മലയാളത്തിലെ ടി.വി സംപ്രേഷണമെല്ലാം ഡിജിറ്റൽ സംവിധാനത്തിലായപ്പോൾ പഴയ റിസീവർ മാറ്റി പുതിയൊരെണ്ണം വാങ്ങണമെന്ന തീരുമാനിച്ചിട്ട് മാസങ്ങളായി. ഓണത്തിനാകട്ടെ എന്നു കരുതിയിരിക്കുമ്പോഴാണ് വീട്ടിലെ പഴഞ്ചൻ ടി.വിയും മാറ്റണമെന്ന് സംസാരമുണ്ടാ യത്. പഴയ ടി.വിക്ക് ഒരു കുഴപ്പവുമില്ല. എങ്കിലും മോഡൽ പഴഞ്ചനായി. ഓണത്തിന് ഉത്സവ ബത്തയും മറ്റ് ആനുകൂല്യങ്ങളും കിട്ടിയപ്പോൾ തന്നെ ടിവി വാങ്ങാമെന്ന് കരുതി പട്ടണത്തിൽ പോയി. കുറേ കടയിൽ കയറിയാണ് മനസിനിണങ്ങിയത് കിട്ടിയത്. വീട്ടിൽ ടി.വി കൊണ്ടുവന്നപ്പോഴാണ് മറ്റൊരു പ്രശ്നം പൊന്തിവന്നത്. വീടും മുറിക ളുമൊക്കെ പഴഞ്ചനാണ്. തൽക്കാലം ടി.വി പഴയ മേശയിൽ തന്നെ ഇരിക്കട്ടെ എന്നു കരുതി മേശയിൽ ഉണ്ടായിരുന്ന ബൈബിളും പ്രാർത്ഥനാപുസ്തകങ്ങളും കൊന്തയുമെല്ലാം ഒരു സൈഡിലേക്ക് മാറ്റി ഒതുക്കിവച്ചു. ഓണ സമയമായതിനാൽ ധാരാളം പ്രോഗ്രാമുകൾ ഉള്ളതാണല്ലോ എന്നു കരുതി ടി.വി ഓൺ ചെയ്തു. ടി.വി ഓൺ ആകുന്നുണ്ടെങ്കിലും റിമോട്ട് പ്രവർത്തിക്കുന്നില്ല. ബാറ്ററിയെല്ലാം മാറ്റിയിട്ടിട്ടും റിമോട്ട് പ്രവർത്തിക്കാത്തതിനാൽ ഇലക്ട്രിഷ്യനെ കൊണ്ടുവന്നു. കുറേ നേരത്തെ പരിശ്രമത്തിനുശേഷമാണ് കാര്യം പിടികിട്ടിയത്. മേശയുടെ സൈഡിൽ മാറ്റിവച്ചിരുന്ന സമ്പൂർണ്ണ ബൈബിളും പ്രാർത്ഥനാ പുസ്തകങ്ങളുമാണ് പ്രശ്നക്കാർ. അവ ടിവി യുടെ റിമോട്ട് സെൻസറിന്റെ മുമ്പിൽ ഇരുന്നതിനാൽ എന്റെ കൈയിലിരുന്ന റിമോട്ടിന്റെ നിർദ്ദേശമൊന്നും ടിവിക്ക് ലഭിച്ചിരുന്നില്ല. അവ എടുത്തുമാറ്റിയപ്പോൾ പ്രശ്നം കഴിഞ്ഞു. ബൈബിളും പ്രാർത്ഥനാപുസ്തകങ്ങളും സ്ഥാനം തെറ്റിയിരിക്കുന്നതു കൊണ്ട് നമ്മുടെ ജീവിതത്തിലും പ്രതിസന്ധികൾ ഉണ്ടാകാറില്ലേ? ദൈവം ഓരോ നിമിഷത്തിലും നിർദ്ദേ ശങ്ങൾ തരുന്നുണ്ടെങ്കിലും അതൊന്നും വേണ്ട രീതിയിൽ സ്വീകരിക്കാൻ നമുക്ക് കഴിയുന്നില്ല. അതുമൂലം യഥാവിധി പ്രവ ർത്തിക്കുവാനും പ്രതികരി ക്കുവാനും നമുക്ക് കഴി യാത്തതിനാൽ വ്യക്തി പരമായ ജീവിതത്തി ലും സമൂഹത്തിനും നന്മ സൃഷ്ടിക്കുവാൻ ദൈവത്തി ന് സാധിക്കുന്നില്ല. നമുക്കൊന്ന് മാറി ചിന്തിക്കാം. എത്ര പ്രാർത്ഥിച്ചിട്ടും പ്രശ്നങ്ങൾ മാറാത്തതിന്റെ കാരണം നമുക്കന്വേഷിക്കാം. മിക്കവാറും ആ അന്വേഷണം നമ്മെ എത്തിക്കുക നമ്മൾ അശ്രദ്ധമായി ഇട്ടിട്ടുള്ള ബൈബിളിലേക്കും പ്രാർത്ഥനാ പുസ്തകങ്ങളിലേയിരിക്കും.
4th of July 2023
""