പരീക്ഷാ ഭയം എങ്ങിനെ മറികടക്കാം(How to Overcome Exam Fever)

Image

നമ്മൾ പരീക്ഷാ കാലത്തേക്ക് പ്രവേശിക്കാറായി. വിദ്യാർത്ഥികൾ ഒത്തിരി ഭാരത്തോടു കൂടി ഒരുങ്ങുന്ന കാലഘട്ടമാണത്. എത്ര ശ്രമിച്ചിച്ചിട്ടും വേണ്ടത്ര ശോഭിക്കുവാൻ കഴിയാത്ത കുഞ്ഞുങ്ങൾ നമ്മുടെ ഇടയിലുണ്ട്. അവർ പരിശ്രമിക്കാഞ്ഞിട്ടല്ല - ഒരു പ്രത്യേക ഭയം അവരെ പിടികൂടുകയാണ്. ഭയമെന്നത് ദൈവീകമല്ലെന്ന് നാം ആദ്യമേ തിരിച്ചറിയണം. ഭയം നമ്മെ അസ്വസ്ഥതിയിലേക്ക് നയിക്കും.

രാത്രി മുറിയിലെ ലൈറ്റ് ഓൺ ചെയ്യുമ്പോൾ അവിടെയുണ്ടായിരുന്ന ഇരുട്ട് എങ്ങോട്ടാണ് പോകുന്നത് ? ലൈറ്റ് ഓഫ് ചെയ്യുമ്പോൾ ഇരുട്ട് എങ്ങിനെയാണ് വീണ്ടും നിറയുന്നത് ? അതു പോലെ ഞാൻ ലോകത്തിന്റെ പ്രകാശമാണ് എന്ന് അരുളി ചെയ്ത ഈശോയെ നമുക്ക് കൂട്ടിനു വിളിക്കാം. അവൻ നമ്മുടെ കൂടെയുണ്ടെങ്കിൽ ജീവിതത്തിലേക്ക് ഇരുട്ട് ഒരിക്കലും കടന്നു വരികയില്ല. ഭയം പൈശാചികമാണ്. സാത്താൻ നുണയനും ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കാണിച്ച് നമ്മെ അസ്വസ്ഥനാക്കുന്നവനുമാണ്. എപ്പോഴും നിഷേധാത്മക ചിന്തകൾ നമ്മളിൽ നിറച്ച് അസ്വസ്ഥതയും ഭയവും നിറച്ചു കൊണ്ടിരിക്കും. എനിക്ക് ഇത്രയേ പഠിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ - എങ്ങിനെ ഞാൻ ഈ പരീക്ഷയിൽ വിജയിക്കും. എല്ലാവരും പറയുന്നു നീ ഒരു മണ്ടനാണെന്ന് .എനിക്കതിനു സാധ്യമല്ല എന്ന ചിന്തകൾ ദൈവീകമല്ല. അതിനു പകരം ദൈവം എന്റെ കൂടെയുള്ളതിനാൽ എനിക്കു പഠിച്ചത് അധികം ഓർക്കാനൊന്നും കഴിയുന്നില്ലെങ്കിലും ഞാൻ ഭയപ്പെടുകയില്ല. ദൈവം എന്നെ അനുഗ്രഹിക്കും എന്ന ചിന്ത മനസ്സിലേക്ക് കൊടുക്കുക. തീർച്ചയായും ദൈവം നമ്മെ പരീക്ഷയിലും ജീവിതത്തിലും വിജയിപ്പിക്കും.

