മീൻ വെട്ടുന്ന കത്രികയും ശുശ്രൂഷയും

Image

ഞങ്ങളുടെ വീടിൻ്റെ മുമ്പിൽ വെട്ടിനിറുത്തുവാൻ സാധിക്കുന്ന ഏതാനും ബുഷ് ചെടികൾ വളർത്തിയിട്ടുണ്ടു്. ചെടി വെട്ടുവാൻ വേണ്ടിയുള്ള വലിയ കത്രികയും on – line ൽ വാങ്ങി. പക്ഷേ ആ കത്രിക കൊണ്ട് ബുഷ് അല്പസമയം വെട്ടുമ്പോഴേക്കും അസഹ്യമായ കൈവേദന മൂലം ആ ഉദ്യമവും അവസാനിപ്പിച്ചു.പുറമെ നിന്ന് ഒരാളെ വിളിച്ച് വെട്ടുവാൻ മാത്രം ചെടികളുമില്ല. കുറേ നാളുകൾക്ക് ശേഷം ഒരു സുഹൃത്ത് വീട്ടിൽ വന്നപ്പോൾ ഈ കാര്യമൊന്ന് പങ്കുവെച്ചു. അദ്ദേഹം പറഞ്ഞു ‘മീൻ വെട്ടുന്ന ഉപയോഗിക്കാത്ത പഴയ കത്രിക കൊണ്ടാണ് എൻ്റെ വീട്ടിലെ ബുഷ് വെട്ടി ഭംഗിയാക്കുന്നത്. മീൻ വെട്ടുന്ന കത്രികയാകുമ്പോൾ അധികം ഭാരവുമില്ല – കയ്യിൽ ഒതുങ്ങുകയും ചെയ്യും’. വീട്ടിലെ അടുക്കളയിലെ അലമാരിയിൽ തിരഞ്ഞപ്പോൾ മീൻ വെട്ടാൻ പണ്ട് ഉപയോഗിച്ചിരുന്ന രണ്ട് കത്രികകൾ കിട്ടി. അവ ഉപയോഗിച്ച് മൂർച്ച കുറഞ്ഞു പോയതിനാൽ ഉപേക്ഷിച്ച് കളഞ്ഞതായിരുന്നു. വീട്ടിൽ വന്ന സുഹൃത്ത് ഒരു മണിക്കൂർ സമയം കൊണ്ട് എൻ്റെ വീട്ടിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന മീൻകത്രിക ഉപയോഗിച്ച് ബുഷ് വെട്ടി മനോഹരമാക്കി തന്നു. ഞങ്ങൾ ഇപ്പോൾ ആ പഴയ കത്രിക ഉപയോഗിച്ചാണ് ബുഷ് ചെടി വെട്ടി ഭംഗിയാക്കുന്നത്.

അന്നു രാത്രി ഞാൻ പ്രാർത്ഥിക്കുവാൻ ഇരിക്കുമ്പോൾ ഈ സംഭവം എൻ്റെ മനസ്സിലേക്ക് ഏതാനും പുതിയ ചിന്തകൾ നൽകി ദൈവം അനുഗ്രഹിച്ചു. ഈ കത്രിക ഉണ്ടാക്കിയ കമ്പനി പോലും ചിന്തിച്ചു കാണില്ല അതുകൊണ്ട് ബുഷ് വെട്ടുവാനും സാധിക്കും എന്ന്. കാരണം ആ കത്രികയുടെ കവറിന്മേൽ മുഴുവൻ മീൻ വെട്ടുന്ന ചിത്രങ്ങൾ മാത്രമായിരുന്നു. ഇതിൽ നിന്ന് ഒരു വലിയ കാര്യം ദൈവം എന്നെ പഠിപ്പിച്ചു. ദൈവ ശുശ്രൂഷക്കായി വിളിക്കപ്പെടുന്ന ഒരു വ്യക്തിക്കും റിട്ടയർ ചെയ്യുവാൻ വയസ്സിൻ്റെ പരിമിതിയില്ല.മരണം വരെ നമ്മുടെ പ്രായവും ആരോഗ്യവുമനുസരിച്ച് ദൈവം ഉപയോഗിച്ചു കൊണ്ടേയിരിക്കും. ഉപയോഗിക്കുന്ന രീതി ദൈവമാണ് നിശ്ചയിക്കുന്നത്. ദൈവത്തിന് നമ്മൾ എന്നും വലിയ വിലയുള്ളവരാണ്. റിട്ടയർ ചെയ്താൽ വലിയ ഉപയോഗമില്ലാത്തവരാണ് എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. എത്ര വലിയ ഉദ്യോഗത്തിലിരുന്ന വ്യക്തിയായാലും, റിട്ടയർ ചെയ്താൽ മറ്റുള്ളവരുടെ മുമ്പിൽ വലിയ വിലയുണ്ടാകില്ല. കീഴെ ജോലി ചെയ്തിരുന്നവർ പോലും നമ്മെ വേണ്ടവിധം ഗൗനിച്ചുകൊള്ളണമെന്നില്ല. പലരും സ്വന്തം വീടിന്റെ ഗേറ്റിൽ പഴയ ജോലിയുടെ തസ്തിക എഴുതി വെച്ചു സ്വയം വായിച്ച് ആത്മനിർവൃതിയടയുകയാണ്.

