നാലഞ്ചു വർഷമായി ഒക്ടോബർ മാസത്തിൻ്റെ ഒടുവിൽ മാത്രം ഞങ്ങളുടെ വീട്ടിൽ അതിഥികളായി വരുന്ന രണ്ടു പേരുണ്ട് - ഒരു ജോഡി ‘ബുൾബുൾ പക്ഷികൾ’ . വീടിനോട് ചേർന്നുള്ള മുറ്റത്തുള്ള ഗ്ലോറിയ ചെടികളിൽമേൽ ഇവ കൂടുണ്ടാക്കും. മുന്നിലെ മുറിയിൽ നിന്ന് ജനൽ തുറന്നിട്ടാൽ കയ്യെത്തി തൊടാവുന്ന ഉയരത്തിലാണ് ഇവർ കൂടു കൂട്ടുക. എന്നും ഒരേ സ്ഥലത്തു തന്നെയാണ് കൂടു കൂട്ടുന്നത്. മുന്നിലെ മുറിയിലെ ടി വി എത്ര ഉച്ചത്തിൽ വെച്ചാലും അവർക്ക് പ്രശ്നമില്ല. എന്നാൽ കൂടിനടുത്തു കൂടി നടന്ന പോയാൽ ശബ്ദമുണ്ടാക്കി പറന്നുപോകും. കേൾക്കുവാൻ ഇമ്പമുള്ള പലശബ്ദങ്ങളുണ്ടാക്കും. തലയുടെ മുൻവശവും പിൻവശവും ഒരു പോലെയായതിനാൽ ഇരട്ടത്തലയൻ എന്നും പേരുമുണ്ട് ഇവർക്ക്. ആൺ കിളിയും പെൺകിളിയും ഒരു പോലിരിക്കുന്ന സുന്ദരനും സുന്ദരിയും. കഴിഞ്ഞ വർഷം മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങൾ രണ്ടും താഴെ കോൺക്രീറ്റ് തറയിൽ വീണ് ചത്തുപോയപ്പോളുണ്ടായ ആ കിളികളുടെ കരച്ചിൽ കരളലയിപ്പിക്കുന്നതായിരുന്നു. ഇത്തവണയും അവർ വന്നു - പഴയ സ്ഥലത്തു കൂടുണ്ടാക്കി. അവർ വന്നാൽ ഞങ്ങൾക്ക് ക്രിസ്തുമസ് ചിന്തകൾ ആരംഭിക്കും. ഇത്തവണയും അവ കൂടുണ്ടാക്കി. രണ്ടു ദിവസം മഴ പെയ്തുകഴിഞ്ഞപ്പോൾ കൂടു വീണു പോകാവുന്ന രീതിയിൽ തൂങ്ങിക്കിടക്കുവാൻ തുടങ്ങി. ഞങ്ങൾക്കെല്ലാവർക്കും വിഷമമായി. എന്തെങ്കിലും ചെയ്ത് കൂടു കെട്ടി ഉറപ്പിക്കണമെന്നുണ്ട് - പക്ഷേ മനുഷ്യർ പക്ഷികളുടെ കൂട്ടിൽ തൊട്ടാൽ - മനുഷ്യഗന്ധം ഉണ്ടായാൽ കിളികൾ കൂടൊഴിഞ്ഞു പോകും. അവസാനം ഞാൻ രണ്ടും കല്പിച്ചു ബേക്കറിയിൽ നിന്ന് കൊണ്ടുവന്ന ഒരു പഴയ പ്ലാസ്റ്റിക്ക് കൂടിന് കുറേ സുക്ഷിരങ്ങൾ ഉണ്ടാക്കി കമ്പിയോടു ചേർത്തു കെട്ടി കൂട് ഉറപ്പിച്ചു. അല്പ സമയത്തേക്ക് കിളികൾ വന്നില്ല. കുറച്ചു സമയം കഴിഞ്ഞ് മനുഷ്യരില്ലെന്ന് ഉറപ്പിച്ച ശേഷം അവർ വന്നു. പ്രതിക്ഷേധമാണോ എന്നറിയില്ല കുറേ സമയം വലിയ ബഹളമുണ്ടാക്കി പോയി. എല്ലാവരും പറഞ്ഞു - ഇനി അവ വരില്ല എന്ന്. അന്നു രാത്രിയിലെ കുടുംബ പ്രാർത്ഥനയിലും അടുത്ത ദിവസത്തെ വി.