പാപികൾ സ്വർഗ്ഗത്തിൽ പോകുമോ?(Will Sinners Enter Heaven?)

Image

വി. അൽഫോൻസ് ലിഗോരിയുടെ Glories of Mary എന്ന വിശ്വപ്രസിദ്ധമായ പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്.

അഗസ്റ്റീനിയൻ കന്യാസ്ത്രീയായ സിസ്റ്റർ കാതറിൻ്റെ ജീവിതത്തിലെ ഒരു സംഭവം: മേരി എന്നൊരു സ്ത്രീ ആ ഗ്രാമത്തിൽ താമസിച്ചിരുന്നു. ചെറുപ്പം മുതൽ വാർധക്യം വരെ അവൾ ദുഷ്കൃത്യങ്ങളിൽ മുഴുകി ജീവിച്ചു. ഗത്യന്തരമില്ലാതെ നാട്ടുകാർ അവളെ നാടുകടത്തി. ആ ഗ്രാമത്തിനു വെളിയിൽ അവൾ ഒരു ഗുഹയിൽ ജീവിച്ചു. അവിടെ അവർ എല്ലാവരാലും പരിത്യക്തയായി രോഗിണിയായി മാറി. ചീഞ്ഞളിഞ്ഞ അവസ്ഥയിൽ ആരും കൂട്ടിനില്ലാതെ കൂദാശകളൊന്നും സ്വീകരിക്കാതെ അവൾ മരിച്ചു. അവളെ ഒരു മൃഗത്തെ പോലെ ഒരു വയലിലാണ് സംസ്ക്കരിച്ചത്. സിസ്റ്റർ കാതറിൻ, ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞു പോയവർക്കു വേണ്ടി തീക്ഷ്ണതയോടെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയായിരുന്നു. സിസ്റ്ററും ഈ മേരിയുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കേണ്ടതില്ല എന്നു കരുതി - കാരണം അവൾ ജീവിതകാലം മുഴുവൻ ജഡിക പാപത്തിൽ ജീവിച്ചതിനാൽ നരക ശിക്ഷയാണ് ലഭിക്കുക വിശ്വസിച്ചു. എന്നാൽ നാലു വർഷങ്ങൾക്കു ശേഷം ശുദ്ധീകരണസ്ഥലത്തു നിന്ന് ഒരു ആത്മാവ് സിസ്റ്റർ കാതറിനോട് സംസാരിച്ചു. “ സിസ്റ്റർ, ഞാൻ ഗ്രാമത്തിനു വെളിയിൽ ആരോരുമില്ലാതെ കൂദാശകളൊന്നും സ്വീകരിക്കാതെ മരിച്ച മേരി യാണ്. സിസ്റ്റർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന വ്യക്തിയല്ലേ? എന്തുകൊണ്ട് എനിക്കു വേണ്ടി മാത്രം പ്രാർത്ഥിക്കുന്നില്ല? സിസ്റ്റർ കാതറിനു അത്ഭുതമായി ‘“ നീ എങ്ങിനെ ശുദ്ധീകരണസ്ഥലത്തെത്തി?”