എന്നാൽ ദൈവ വേലയിൽ അങ്ങിനെയല്ല. ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടാൽ മരണം വരെ ദൈവം ഉപയോഗിച്ചു കൊണ്ടിരിക്കും. ദൈവം ആഗ്രഹിക്കുന്ന രീതിയിലായിരിക്കും എന്നു മാത്രം. പണ്ട് ജ്വലിച്ചു നിന്ന ശുശ്രൂഷകരും ഇന്ന് ശുശ്രൂഷയിൽ നിന്ന് മങ്ങി പ്പോയതിന്റെ കാരണവും ഈ തിരിച്ചറിവിന്റെ അഭാവമാണ്.നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ നമുക്കു തന്നെ മനസ്സിലാകും. വിവാഹത്തിനും മറ്റു ചടങ്ങുകൾക്ക് മാത്രം ഉപയോഗിച്ചിരുന്ന നമ്മുടെ വിലയേറിയ വസ്ത്രങ്ങൾ ഏതാനും നാളുകൾ ഉപയോഗിച്ചാൽ പിന്നെ നിത്യ ജീവിതത്തിലെ യാത്രകൾക്ക് ആ വസ്ത്രങ്ങൾ നമ്മൾ ഉപയോഗിച്ചു തുടങ്ങും. പിന്നീട് വീട്ടിൽ സാധാരണ ധരിക്കാനായി മാറ്റും. കുറച്ചു നാളുകൾ കഴിഞ്ഞാൽ നിലം തുടക്കാനും പഴം തുണിയുടെ ആവശ്യങ്ങൾക്കായി നാം ആ വസ്തങ്ങൾ മാറ്റുന്നതു പോലെ തന്നെ. പണ്ട് ഞാൻ വില കൂടിയ ബ്രാൻഡ് വസ്ത്രമായിരുന്നു എന്ന് പഴന്തുണി കരുതിയിട്ട് കാര്യമില്ലല്ലോ?

ഇപ്പോൾ നാം എന്തായിരിക്കുന്നുവോ അത് ദൈവത്തിന്റെ കൃപയാണെന്ന് തിരിച്ചറിഞ്ഞ് ദൈവത്തെ മഹത്വപ്പെടുവാൻ നാം പരിശമിച്ചാൽ എപ്പോഴും നമുക്ക് സന്തോഷമുള്ളവരായിരിക്കുവാൻ കഴിയും. നമ്മുടെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ പല മേഖലയിലും നേതൃത്വനിരയിൽ നിൽക്കുന്നവരെല്ലാം ഈ റിട്ടയർമെന്റ് പ്രായം കഴിഞ്ഞു കഴിഞ്ഞ് ദൈവം ഉപയോഗിച്ചതാണ് എന്ന് തിരിച്ചറിയുവാൻ കഴിയും. അവരാരും പ്രായമായപ്പോൾ തങ്ങൾ ഉപയോഗശൂന്യരാണെന്ന് കരുതി മാറി നിന്നില്ല. ദൈവത്തിന് എല്ലാവരേയും വേണം. ആത്മീയ സംഘടനയായ സി എൽ സി യുടെ പ്രാർത്ഥനയിൽ നിന്ന്: നമ്മുടെ കണ്ണുകളല്ലാതെ ദൈവത്തിനു കാണുവാൻ കണ്ണുകളില്ല. നമ്മുടെ ചെവികളല്ലാതെ ദൈവത്തിനു കേൾക്കാൻ ചെവികളില്ല. നമ്മുടെ കാലുകൾ ദൈവത്തിനു നടക്കുവാനും നമ്മുടെ കരങ്ങൾ ദൈവത്തിനു വേല ചെയ്യുവാനും ദൈവത്തിനു വേണം. അതിലുപരി നമ്മുടെ വിലപ്പെട്ട നമ്മുടെ ഹൃദയങ്ങളും. നമുക്ക് പ്രാർത്ഥിക്കാം: ദൈവമേ ഞങ്ങളെ അങ്ങ് അങ്ങേക്ക് ഇഷ്ടമായ വിധത്തിൽ ഉപയോഗിക്കണമേ !

ദൈവത്തിൻ്റെ ശക്തമായ കരത്തിൽ കീഴിൽ എളിമയോടെ നമുക്ക് നിൽക്കാം. തക്ക സമയത്ത് അവൻ നമ്മെ ഉയർത്തിക്കൊള്ളും. (1 പത്രോസ് 5:6)

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

4th of July 2023

""

image

13th of October 2023

""

image

18th of December 2023

""

image

18th of February 2024

""

image

22nd of April 2024

""

image

27th of May 2024

""

image

29th of July 2024

""

image

19th of August 2024

""

image

6th of September 2024

""

image

2nd of October 2024

""

Write a Review