കൈവശ സര്‍ട്ടിഫിക്കറ്റ്

Image

പഴയ വീടു പുതുക്കിപ്പണിയുവാനുള്ള ലോണിനു വേണ്ടി അപേക്ഷ കൊടുക്കുവാന്‍ ബാങ്കില്‍ പോയിരുന്നു. പുഞ്ചിരിച്ച മുഖവുമായി ലോണ്‍ തരുവാന്‍ ഒരു വിഷമവുമില്ലെന്ന് മാനേജര്‍ അറിയിച്ചു. മുന്‍ കാലങ്ങളെപ്പോലെയല്ല ഇപ്പോള്‍ എല്ലാം വളരെ വേഗത്തിലാണ് ലോണുകളെല്ലാം പാസ്സായി വരുന്നതെന്ന ഉറപ്പും തന്നു. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ ഒരു ലിസ്റ്റും ലഭിച്ചു. നടപടികള്‍ വളരേ ലളിതം!

ഏതാനും ദിവസത്തിനുള്ളില്‍ തന്നെ സ്ഥലത്തിന്റെ എല്ലാ രേഖകളും ഒരു കൂട്ടുകാരന്‍ ശരിയാക്കിത്തന്നു. ഞാന്‍ കുറേ വര്‍ഷങ്ങള്‍ വിദേശത്തായിരുന്നതിനാല്‍ നാട്ടിലെ കാര്യങ്ങളെല്ലാം ഇത്രയും ലളിതവും സുതാര്യമായതറിഞ്ഞിരുന്നില്ല. അപേക്ഷയോടൊപ്പം മേല്‍പ്പറഞ്ഞ രേഖകളെല്ലാം ബാങ്കില്‍ സമര്‍പ്പിച്ചു. ഞങ്ങള്‍ ഇന്നു തന്നെ ഈ രേഖകളെല്ലാം കൊറിയര്‍ വഴി ബാങ്കിന്റെ ലീഗല്‍ വിഭാഗത്തിന് അയച്ചു കൊടുക്കും. പരമാവധി ഒരാഴ്ചക്കുള്ളില്‍ ലോണ്‍ റെഡി!

ഒരാഴ്ചക്കുശേഷം ബാങ്ക് മാനേജറുടെ വിളി വന്നു.’ എല്ലാ രേഖകളും ശരിയാണ്. എന്നാല്‍ കൈവശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് സാറിന്റെ പേരല്ല! അതു തിരുത്തി കൊണ്ടു വന്നാലേ ലോണ്‍ പാസ്സാകൂ’. അന്നു തന്നെ വില്ലേജാഫീസില്‍ ബന്ധപ്പെട്ടപ്പോളാണറിയുന്നത് – കൈവശ സര്‍ട്ടിഫിക്കറ്റ് എനിക്ക് ലഭിക്കില്ല എന്ന്. കുറെ വര്‍ഷമായി ആ പഴയ വീട്ടില്‍ മറ്റൊരു കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. പഴയ വീടല്ലേ, ആരും താമസിക്കാതിരുന്നാല്‍ ചിതല്‍ കയറുമല്ലോ എന്ന് കരുതി കൊടുത്തതാണ്. അവര്‍ വാടകയും സ്ഥിരമായൊന്നും തരാറുമില്ല! സ്ഥലത്തിന്റേയും വീടിന്റേയും യാഥാര്‍ത്ഥ ഉടമസ്ഥന്‍ ഞാനാണെങ്കിലും കൈവശം വെച്ചിരിക്കുന്നത് വാടകക്കാരനാണ്. അതു കൊണ്ട് എനിക്ക് ബാങ്ക് ലോണും ലഭിച്ചില്ല!

നാം ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെങ്കിലും ആരുടെ കൈവശമാണ് (ജീലൈശൈീി) എന്നത് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. സ്വതന്ത്രമായി ചിന്തിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം തന്നു കൊണ്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. തെറ്റോ ശരിയോ തിരെഞ്ഞെടുക്കുവാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്മേല്‍ അവിടുന്ന് കൈ വെച്ചിട്ടില്ല. അല്ലെങ്കില്‍ ഏദന്‍ തോട്ടത്തില്‍ പാപം ചെയ്യാന്‍ പ്രേരിപ്പിച്ച മരം ദൈവത്തിന് നടാതെയിരിക്കാമായിരുന്നു. അതുമല്ലെങ്കില്‍ പറുദീസ അടച്ച് കാവല്‍ നിറുത്തിയ കെരൂബുകളെ ഈ മരം കാക്കാന്‍ കമ്പിവേലി കെട്ടി മുന്‍കൂട്ടി ഏല്പിച്ചാലും ഹവ്വായ്ക്ക് അമളി പറ്റില്ലായിരുന്നു. എന്നാല്‍ പറുദീസായില്‍ (സകല സൗഭാഗ്യങ്ങളുടേയും സ്ഥലം) സാത്താന്‍ അല്പം ജിജ്ഞാസ ഉണര്‍ത്തിപ്പോള്‍ അവര്‍ വീണു പോയി. പാപം ചെയ്തപ്പോള്‍ കൈവശ സര്‍ട്ടിഫിക്കറ്റില്‍ ഉടമസ്ഥനായ ദൈവത്തിനു പകരം സാത്താന്റെ പേര്‍ ചേര്‍ക്കപ്പെട്ടു. മനുഷ്യന് ദൈവത്തിന്റെ കൈവിരല്‍ പിടിച്ചു നടക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. മരണം ലോകത്തിലേക്ക് പ്രവേശിച്ചു. ഒരു പഴത്തിനു വേണ്ടി ഒരു നിമിഷം കൊണ്ട് തന്റെ സൃഷ്ടി ചെയ്ത തെറ്റില്‍നിന്നു വീണ്ടെടുക്കുവാന്‍ ദൈവത്തിന് എത്രയോ വലിയ വിലയായ രക്തം തന്നെ ചിന്തേണ്ടി വന്നു.

സാത്താന്‍ എന്നും നുണയനും കൗശലക്കാരനുമാണ്. അവന്‍ വരുന്നത് കൊല്ലുവാനും, നശിപ്പിക്കുവാനുമാണ്. കൈവശം മാറിപ്പോയ വ്യക്തികളെ മോചിപ്പിക്കുവാന്‍ മനുഷ്യ ശക്തി കൊണ്ട് സാധ്യമല്ല. എന്നാല്‍ വചനം നമ്മെ പഠിപ്പിക്കുന്നു – പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും (യോഹ 8:36)

ഇതായിരിക്കട്ടെ നമുക്ക് സ്വതന്ത്ര്യം നേടിത്തരുന്ന വചനം. കൈവശാവകാശം അറിയാതെ മാറിപ്പോയ ആത്മാക്കളെ മോചിപ്പിക്കുന്നതാകട്ടെ ഈ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളിലെ സന്ദേശം.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review