ഇടവക പള്ളിയിൽ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. ഓരോ യൂണിറ്റുകളും അവരവരുടെ സമയക്രമനനുസരിച്ച് ആരാധനക്ക് എത്തിക്കൊണ്ടിരിക്കുന്നു. വളരേ ഭക്തിമയമായ അന്തരീക്ഷം. ‘ഈ തീരുമണിക്കൂറിൽ അങ്ങേയ്ക്ക് എന്നോടൊന്നും വ്യക്തിപരമായി സംസാരിക്കാൻ ഇല്ലേ? ‘- ഞാൻ എന്റെ ആഗ്രഹം കർത്താവിന്റെ മുൻപിൽ സമർപ്പിച്ചു. അൾത്താരയിൽ ഉയരത്തിലിരിക്കുന്ന വലിയ മെഴുകുതിരികൾ തെളിയിക്കുന്ന കപ്യാർ ജോസ്സേട്ടനിലേക്ക് കർത്താവ് എന്റെ ചിന്തകളെ കൊണ്ടുപോയി . അൾത്താരയിൽ വളരെ ഉയരത്തിലിരിക്കുന്ന മെഴുകുതിരികൾ കത്തിക്കുന്നത് വളരെ ശ്രമ മായ ഒരു ജോലിയായിരുന്നു. നീണ്ട് കറുത്ത ഒരു കോലുകൊണ്ടാണ് അദ്ദേഹം അത് ചെയ്തിരുന്നത്.(എനിക്കതിന്റെ പേരറിയുകയില്ല) ഒന്നും മനസ്സിലാകാതെ ഞാനിരുന്നപ്പോൾ അവിടുന്ന് തുടർന്നു – ‘ആ കോലിന്റെ അറ്റത്ത് ഒരു മൂടി കണ്ടോ അതു കത്തിച്ച മെഴുകുതിരി കെടുത്താനുള്ളതാണ്. ഒരു ഉപകരണം തന്നെ തിരി കത്തിക്കാനും കെടുത്താനും ഉപയോഗിക്കാം. കത്തിക്കു ന്നതിനെക്കാൾ എളുപ്പമാണ് തിരി കെടുത്തു വാൻ. സന്ദേശം മനസിലായോ – നീ എനിക്കുവേണ്ടി തിരി തെളിയിക്കുന്നവനാണോ അതോ കത്തുന്ന തിരികൾ കെടുത്തി സമൂഹത്തെ ഇരുട്ടിലാക്കുന്നവനാണോ ? ഈശോ തന്ന ചിന്തകൾക്കു നന്ദി പറഞ്ഞ് ഞാൻ കണ്ണുകളടച്ചിരുന്നു. എന്നിൽ തന്നെ സമൂഹത്തെ വളർത്താനും കെടുത്തുവാനുമുള്ള കഴിവുകൾ ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. ഞാൻ സന്തോഷത്തോടെ വീട്ടിലേക്കു തിരിച്ചുപോന്നു. എന്റെ സംസാരവും പെരുമാറ്റവും എത്രപേരിൽ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. ദൈവാലയത്തിലെ പല ഭക്തസംഘനടകളിലും ഞാൻ ഭാരവാഹിയാണ്. ഞാൻ ഈശോ നാമ മഹത്വത്തിനു വേണ്ടിയാണോ പ്രവർത്തിക്കുന്നത് ?അതോ എന്റെ സ്വാർത്ഥ നേട്ടങ്ങൾക്കു മാത്രമാണോ? എന്റെ തലക്കനം കൊണ്ട് എത്രപേർക്കാണ് ഞാൻ മുറി വുകൾ സമ്മാനിച്ചിട്ടുള്ളതെന്ന് നമുക്കുന്നു ചിന്തിക്കാം. എളിമയുള്ളവരാകാൻ പ്രാർത്ഥിക്കാം.
5th of July 2023
""