തീക്ഷ്ണതയുള്ള യുവത്വം (Vibrant Youth)

Image

ജോജോ ഫ്രാൻസീസ്, അബുദാബി

[K.C.B.C. കരിസ്മാറ്റിക് നവീകരണ കമ്മീഷൻ്റെ മുഖപത്രമായ ജീവജ്വാല മെയ് 2024 -മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം]

ഈ മാസം അബുദാബി സെൻ്റ് ജോസഫ് ദേവാലത്തിൽ തീഷ്ണതയുള്ള ഒരു പറ്റം ചെറുപ്പക്കാരെ ഞാൻ കണ്ടുമുട്ടി. ദേവാലയത്തിലും കൂട്ടായ്മയിലും വളരെ സജീവം. എല്ലാവരും തന്നെ വ്യക്തിപരമായി പ്രാർത്ഥിക്കുന്നവർ.കോവിഡിനു ശേഷം നാട്ടിൽ ചെറുപ്പക്കാരെല്ലാം ദേവാലയത്തിൽ നിന്ന് വളരെ ദൂരത്താണ് എന്ന് നാമെല്ലാവരും സങ്കടപ്പെടുന്ന സമയത്താണ് തീഷ്ണതയുള്ള ഒരു മലയാളി കരിസ്മാറ്റിക്ക് സമൂഹത്തെ കണ്ടു മുട്ടാനായത്. വളരേ സന്തോഷം തോന്നിയ സന്ദർഭമായിരുന്നു. വളരെ ഊർജസ്വലരായി പ്രവർത്തിക്കുന്ന അവർ അബുദാബി ജീസസ് യൂത്ത് കൂട്ടായ്മയിലുള്ളവരായിരുന്നു. അന്വേഷിച്ചറിഞ്ഞപ്പോൾ GCC രാജ്യങ്ങളിലെല്ലാം ജീസസ് യൂത്ത് കൂട്ടായ്മ വളരെ ശക്തമായി മുന്നേറുന്നതായി അറിയുവാൻ കഴിഞ്ഞു. ദൈവത്തിനു മഹത്വം!

ഇന്ന് നാം ഇവിടെ പരിചയപ്പെടുന്നത് അബുദാബി മീഡിയ മിനിസ്റ്റ്രിയിൽ നവ മാധ്യമങ്ങളിലൂടെ ഈശോയുടെ സ്നേഹം പങ്കുവെക്കുന്ന ജീസസ് യൂത്ത് ആയ ഒരു ചെറുപ്പക്കാരനെയാണ് ജോജോ ഫ്രാൻസീസിനെയൊണ്. എറണാകുളം - അങ്കമാലി അതിരൂപതയിലെ മുണ്ടക്കൽ ഇടവകാംഗം. ഭാര്യ - ജെലിൻ, മകൾ ജൊവാൻ .

