കത്താതെ നില്ക്കുന്ന ബൾബുകൾ

Image

തൃശ്ശൂർ പട്ടണത്തിലെ പ്രസിദ്ധമായ ദേവാലയ തിരുനാളാണ് രംഗം. അംബരചുംബിയായ ദേവാലയം വൈദ്യുത ദീപാലങ്കാരങ്ങളാൽ ജ്വലിച്ചു നിൽക്കുന്നു. വിവിധ ഡിസൈനുകളാൽ നിറഞ്ഞ ദീപാലങ്കാരം ആസ്വദിച്ച് ധാരാളം ഭക്തജനങ്ങൾ പള്ളി മുറ്റത്ത് നില്ക്കുന്നു. പലരും മാറി മാറി വരുന്ന ഡിസൈനുകൾ എണ്ണുവാൻ ശ്രമിക്കുന്നു.. അതിനിടയിലാണ് ഇടവകയിലെ കൊച്ചച്ചന് ആരേയോ യാത്ര അയക്കുവാനായി റോഡിലേക്ക് പോകേണ്ട ആവശ്യം വന്നത്. കണ്ണുവെട്ടാതെ ദീപാലങ്കാരം നോക്കി നില്ക്കുന്ന ഒരു ചെറുപ്പക്കാരനെ അച്ചൻ ശ്രദ്ധിച്ചു.ഒരു മണിക്കൂർ യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോൾ ആ യുവാവു അവിടെത്തന്നെ നിന്ന് ദീപാലങ്കാരം വളരെ അകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു. അല്പം കൌതുകത്തോടെ കൊച്ചച്ചൻ ആ യുവാവിന്റെ അടുത്ത് ചെന്ന് കുശലം പറയുവാൻ ശ്രമിച്ചപ്പോഴും അദ്ദേഹം ദീപാലങ്കാരത്തിൽനിന്നു ശ്രദ്ധ മാറ്റാതെ തന്നെ ഉത്തരം നല്കി കൊണ്ടിരുന്നു. എന്തിനാണ് ഇത്ര ആകാംക്ഷപൂർവ്വം ലൈറ്റുകൾ നോക്കുന്നത് എന്ന് ചോദിച്ചപ്പോഴാണ് ആ യുവാവിന്റെ മറുപടി കേട്ടു കൊച്ചച്ചൻ ഞെട്ടിയത് ” ഈ കത്തുന്ന ബൾബുകൾക്കിടയിൽ എത്ര കത്താത്ത ബൾബുകൾ ഉണ്ടെന്ന് ഞാൻ . കണ്ടുപിടിക്കുകയാണച്ചോ”!

പതിനായിരക്കണക്കിന് കത്തുന്ന ബൾബുകൾ കൊണ്ട് മനോഹരമാണ് ആ ദേവാലയം. എന്നാൽ ആ ഭംഗി ആസ്വദിക്കുവാനറിയാതെ കത്താതെ നില്ക്കുന്ന ഏതെങ്കിലും ബൾബുകൾ കണ്ടു പിടിക്കുവാൻ ശ്രമിക്കുകയാണ് ആ യുവാവിനെപ്പോലെ നമ്മളിൽ പലരും. സഭയിലും സമൂഹത്തിലും കുടുംബത്തിലും എന്തെല്ലാം നന്മകളാണ് ദൈവം അനുദിനം വർഷിച്ചു കൊണ്ടിരിക്കുന്നത് എന്നതിൽ സന്തോ ഷിക്കാതെ മറ്റുള്ളവരുടെയും സഭയുടേയും തെറ്റുകളും കുറവുകളും കണ്ടുപിടിച്ച് അവ സംസാരത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ച് സമൂഹത്തെ അസ്വസ്ഥമാക്കുന്ന എത്രയോ പേരാണ് നമ്മുടെ ചുറ്റും – അതോ നാമും ഈ ഗണത്തിൽ പെടുന്നവരാണോ? എങ്കിൽ നാമൊന്നു മാറി ചിന്തിക്കണേ

കണ്ണാണ് ശരീരത്തിന്റെ വിളക്ക് കണ്ണ് കുറ്റമറ്റ തെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണ് മു ഷമാണെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടു പോ കും, നിന്നിലെ പ്രകാശം അന്ധകാരമാണെങ്കിൽ അന്ധകാരം എത്രയോ വലുതായിരിക്കും. ( മത്താ 6:22,23).

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

2nd of July 2023

""

image

13th of October 2023

""

image

18th of December 2023

""

image

18th of February 2024

""

image

22nd of April 2024

""

image

27th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

20th of August 2024

""

image

7th of September 2024

""

Write a Review