പെട്ടി ഓട്ടോയും ഓറഞ്ച് കച്ചവടക്കാരനും

Image

എന്റെ വീടിനു മുമ്പിൽ റോഡിലേക്ക് തണൽ കൊടുത്തു നില്ക്കുന്ന ഒരു പ്ലാവുണ്ട്.

ഒരു മഞ്ഞ പെട്ടി ഓട്ടോയിൽ ഓറഞ്ച് വില്ക്കുന്ന മുൻ പരിചയവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ വന്നു. വീട്ടിൽ കയറി വന്നിട്ട് “ഞാൻ എന്റെ വണ്ടി റോഡ് സൈഡിൽ നില്ക്കുന്ന പ്ലാവിൻ ചുവട്ടിലിട്ട് ഓറഞ്ചുകച്ചവടം ചെയ്യുന്നതിൽ വിരോധമൊന്നുമില്ലല്ലോ? ഞാൻ ഒരു ശല്യവും വീട്ടുകാർക്ക് ഉണ്ടാക്കില്ല “എന്ന ഉറപ്പും നല്കി. ഞാൻ അനുവാദവും നല്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കച്ചവടം ഉഷാറായി. ഞാൻ സൌകര്യം കിട്ടുമ്പോഴെല്ലാം ആ ചെറുപ്പക്കാരനായി സംസാരിച്ചിരുന്നു. രാത്രിയിൽ വണ്ടി ടാർപോളിൻ കൊണ്ട് ഭദ്രമായി മൂടി അയാൾ വീട്ടിലേക്ക് പോകും. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു ചിന്ത വന്നു – എങ്ങിനെയാണ് കള്ളന്മാർ ധാരാളമുള്ള നമ്മുടെ നാട്ടിൽ ഓട്ടോറിക്ഷ റോഡ്സൈഡിൽ ഇട്ടു പോകുവാൻ അയാൾക്ക് ധൈര്യം വരുന്നത് ? ഡ്രൈവർ സീറ്റിനടിയിലിരിക്കുന്ന ബാറ്ററി ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോകില്ലേ? ചെറിയ എൻജിനല്ലേ ഒരു മെക്കാനിക്ക് വിചാരിച്ചാൽ എടുത്തു കൊണ്ടു പോകാവുന്നതല്ലേ ഉള്ളൂ. പിന്നീട് ടെൻഷൻ എനിക്കായി. രാത്രിയിൽ റോഡിലേക്കും പോകുമ്പോഴും വീടിന്റെ മുമ്പിലുള്ള യ വി.യൗസേപ്പിതാവിന്റെ കുരിശു പള്ളിയിൽ പ്രാർത്ഥിക്കുവാൻ പോകുമ്പോഴും ഞാൻ വാഹനത്തിന്റെ അടുത്തു പോയി നോക്കും. ഒരു ദിവസം ഞാൻ ആ ഓറഞ്ച് കച്ചവടക്കാരനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ ഒരു ടെൻഷനുമില്ലാതെ ചിരിച്ചു കൊണ്ട് പറഞ്ഞു ” അതൊന്നും പേടിക്കേണ്ട സാറെ. ആരും എടുത്തു കൊണ്ടു പോകില്ല”. എന്നാലും ഞാൻ രാത്രിയിലുള്ള എന്റെ ‘ശ്രദ്ധിക്കൽ തുടർന്നു ‘. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഓറഞ്ചിന്റെ സീസൺ കഴിഞ്ഞു.ഒരു ദിവസം അയാൾ എന്നെ കാണുവാൻ വന്നു. അടുത്ത ദിവസം അയാൾ പോകുകയാണ്. “സീസൺ കഴിഞ്ഞു. സാർ അന്ന് ചോദിച്ച ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞില്ലല്ലോ? എന്റെ ഓട്ടോയുടെ ബാറ്ററിയും എൻജിനും ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോയെങ്കിലോ എന്ന്. സത്യം പറഞ്ഞാൽ ഈ വണ്ടിക്ക് എൻജിനും ബാറ്ററിയുമൊന്നും ഇല്ല. ഈ കാണുന്ന മഞ്ഞ ബോഡി മാത്രമേ ഉള്ളൂ. ലോറിയിൽ ഈ ബോഡി കയറ്റി മറ്റൊരു സ്ഥലത്തേക്ക് ഞങ്ങൾ കൊണ്ടു പോകും. എനിക്ക് ഓറഞ്ചു വില്ക്കുന്നതിന് കമ്മീഷനാണ്. ഞങ്ങളുടെ ഉടമസ്ഥന് ഇതു പോലുള്ള ധാരാളം പെട്ടി ഓട്ടോ ബോഡികൾ ഉണ്ട്. അദ്ദേഹത്തിന് ഇതു മൂലം ഒരു വാടകയോ ടാക്സോ ഇൻഷൂറൻസോ ചെലവില്ലല്ലോ? അടുത്ത ദിവസം ഒരു വലിയ ലോറി റോഡ്സൈഡിൽ വന്നുനിന്നു. ആ ലോറി നിറയെ ഇതു പോലെയുള്ള മഞ്ഞ നിറമുള്ള പെട്ടി ഓട്ടോബോഡികൾ ! എന്റെ വീടിന്റെ മുമ്പിൽ കിടക്കുന്ന മഞ്ഞ ഓട്ടോ ബോഡിയും ലോറിയിൽ കയറ്റി. പിന്നീട് ഞാൻ ആ ചെറുപ്പക്കാരനായ ഓറഞ്ചു കച്ചവടക്കാരനെ കണ്ടിട്ടില്ല.