കരിസ്മാറ്റിക്ക് മൂവ്മെൻ്റിനെക്കുറിച്ച് ഒന്നു പറയാമോ?
നിങ്ങള്‍ക്കു ലഭിച്ചവിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. (എഫേസോസ്‌ 4 : 1) ക്രിസ്ത്യാനി ആയിരിക്കുക എന്ന വിളി ഒരു ആദർശം മാത്രം ആയി ഒതുങ്ങിപോകുകയോ വ്യാഘ്യനിപ്പിക്കപ്പെടുകയോ ചെയ്യുന്ന ആധുനിക ലോകത്തിൽ ക്രിസ്തുവായി അവനോടൊപ്പം ജീവിക്കുക അവന്റെ വിളിക്ക് പ്രതുത്തരം നൽകുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിളിക്കപ്പെട്ട സമൂഹം . മനുഷ്യ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ തക്കവിധം തിന്മയുടെ സ്വാധീനം അനുദിനം വർധിച്ചു വരുന്ന സമകാലിക ലോകത്തിൽ അവനിലേക്ക് ഉറ്റുനോക്കാൻ ആ തച്ചന്റെ നിഴൽ ആകാൻ അവന്റെ അളവുകൾക് അനുസരിച്ചു ജീവിതം ക്രമീകരിക്കാൻ,പ്രാർത്ഥനയുടെ പാതയിലൂടെ മറ്റുള്ളവർക്ക് മുൻപിൽ വെളിച്ചമാകാൻ വിളിക്കപ്പെട്ട സമൂഹമാണ് കരിസ്മാറ്റിക്ക് മൂവ്മെന്റ്. കര്‍ത്താവിന്‍റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും സമൂഹത്തിനു മുമ്പില്‍നിന്നു സേവനം അനുഷ്ഠിക്കാനും ഇസ്രായേലിന്‍റെ ദൈവം സമൂഹത്തില്‍നിന്നു നിങ്ങളെ വേര്‍തിരിച്ചതു നിസ്സാര കാര്യമാണോ? (സംഖ്യ 16 : 9) ആത്മാക്കളെ നേടാൻ ആത്മാവിനാൽ നയിക്കപ്പെടുന്ന ഒരു പറ്റം മനുഷ്യർ ആ വിശേഷണം ആണ് കരിസ്മാറ്റിക്ക് മൂവ്മെൻ്റിനെക്കുറിച്ചു എനിക്കുള്ളത് .

ഇക്കാലത്ത് ക്രിസ്തീയ സമൂഹത്തിൽ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയിൽ തീക്ഷ്ണത കുറഞ്ഞതായി തോന്നുന്നുണ്ടോ?
ഒരിക്കലുമില്ല, കാലത്തിന്റെ കുത്തൊഴുക്കിൽ ദേശങ്ങൾ വിഭജിക്കപ്പെട്ടപ്പോളും മനുഷ്യരുടെ ആശയങ്ങൾക്കും അഭിരുചികൾക്കും മാറ്റങ്ങൾ വന്നപ്പോളും അന്നും ഇന്നും മാറ്റമില്ലാതെ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് കളങ്കമില്ലാത്ത സ്നേഹത്തുടിപ്പുകൾ പകരുന്നത് ആ തിരുഹൃദയം തന്നെയാണ് തിരുവചനം പറയുന്നത് പോലെ ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. (1 കോറിന്തോസ്‌ 3 : 6-7 )
വളർത്തുന്നതും വെട്ടി ഒരുക്കുന്നതും ദൈവം തന്നെയല്ലേ. അവനിലേയ്ക്ക് നീളുന്ന ചൂണ്ടു പലക ആകാൻ മാത്രമാണ് ഞാനും നീയും. ആത്മാവിന്റെ നേരിപൊടിൽ കനൽ കെടാതെ അവിടുത്തെ കൃപയാൽ നയിക്കപെടുക.ആത്മാവിന്റെ ശ്രുതിയ്ക്ക് അനുസരിച്ചു ജീവിതം ക്രമീകരിക്കുക സ്നേഹത്തോടെ പ്രവർത്തിമണ്ഡലങ്ങളിൽ ആയിരിക്കുക.
വ്യക്തിപരമായ പ്രാർത്ഥനാനുഭവം ഒന്നു പങ്കുവെയ്ക്കാമോ?
വ്യക്തിപരമായ പ്രാർത്ഥനയുടെ പ്രാധാന്യം എനിക്ക് മനസിലാക്കി തന്നത് ജീസസ് യൂത്ത് കൂട്ടായ്മയാണ്. അതിനു മുൻപും പ്രാർത്ഥിച്ചിരുന്നു എങ്കിലും വ്യക്തമായ ബോധ്യങ്ങൾ തമ്പുരാൻ നൽകിയത് ജീസസ് യൂത്തിലൂടെ ആണ്. സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്‍റെ ശിരസ്സില്‍ തങ്കക്കിരീടം അണിയിച്ചു. അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ. അങ്ങയുടെ സഹായത്താല്‍ അവന്‍റെ മഹത്വം വര്‍ധിച്ചു; അങ്ങ് അവന്‍റെ മേല്‍ തേജസ്സും പ്രതാപവും ചൊരിഞ്ഞു. അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹപൂര്‍ണനാക്കി; അങ്ങയുടെ സാന്നിധ്യത്തിന്‍റെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിച്ചു. (സങ്കീര്‍ത്തനങ്ങള്‍ 21 : 3-6)
വ്യക്തിപരമായ പ്രാർത്ഥന എനിക്ക് കൃപയുടെ വലിയ നീർച്ചാൽ ആയി മാറിയിട്ടുണ്ട്. ദൈവം നൽകുന്ന നവ്യമായ ആനന്ദവും സമാധാനവും ആവോളം ആസ്വദിക്കാൻ ലോകത്തിന്റെ ആകുലതകളെ നിസ്സാരമായി കാണാനും വിശ്വാസത്തിന്റെ പുതിയ ആഴങ്ങൾ തണ്ടാനും അനുദിന ജീവിതവിചിന്തനത്തിനും വ്യക്തമായ പ്രാർത്ഥന എന്നും സഹായിച്ചിട്ടുണ്ട്.