മറ്റുള്ളവർ നമ്മെക്കുറിച്ച് പറഞ്ഞ തളർത്തുന്ന വാക്കുകൾ നമ്മുടെ തലയിൽ തങ്ങി നില്ക്കുന്നുണ്ടാകും. എന്നാൽ അവർക്കാർക്കും നമ്മുടെ ഭാവിയെക്കുറിച്ചറിയില്ല. ഞാൻ എന്താകണം എന്ന് ഈശോ യാണ് മുൻ കൂട്ടി നിശ്ചയിച്ചു വെച്ചിരിക്കുന്നത്. നമ്മെക്കുറിച്ച് മനുഷ്യർ പറഞ്ഞ വാക്കുകൾ തലയിൽ സൂക്ഷിച്ചു വെച്ച് അവക്ക് ജീവൻ നൽകരുത്. അവ തള്ളിക്കളയുക. ഈശോയുടെ വാഗ്ദാന വചനങ്ങളിൽ വിശ്വസിച്ച് ഏറ്റുപറയുക. ഈശോയുടെ വാക്കുകൾ നമ്മെ പടുത്തുയർത്തും. ദൈവം അത്ഭുതം നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ചിരിക്കും.

കണക്കിലെ എത്രയോ സൂത്രവാക്യങ്ങൾ നമ്മൾ കഷ്ടപ്പെട്ടു പഠിച്ചിരിക്കുന്നു. അത്രയൊന്നും ബുദ്ധിമുട്ടുണ്ടാകില്ല തിരുവചങ്ങൾ പഠിക്കുവാൻ. വചനം ഉരുവിടുന്ന സ്ഥലത്തെല്ലാം പരി. ആത്മാവിന്റെ അഭിഷേകം ദൈവം വർഷിക്കും. നമ്മൾ പുതിയ വ്യക്തികളാകും - പരീക്ഷാ ഭയം വിട്ടു പോകും. നമ്മൾ ഉന്നത വിജയം കൈവരിക്കും. മറ്റുള്ളവർ നമ്മെ നിരുത്സാഹപ്പെടുത്തിയാലും നമുക്കൊന്നും സംഭവിക്കുകയില്ല. പലപ്പോഴും നമ്മുടെ മാത്രം കഴിവിൽ ആശ്രയിക്കുന്നതു കൊണ്ടാണ് നാം പരാജയപ്പെട്ടു പോകുന്നുത്.

എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. (യോഹ 15:5) എന്ന വചനം ഓർക്കാം. ഈശോക്ക് വിടുവിപ്പിക്കുവാൻ കഴിയാത്ത ഒരു ദുശ്ശീലവുമോ, ഭയചിന്തകളോ , ബലഹീനതകളോ ഇല്ല.ആയതിനാൽ ഏതവസ്ഥയിൽ കുരുങ്ങിയ വ്യക്തിയാണെങ്കിലും മറ്റൊരു വ്യക്തി അറിയാതെ ഈശോ നമ്മെ അതിൽ നിന്നെല്ലാം വിടുവിപ്പിക്കും എന്ന് വിശ്വസിച്ച് നമുക്ക് മുന്നേറാം. പ്രത്യാശയുടെ നാളെകളാണ് നമ്മുടെ മുമ്പിലുള്ളത്. ഈ സന്ദേശം തന്നെ നമുക്ക് മറ്റുള്ളവർക്കും പകർന്നു കൊടുക്കാം. ഏതാനും സമയം പഠനം ആരംഭിക്കും മുമ്പ് ബൈബിൾ വായനക്കും, പരി. ആത്മാവിന്റെ ഫലങ്ങളും, ദാനങ്ങളും വരങ്ങളും നിറയുവാൻ പ്രാർത്ഥിക്കുക. വലിയ മാറ്റങ്ങൾക്കത് തുടക്കമാകും.

പരീക്ഷക്ക് ഒരുങ്ങുവാനുള്ള ഒരു ശക്തമായ പ്രാർത്ഥന: പരിശുദ്ധാത്മാവേ അങ്ങയുടെ ശക്തമായ ഒഴുക്കും ഇടപെടലും എന്റെ ( ഞങ്ങളുടെ ) ജീവിതത്തിലുണ്ടാകേണമേ. ആമേൻ .

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review