നമ്മിൽ പലരും ജീവിതത്തിൽ ആവശ്യമില്ലാതെ ഇതു പോലെ മററുള്ളവരുടെ കാര്യത്തിൽ ടെൻഷൻ എടുക്കുന്നവരാണ്. നാം ഓടിക്കുന്ന ബൈക്കിന്റെ സൈഡ് സ്റ്റാൻഡ് മടക്കിയിട്ടില്ലെങ്കിൽ എതിരേ വരുന്ന ചുരുങ്ങിയത് പത്തു പേരെങ്കിലും നമ്മോട് ആഗ്യം കാണിക്കുന്നത് നമ്മൾ ശ്രദ്ധിച്ചിരിക്കും. അത്രമാത്രം നമ്മൾ മലയാളിക മറ്റുള്ളരെക്കുറിച്ച് ശ്രദ്ധിക്കുന്നവരാണ്. മക്കളുടെ കാര്യത്തിൽ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?. മക്കളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് നമ്മൾ പലരുടേയും ജീവിതതാളം പോലും തെറ്റിപ്പോയിരിക്കുന്നു. നമ്മുടെ മക്കളുടെ ഭാവി ലോകത്തെക്കുറിച്ച് മാത്രംചിന്തിച്ചാണ് നമ്മുടെ ജീവിതങ്ങൾ മുന്നോട്ടു ഉരുളുന്നത്.