ജീവജ്വാല വായനക്കാരോടു പറയുവാനുള്ള സന്ദേശം:
പണ്ടേപ്പോഴോ വായിച്ചൊരു കുഞ്ഞികഥയാണ്. ഒരു കത്തിഡ്രൽ ദേവാലയത്തിന്റെ മേലെ ഒരു ദേശത്തെ മുഴുവൻ ഇരുകൈകളും വിരിച്ചു അനുഗ്രഹിച്ചു തലയുയർത്തി നിന്നിരുന്ന ഒരു യേശുവിന്റെ വലിയ പ്രതിമയുണ്ടായിരുന്നു. പൊടുന്നേനെ ഒരു യുദ്ധം ആ ദേശത്തു പൊട്ടിപുറപ്പെട്ടു.യുദ്ധത്തിൽ കത്തീഡ്രലും ആ നഗരത്തെ അനുഗ്രഹിച്ചിരുന്ന യേശു ശില്പത്തിന്റെ ഇരുകൈകളും തകർക്കപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ആ പള്ളി പുനരുദ്ധരിച്ചപ്പോൾ യുദ്ധത്തിന്റെ വേദനിക്കുന്ന ഓർമയായി ദേവാലയത്തിലെ ഇരു കൈകളും ഇല്ലാത്ത യേശുവിന്റെ ശില്പം അങ്ങനെ തന്നെ നിലനിർത്തി പിന്നെ അതിനു താഴെ ഒരു വരി കോറിയിട്ടു " എനിക്ക് നിങ്ങളുടേതല്ലാതെ വേറെ കരങ്ങളില്ല". ഇന്നിന്റെ ലോകത്തിൽ ഓരോ വ്യക്തിയോടും യേശു പറയാൻ ആഗ്രഹിക്കുന്നത് ഇതു തന്നെയല്ലേ യേശുവിനു കുറേകൂടി സജീവമാകാൻ.കുറെ ഹൃദയങ്ങളെ സ്നേഹത്തോടെ ചേർത്തു പിടിക്കാൻ കുറേപേരെ കൂടെ അനുഗ്രഹിക്കാൻ അവനൊരു കരം വേണം.അവന്റെ കരമാകാൻ നിനക്ക് ആകുമോ? നിന്റേതല്ലാതെ അവനു വേറെ കരങ്ങൾ ഇല്ല. പരി. അമ്മ കാനായിലെ വീഞ്ഞു തീർന്നപ്പോൾ പരിചാരകരോടു പറഞ്ഞതുപോലെ - അവൻ പറയുന്നതു ചെയ്യുക. അവൻ പറയാത്തതു ചെയ്യാതിരിക്കുക.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

19th of May 2024

""

image

30th of June 2024

""

image

21st of July 2024

""

image

19th of August 2024

""

image

30th of August 2024

""

image

6th of September 2024

""

Write a Review