കുർബ്ബാനയിലും എൻ്റെ പ്രാർത്ഥനാ വിഷയം അവർ തിരിച്ചു വരണേ എന്നു തന്നെയായിരുന്നു. പ്രാർത്ഥന ദൈവം കേട്ടു - അടുത്ത ദിവസം ഉച്ചക്ക് അവ തിരിച്ചു വന്നു. ശാന്തമായി കൂടെല്ലാം സൂക്ഷ്മമായി കുറേ സമയം വീക്ഷിച്ചു. എന്തായാലും അവ അതിൽ താമസിക്കുവാൻ തീരുമാനിച്ചു. ദൈവത്തിനു സ്തുതി! അടുത്ത ദിവസം അവ ചെയ്ത ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തി. വീടിൻ്റെ ഒരു ഭാഗത്ത് ആമ്പൽ ചെടികൾ വളർത്തുന്ന ഒരു വലിയ ബക്കറ്റിൽ ഉള്ള വെള്ളത്തിൽ അവ കുറേ നേരം മുങ്ങിക്കുളിച്ചു. ഞാൻ എഴുതുവാനിരിക്കുന്ന കസേരയിൽ ഇരുന്നാൽ ഇതെല്ലാം എനിക്കു കാണാം. കുളി കഴിഞ്ഞതിനു ശേഷം ഞാൻ പിടിപ്പിച്ച കൂട്ടിൽ അവ ചകിരി നാരുകൾ നിറക്കുവാൻ തുടങ്ങി. എത്രത്തോളം ഗൗരവമായാണ് അവ മുട്ടയിടുവാനും കുഞ്ഞുങ്ങളെ വിരിയിക്കുവാനും ഒരുങ്ങുന്നത് എന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ദിവസളോളം ചകിരി നാര് കൊണ്ടു വരുന്നതിനു മുമ്പ് അവർ മുങ്ങി കുളിച്ചിരുന്നു. ദൈവം എത്ര മനോഹരമായാണ് പക്ഷികളെ പോലും പരിപാലിക്കുന്നത്. ഇപ്പോൾ അമ്മക്കിളി മുട്ടയിട്ടു അടയിരിക്കുന്നു. നാം ക്രിസ്തുമസ് കാലത്തേക്കു പ്രവേശിക്കുകയാണല്ലോ. സന്തോഷത്തിൻ്റെ സദ്വാർത്തയാണല്ലോ ക്രിസ്തുമസ്സിൻ്റെ സന്ദേശം. മനുഷ്യർക്കു മാത്രമല്ല ക്രിസ്തുമസ്സ് - അത് സർവ്വ ജീവജാലങ്ങൾക്കും ഉള്ളതാണ്. അതുകൊണ്ടാണല്ലോ കഴുതയും കാളയുമെല്ലാം പുൽക്കൂട്ടിൽ സ്ഥാനം പിടിച്ചത്. ലോക രക്ഷിതാവിനേയും പരി. അമ്മയേയും വി.യൗസേപ്പിതാവിനേയും ആട്ടിടയരേയും തിരുപ്പിറവി തന്നെ നേരിൽ കാണുവാനുള്ള വലിയ ഭാഗ്യമാണ് അവക്ക് ലഭിച്ചത്. വി.ഫ്രാൻസീസ് അസീസി മൃഗങ്ങളോടും പക്ഷികളോടുമൊക്കെ തൻ്റെ വിലപ്പെട്ട സമയം ചെലവഴിക്കുവാൻ ശ്രമിച്ചത് - അവയും ദൈവത്തിൻ്റെ സൃഷ്ടികളാണെന്നുള്ള വലിയ തിരിച്ചറിവായിരുന്നു. സുവിശേഷം എല്ലാ സൃഷ്ടികളിലേക്കും പരക്കട്ടെ. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. മര്‍ക്കോസ് 16 : 15 ഈ ക്രിസ്തുമസ് എല്ലാ സൃഷ്ടികളിലേക്കും സുവിശേഷം പ്രസരിക്കുന്ന സന്തോഷത്തിൻ്റെ സദ്വാർത്തയാകട്ടെ. കുറേക്കൂടി വിസ്തൃതമായ ഹൃദയത്തോടെ ക്രിസ്തുമസ്സിനെ നമുക്ക് വരവേൽക്കാം. യഥാർത്ഥ ക്രിസ്തുമസ്സിൻ്റെ സന്ദേശം എല്ലാ സൃഷ്ടികലേക്കും വ്യാപിക്കട്ടെ എന്ന് ആശംസിക്കുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! ലൂക്കാ 2 : 14 നാലഞ്ചു വർഷമായി ഒക്ടോബർ മാസത്തിൻ്റെ ഒടുവിൽ മാത്രം ഞങ്ങളുടെ വീട്ടിൽ അതിഥികളായി വരുന്ന രണ്ടു പേരുണ്ട് - ഒരു ജോഡി ‘ബുൾബുൾ പക്ഷികൾ’ . വീടിനോട് ചേർന്നുള്ള മുറ്റത്തുള്ള ഗ്ലോറിയ ചെടികളിൽമേൽ ഇവ കൂടുണ്ടാക്കും. മുന്നിലെ മുറിയിൽ നിന്ന് ജനൽ തുറന്നിട്ടാൽ കയ്യെത്തി തൊടാവുന്ന ഉയരത്തിലാണ് ഇവർ കൂടു കൂട്ടുക. എന്നും ഒരേ സ്ഥലത്തു തന്നെയാണ് കൂടു കൂട്ടുന്നത്. മുന്നിലെ മുറിയിലെ ടി വി എത്ര ഉച്ചത്തിൽ വെച്ചാലും അവർക്ക് പ്രശ്നമില്ല. എന്നാൽ കൂടിനടുത്തു കൂടി നടന്ന പോയാൽ ശബ്ദമുണ്ടാക്കി പറന്നുപോകും. കേൾക്കുവാൻ ഇമ്പമുള്ള പലശബ്ദങ്ങളുണ്ടാക്കും. തലയുടെ മുൻവശവും പിൻവശവും ഒരു പോലെയായതിനാൽ ഇരട്ടത്തലയൻ എന്നും പേരുമുണ്ട് ഇവർക്ക്. ആൺ കിളിയും പെൺകിളിയും ഒരു പോലിരിക്കുന്ന സുന്ദരനും സുന്ദരിയും. കഴിഞ്ഞ വർഷം മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങൾ രണ്ടും താഴെ കോൺക്രീറ്റ് തറയിൽ വീണ് ചത്തുപോയപ്പോളുണ്ടായ ആ കിളികളുടെ കരച്ചിൽ കരളലയിപ്പിക്കുന്നതായിരുന്നു. ഇത്തവണയും അവർ വന്നു - പഴയ സ്ഥലത്തു കൂടുണ്ടാക്കി. അവർ വന്നാൽ ഞങ്ങൾക്ക് ക്രിസ്തുമസ് ചിന്തകൾ ആരംഭിക്കും. ഇത്തവണയും അവ കൂടുണ്ടാക്കി. രണ്ടു ദിവസം മഴ പെയ്തുകഴിഞ്ഞപ്പോൾ കൂടു വീണു പോകാവുന്ന രീതിയിൽ തൂങ്ങിക്കിടക്കുവാൻ തുടങ്ങി. ഞങ്ങൾക്കെല്ലാവർക്കും വിഷമമായി. എന്തെങ്കിലും ചെയ്ത് കൂടു കെട്ടി ഉറപ്പിക്കണമെന്നുണ്ട് - പക്ഷേ മനുഷ്യർ പക്ഷികളുടെ കൂട്ടിൽ തൊട്ടാൽ - മനുഷ്യഗന്ധം ഉണ്ടായാൽ കിളികൾ കൂടൊഴിഞ്ഞു പോകും. അവസാനം ഞാൻ രണ്ടും കല്പിച്ചു ബേക്കറിയിൽ നിന്ന് കൊണ്ടുവന്ന ഒരു പഴയ പ്ലാസ്റ്റിക്ക് കൂടിന് കുറേ സുക്ഷിരങ്ങൾ ഉണ്ടാക്കി കമ്പിയോടു ചേർത്തു കെട്ടി കൂട് ഉറപ്പിച്ചു. അല്പ സമയത്തേക്ക് കിളികൾ വന്നില്ല. കുറച്ചു സമയം കഴിഞ്ഞ് മനുഷ്യരില്ലെന്ന് ഉറപ്പിച്ച ശേഷം അവർ വന്നു. പ്രതിക്ഷേധമാണോ എന്നറിയില്ല കുറേ സമയം വലിയ ബഹളമുണ്ടാക്കി പോയി. എല്ലാവരും പറഞ്ഞു - ഇനി അവ വരില്ല എന്ന്. അന്നു രാത്രിയിലെ കുടുംബ പ്രാർത്ഥനയിലും അടുത്ത ദിവസത്തെ വി.