“മരണസമയത്ത് ഞാൻ എല്ലാവരാലും പരിത്യക്തയായി കിടക്കുന്ന സമയത്ത് ദൈവമാതാവിനോട് പ്രാർത്ഥിക്കുവാനുള്ള കൃപ ലഭിച്ചു. ഞാൻ പറഞ്ഞു: “ നാഥേ പരിത്യജിക്കപ്പെട്ട സകലരുടേയും ആശ്രയം അങ്ങാണ്. സകലരാലും പരിത്യജിക്കപ്പെട്ട എൻ്റെ ഈ മരണസമയത്ത്, അങ്ങ് എന്നെ കൈക്കൊള്ളണമേ. എന്നിൽ അലിവു തോന്നണമേ”’. ആ നിമിഷം എൻ്റെ പാപങ്ങളെക്കുറിച്ച് മനസ്തപിക്കുവാനുള്ള കൃപാവരം പരികന്യക എനിക്ക് നേടിത്തന്നു. ഞാൻ മരിച്ചു; രക്ഷിക്കപ്പെട്ടു. എൻ്റെ വേദനകൾ ലഘൂകരിക്കപ്പെടാനും ഹൃസ്വമായ ഒരു കാലയളവുവരെ തീവ്രമായി സഹിച്ചു കൊണ്ട് ആ ശുദ്ധീകരണത്തിലൂടെ കടന്നു പോകാനുള്ള കൃപയും എൻ്റെ രാജ്ഞി എനിക്കായി നേടിയെടുത്തു. ഇനി ശുദ്ധീകരണസ്ഥലത്തു നിന്ന് മോചനത്തിനായി ഏതാനും ദിവ്യബലികൾ മാത്രമേ ആവശ്യമുള്ളൂ. ഏതാനും ദിവ്യബലികൾ സിസ്റ്റർ എനിക്ക് വേണ്ടി കാഴ്ച്ച വെക്കാമോ? സിസ്റ്റർക്കു വേണ്ടി ദൈവത്തോടും പരി.കന്യകാമറിയത്തോടും പ്രാർത്ഥിക്കാമെന്ന് ഞാൻ ഉറപ്പു തരുന്നു.

സിസ്റ്റർ കാതറിൻ ഏതാനും ദിവ്യ ബലികൾ ശുദ്ധീകരണാത്മാവായ മേരി ക്കു വേണ്ടി കാഴ്ച്ചവെച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം സൂര്യനെ വെല്ലുന്ന ശോഭയോടെ സിസ്റ്റർക്ക് മേരി പ്രത്യക്ഷപ്പെട്ടു ഇങ്ങനെ പറഞ്ഞു. ‘“ സിസ്റ്റർ കാതറിൻ, ഞാൻ അങ്ങയോടു നന്ദി പറയുന്നു. ഇതാ ഇപ്പോൾ, ഞാൻ ദൈവത്തിൻ്റെ കരുണ ആലപിക്കുവാനും അങ്ങേക്കു വേണ്ടി പ്രാർത്ഥിക്കുവാനുമായി സ്വർഗ്ഗത്തിലേക്ക് യാത്രയാകുകയാണ്. എൻ്റെ സ്വർഗപ്രാപ്തിക്ക് അങ്ങയോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. നവംബർ മാസം സഭ ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്ന മാസമാണല്ലോ. നമ്മുടെ പ്രാർത്ഥന വഴി ശുദ്ധീകരണ സ്ഥലത്തു നിന്ന് സ്വർഗ്ഗത്തിലെത്തുമ്പോൾ തീർച്ചയായും സ്വർഗത്തിൽ അവർ നമ്മുടെ മദ്ധ്യസ്ഥരായിരിക്കും.

മരണസമയത്ത് പരി. അമ്മയുടെ മാധ്യസ്ഥം വളരേ വിലപ്പെട്ടതാണ് എന്ന് നമ്മൾ തിരിച്ചറിയണം. ഓരോ വ്യക്തികളെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകളും ദൈവത്തിൻ്റെ കാഴ്ച്ചപ്പാടുകളും വളരെ വ്യത്യസ്ഥമാണ്. അതുകൊണ്ടാണ് നമ്മുടെ പ്രാർത്ഥനകളിൽ . ‘ തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ’ എന്ന് നാം പ്രാർത്ഥിക്കുന്നത്. ഏതു പാപികളേയും മാനസാന്തരത്തിലേക്ക് നയിക്കുവാൻ പരി. അമ്മക്ക് കഴിയുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. അമ്മയുടെ ശക്തമായ മാധ്യസ്ഥം നമുക്കു തേടാം.

നമുക്ക് പ്രാർത്ഥിക്കാം: അമ്മേ മാതാവേ ഞങ്ങളുടെ മരണസമയത്ത് വര പ്രസാദാവസ്ഥയിൽ ആയിരിക്കുവാൻ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

23rd of November 2024

""

image

9th of December 2024

""

Write a Review