മുക്കുവ പ്രമാണിയായ പത്രോസിനെ വല വീശാൻ പഠിപ്പിക്കേണ്ടതുണ്ടായിരുന്നില്ല. എന്നാൽ ഈശോ പത്രോസിനെക്കൊണ്ട് ചൂണ്ടയിട്ടു മീൻ പിടിപ്പിക്കുന്ന രംഗം, നമ്മൾ ഇനിയും ധ്യാനിക്കാത്ത ഒരു ഭാഗം ബൈബിളിൽ കാണാം. ദേവാലയ നികുതി കൊടുക്കുന്നവർക്ക് കൊടുക്കുവാൻ ഒന്നുമില്ലാത്ത സമയത്ത് പത്രോസിനോട് കടലിൽ ചെന്ന് ചൂണ്ടയിടുക. ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ് തുറക്കുമ്പോൾ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവർക്ക് കൊടുക്കുക. (മത്തായി 17:24 – 27 ). നമുക്ക് എത്ര ദിവസം വേണമെങ്കിലും ധ്യാനിക്കാവുന്ന വിഷയം. കടലിൽ വലയെറിഞ്ഞാൽ പോലും ഏതു മീനാണ് ലഭിക്കുക എന്നറിയില്ല. അവിടെയാണ് ഈശോ നമ്മെ ചൂണ്ടയിടീക്കുന്നത്. ഏതു തരം മത്സ്യമാണ് ആദ്യം കൊത്തുക എന്നത് സൃഷ്ടാവിനറിയാം. അതിലുപരിയായി അതിന്റെ വായിൽ നികുതി കൊടുക്കുവാൻ വേണ്ടതായ നാണയം ഉണ്ടാകുക ! നമുക്ക് ചിന്തിക്കാവുന്നതിപ്പുറമാണ്. ഈ നാൾ വരെ ഇതുപോലെ ആവശ്യമുള്ളനാണയം വിഴുങ്ങി വലയിൽ അകപ്പെട്ട ഒരു മത്സ്യത്തിനെക്കുറിച്ച് നമുക്ക് കേട്ടു കേൾവി പോലുമില്ല. കടൽ എന്നു പറയുന്നതു പോലും അപാരതയാണ്. അവിടെ പോലും പത്രോസ് ചൂണ്ടയിട്ടാൽ ഏതു മീനാണ് കൊത്തുക എന്നത് കർത്താവു സംവിധാനം ചെയ്തു വെച്ചിട്ടുണ്ട്.തന്റെ ഏതു സൃഷ്ടിയാണ് അവിടെ ചരിക്കുക എന്നത് കൈവെള്ളയിൽ സൂക്ഷിക്കുന്ന തമ്പുരാനാണ് കൂടെ നടക്കുന്നതെന്ന് പത്രോസിനേയും നമ്മെയും ഈശോ പഠിപ്പിക്കുന്നു. നമുക്കാവശ്യമുള്ളത് ദൈവം കരുതിയിട്ടുണ്ട്. അവൻ ചൂണ്ടയെറിയാൻ പറയുന്നിടം തിരിച്ചറിയുകയാണ് നമ്മുടെ ലക്ഷ്യം. അവിടെ നമ്മൾ വലയെറിയേണ്ടതില്ല.

ഹാ ദൈവത്തിന്റെ സമ്പത്തിന്റേയും അറിവിന്റേയും ആഴം ! അവിടുത്തെ വിധികൾ എത്ര ദുർജ്ഞേയം ! അവിടുത്തെ മാർഗ്ഗങ്ങൾ എത്ര ദുർഗ്രഹം! (റോമ: 11:33 )

ഭാവിയെക്കുറിച്ചുള്ള ആവശ്യമില്ലാത്ത ടെൻഷനുകൾ നമുക്ക് ഉപേക്ഷിക്കാം. അവന് നമ്മെക്കുറിച്ച് കൃത്യമായുള്ള പ്ലാനുകളും പദ്ധതികളുണ്ട്. നമ്മുടെ മക്കളെക്കുറിച്ചുള്ള കൃത്യമായ പദ്ധതികളുണ്ട്. എല്ലാം ദൈവകരങ്ങളിൽ ഭദ്രമാണ്. പന്തക്കുസ്താ തിരുനാളിനൊരുങ്ങിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ നമുക്കിങ്ങനെ പ്രാർത്ഥിക്കാം : പരിശുദ്ധാത്മാവേ അങ്ങയുടെ ശക്തമായ ഒഴുക്കും ഇടപെടലും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണേ …. ആമ്മേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

4th of July 2023

""

image

13th of October 2023

""

image

18th of December 2023

""

image

18th of February 2024

""

image

22nd of April 2024

""

image

27th of May 2024

""

image

27th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

4th of September 2024

""

image

6th of September 2024

""

Write a Review