കുർബ്ബാനയിലും എൻ്റെ പ്രാർത്ഥനാ വിഷയം അവർ തിരിച്ചു വരണേ എന്നു തന്നെയായിരുന്നു. പ്രാർത്ഥന ദൈവം കേട്ടു - അടുത്ത ദിവസം ഉച്ചക്ക് അവ തിരിച്ചു വന്നു. ശാന്തമായി കൂടെല്ലാം സൂക്ഷ്മമായി കുറേ സമയം വീക്ഷിച്ചു. എന്തായാലും അവ അതിൽ താമസിക്കുവാൻ തീരുമാനിച്ചു. ദൈവത്തിനു സ്തുതി! അടുത്ത ദിവസം അവ ചെയ്ത ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തി. വീടിൻ്റെ ഒരു ഭാഗത്ത് ആമ്പൽ ചെടികൾ വളർത്തുന്ന ഒരു വലിയ ബക്കറ്റിൽ ഉള്ള വെള്ളത്തിൽ അവ കുറേ നേരം മുങ്ങിക്കുളിച്ചു. ഞാൻ എഴുതുവാനിരിക്കുന്ന കസേരയിൽ ഇരുന്നാൽ ഇതെല്ലാം എനിക്കു കാണാം. കുളി കഴിഞ്ഞതിനു ശേഷം ഞാൻ പിടിപ്പിച്ച കൂട്ടിൽ അവ ചകിരി നാരുകൾ നിറക്കുവാൻ തുടങ്ങി. എത്രത്തോളം ഗൗരവമായാണ് അവ മുട്ടയിടുവാനും കുഞ്ഞുങ്ങളെ വിരിയിക്കുവാനും ഒരുങ്ങുന്നത് എന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ദിവസളോളം ചകിരി നാര് കൊണ്ടു വരുന്നതിനു മുമ്പ് അവർ മുങ്ങി കുളിച്ചിരുന്നു. ദൈവം എത്ര മനോഹരമായാണ് പക്ഷികളെ പോലും പരിപാലിക്കുന്നത്. ഇപ്പോൾ അമ്മക്കിളി മുട്ടയിട്ടു അടയിരിക്കുന്നു. നാം ക്രിസ്തുമസ് കാലത്തേക്കു പ്രവേശിക്കുകയാണല്ലോ. സന്തോഷത്തിൻ്റെ സദ്വാർത്തയാണല്ലോ ക്രിസ്തുമസ്സിൻ്റെ സന്ദേശം. മനുഷ്യർക്കു മാത്രമല്ല ക്രിസ്തുമസ്സ് - അത് സർവ്വ ജീവജാലങ്ങൾക്കും ഉള്ളതാണ്. അതുകൊണ്ടാണല്ലോ കഴുതയും കാളയുമെല്ലാം പുൽക്കൂട്ടിൽ സ്ഥാനം പിടിച്ചത്. ലോക രക്ഷിതാവിനേയും പരി. അമ്മയേയും വി.യൗസേപ്പിതാവിനേയും ആട്ടിടയരേയും തിരുപ്പിറവി തന്നെ നേരിൽ കാണുവാനുള്ള വലിയ ഭാഗ്യമാണ് അവക്ക് ലഭിച്ചത്. വി.ഫ്രാൻസീസ് അസീസി മൃഗങ്ങളോടും പക്ഷികളോടുമൊക്കെ തൻ്റെ വിലപ്പെട്ട സമയം ചെലവഴിക്കുവാൻ ശ്രമിച്ചത് - അവയും ദൈവത്തിൻ്റെ സൃഷ്ടികളാണെന്നുള്ള വലിയ തിരിച്ചറിവായിരുന്നു. സുവിശേഷം എല്ലാ സൃഷ്ടികളിലേക്കും പരക്കട്ടെ. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. മര്‍ക്കോസ് 16 : 15 ഈ ക്രിസ്തുമസ് എല്ലാ സൃഷ്ടികളിലേക്കും സുവിശേഷം പ്രസരിക്കുന്ന സന്തോഷത്തിൻ്റെ സദ്വാർത്തയാകട്ടെ. കുറേക്കൂടി വിസ്തൃതമായ ഹൃദയത്തോടെ ക്രിസ്തുമസ്സിനെ നമുക്ക് വരവേൽക്കാം. യഥാർത്ഥ ക്രിസ്തുമസ്സിൻ്റെ സന്ദേശം എല്ലാ സൃഷ്ടികലേക്കും വ്യാപിക്കട്ടെ എന്ന് ആശംസിക്കുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! ലൂക്കാ 2 : 14
Juby
8th of December 2024
"ലളിതവും സുന്ദരവുമായ കഥയിലൂടെ ക്രിസ്തുമസ്സ് ഒരുക്കത്തിലേയ്ക്ക് ... .... രചനകൾ ഉണ്ടാവട്ടെ ... ദൈവത്തിന്റെ കൃപയാലെ: "