഡ്മില്‍

Image

അമിതമായ വണ്ണമാണ് ഇന്ന് പലരേയും അലട്ടിക്കൊണ്ടിരിക്കുന്ന വലിയ ആരോഗ്യപ്രശ്‌നം. ഡോക്ടര്‍മാര്‍ തടി കുറയ്ക്കുവാനും, ആരോഗ്യം നിലനിറുത്തുവാനുമായി ധാരാളം നടക്കുവാനാണ് ഉപദേശിക്കുന്നത്. ഡഅഋയിലെ ഏതു മലയാളിയുടെ വീട്ടില്‍ ചെന്നാലും ഏറ്റവും വില കൂടിയ ത്രെഡുമില്‍ ഉപകരണം ഓഫറില്‍ വാങ്ങി വെച്ചിരിക്കുന്നതു കാണാം. വലിയ ആഘോഷമായാണ് ഈ ഉപകരണം വീട്ടിലേക്ക് കൊണ്ടുവരിക. ഒരു മാസത്തോളം ഈ ത്രെഡ്മില്ലിന് ഒരു ഒഴിവും ലഭിക്കില്ല. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ ആരംഭശൂരത്വമെല്ലാം കെട്ടടങ്ങുവാന്‍ തുടങ്ങും. പിന്നീടു് നമ്മള്‍ ഈ ഉപകരണത്തെ കാണുന്നത് മുഷിഞ്ഞ തുണികള്‍ ഇടുവാനുള്ള ഒരു സ്റ്റാന്റ് ആയിട്ടാണ്. ഈ ഉപകരണം ഉപയോഗിച്ച് തടി കുറഞ്ഞ ആരേയും ഞാന്‍ ഇന്നോളം കണ്ടുമുട്ടിയിട്ടില്ല എന്നതാണ് സത്യം. പ്രശ്‌നം ഉപകരണത്തിന്റേതല്ല നമ്മുടെ മനോഭാവത്തിന്റെതാണ്.

എത്രയോ ധ്യാനങ്ങളാണ് നാം ഇതു വരെ കൂടിയത്! ധ്യാനത്തിന് എത്ര തീഷ്ണമായിട്ടാണ് നമ്മള്‍ പ്രാര്‍ത്ഥിച്ചതും നോട്ടെഴുതിയതും. ഇത്രയും അഭിഷേക മുള്ള ധ്യാനം ജീവിതത്തില്‍ ഇതുവരെ കൂടിയിട്ടില്ല എന്ന് നമ്മള്‍ എത്ര ആളുകളോടു പറഞ്ഞു. എന്നാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ അഭിഷേകവും പോയി, എഴുതിയ നോട്ടുപുസ്തകവും പോയി. നമ്മള്‍ വീണ്ടും തിരക്കുകളുടെ ലോകത്തിലേക്ക് തിരിച്ചു വന്നു. കൂടിയ ധ്യാന മന്ദിരങ്ങളിലെ ആത്മീയ പ്രസിദ്ധീകരണങ്ങള്‍ ഇന്നും നമ്മുടെ വീട്ടില്‍ തപാലിലൂടെ വരുന്നുണ്ടെങ്കിലും നമ്മളില്‍ ഭൂരിപക്ഷവും ആ പൊളിത്തീന്‍ കവറുപോലും പൊട്ടിക്കാറില്ല എന്നതാണ് സത്യം . എത്രയോ ആത്മീയ ലേഖനങ്ങളാണ് നമ്മുടെ ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ പരിശുദ്ധാത്മാവു് നമുക്കു വേണ്ടി ഒരുക്കിത്തരുന്നത്. ഒരു പക്ഷേ നമ്മളില്‍ പലരും കൃഷിക്കാരന്‍ നേടിത്തന്ന ഒരു വര്‍ഷത്തെ ഗ്രേസ് പിരീഡില്‍ ജീവിക്കുന്ന അത്തിവൃക്ഷങ്ങളായിരിക്കാം. ഇനിയും ഒരു അവസരം നമുക്ക് ലഭിക്കുമെന്ന് ഉറപ്പൊന്നും ഇല്ലല്ലോ. കിട്ടിയ അവസരങ്ങളെല്ലാം വിവേകമതികളായ അഞ്ചു കന്യകമാരെ പോലെ നമുക്ക് ഉപയോഗിക്കാം. കുപ്പിയിലിരിക്കുന്ന മരുന്നിന് സൗഖ്യം തരുവാന്‍ കഴിവില്ല. അതു യഥാവിധി കഴിക്കുമ്പോഴാണ് സൗഖ്യം ലഭിക്കുക എന്നു മനസ്സിലാക്കി സമയം നമുക്ക് പൂര്‍ണ്ണമായി വചനത്തിനായി ഉപയോഗിക്കാം. പരി. ആത്മാവിനെ നമ്മുടെ ജീവിതത്തിന്റെ ശക്തിയും ഒഴുക്കുമാക്കി മാറ്റാന്‍ പരിശ്രമിക്കാം.

സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസു ദുര്‍ബലമാവുകയും ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ (ലൂക്കാ 21:34)

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review