വിശുദ്ധ ജോസഫ് കുപ്പർത്തിനോ St.Joseph Cupertino-The Flying Saint)

Image

ദൈവം ഓരോ വിശുദ്ധർക്കും പ്രത്യേക പ്രത്യേക സിദ്ധികൾ നൽകിയിട്ടുണ്ട്. ആ വിശുദ്ധരോട് മാധ്യസ്ഥം യാചിച്ചാൽ ആ വിശുദ്ധനല്ല നമ്മൾ യാചിക്കുന്ന അനുഗ്രഹങ്ങൾ നമുക്ക് നൽകുന്നത്. ഈശോ യാണ് നമുക്ക് നാം യാചിച്ച അനുഗ്രഹങ്ങൾ സാധിച്ചു തരുന്നത്. വിശുദ്ധർ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കും. അവർ പുണ്യാത്മക്കളായതിനാൽ ദൈവത്തിനു അവരുടെ പ്രാർഥന നിരസിക്കുവാൻ കഴിയില്ലല്ലോ?

. ഇന്ന് നാം പരിചയപ്പെടുവാൻ പോകുന്നത് പറക്കും വിശുദ്ധനെന്ന് വിളിക്കപ്പെടുന്ന വി. ജോസഫ് കുപ്പർ ത്തീനോയേയാണ്.

കുതിരാലയത്തില്‍ പിറന്നവനായിരുന്നു ജോസഫ് കുപ്പര്‍തീനോ എന്ന വിശുദ്ധന്‍. ഇറ്റലിയിലെ കുപ്പര്‍തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു അദ്ദേഹം. ബേത്‌ലഹേമി ലേക്കുള്ള യാത്രാമധ്യേ പൂര്‍ണഗര്‍ഭിണിയായ മറിയം കാലിത്തൊഴു ത്തില്‍ ഉണ്ണിയേശുവിനെ പ്രസവിച്ചുവെങ്കില്‍ ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍ വച്ചായിരുന്നു. ചെരിപ്പു കുത്തിയായ ഫെലീസ് ദേസാ എന്ന ദരിദ്രനും രോഗിയുമായ മനുഷ്യനായിരുന്നു ജോസഫിന്റെ പിതാവ്. വളരെ കഷ്ടപ്പെട്ടായിരുന്നു അവര്‍ ഒരോ ദിവസവും തള്ളിനീക്കിയിരുന്നത്. ചികിത്സയ്ക്കു തന്നെ നല്ലൊരു തുക ചെലവാക്കേണ്ടിവന്നപ്പോള്‍ ഫെലീസ് വീടും സ്ഥലവും പണയം വച്ച് പലരുടെ കൈയില്‍ നിന്നു പണം വാങ്ങിയിരുന്നു. ഫെലീസിന്റെ ഭാര്യ ഫ്രാന്‍സെസാ ഗര്‍ഭി ണിയായിരിക്കെ പെട്ടെന്നൊരു ദിവസം രോഗം മൂര്‍ച്ഛിച്ച് ആ മനുഷ്യന്‍ മരിച്ചു. പണം കടം കൊടുത്തിരുന്നവര്‍ ഗര്‍ഭിണിയായ ഫ്രാന്‍സെസയെ വീട്ടില്‍ നിന്നു പുറത്താക്കി. പലയിടത്തും ഭിക്ഷയാചിച്ചാണ് ആ സ്ത്രീ പിന്നീട് ജീവിച്ചത്. പൂര്‍ണഗര്‍ഭിണിയായതോടെ അവര്‍ ഒരു കുതിരാ ലയത്തില്‍ അഭയം തേടി. അവിടെ വച്ച് ജോസഫിനെ അവര്‍ പ്രസവിച്ചു. അമ്മയുടെ ശിക്ഷണത്തിലാണ് ജോസഫ് വളര്‍ന്നത്. മറ്റു വിദ്യാഭ്യാസമൊന്നും കിട്ടാനുള്ള വഴി അവനില്ലായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ചെരിപ്പുകുത്തിയായി അവന്‍ ജോലി ചെയ്തു തുടങ്ങി. എട്ടു വയസുള്ളപ്പോള്‍ ജോസഫിന് ആദ്യമായി ദൈവിക ദര്‍ശനമുണ്ടായി. പിന്നീട് ദര്‍ശനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു പുരോഹിതനാകണമെന്നായിരുന്നു അവന്റെ ആഗ്രഹം. പക്ഷേ, വിദ്യാഭ്യാസം ഒട്ടുമില്ലാത്തവന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭയും കപ്പൂച്ചിന്‍ സഭയും അവനെ പുരോഹിതനാകാന്‍ അനുവദിച്ചില്ല. ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ ഒരു ആശ്രമത്തില്‍ കന്നുകാലി വളര്‍ത്തലുകാരനായി അവന്‍ പിന്നീട് ജോലിനോക്കി. എപ്പോഴും പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ദേവാലയത്തില്‍ ധ്യാനത്തില്‍ മുഴുകുകയും ചെയ്തിരുന്ന ആ കന്നുകാലി വളര്‍ത്തലുകാരനെ ആശ്രമാധികാരികള്‍ ശ്രദ്ധിച്ചു. അവന്റെ എളിമയും അനുസര ണയും ഭക്തിയും മനസിലാക്കിയതോടെ പൗരോഹിത്യം നല്‍കുവാന്‍ അവര്‍ തയാറായി. എഴുതുവാനും വായിക്കുവാനും വളരെ കുറച്ചുമാത്രമേ അദ്ദേഹത്തിന് അറിവുണ്ടായിരുന്നുള്ളു. പക്ഷേ, മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങള്‍ പോലും മനസിലാക്കാനുള്ള വരം ദൈവം ജോസഫിനു നല്‍കിയിരുന്നു. ജോസഫിന്റെ ജീവിതകാലത്ത് നിരവധി അദ്ഭുതങ്ങള്‍ ദൈവം അവനിലൂടെ ചെയ്തു. വായുവില്‍ ഉയര്‍ന്നു നില്‍ക്കുവാനും പറക്കുവാനും ജോസഫിന് സാധിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയവര്‍ പറയുന്നുണ്ട്. ഒരിക്കല്‍ നൂറുകണക്കിനു വിശ്വാസികള്‍ സാക്ഷിയായിരിക്കെ അവര്‍ക്കിടയിലൂടെ ബലിപീഠത്തിലേക്ക് ജോസഫ് വായുവിലൂടെ നടന്ന് എത്തി. മറ്റൊരിക്കല്‍ ഒരു മരത്തിന്റെ മുകളിലേക്ക് അദ്ദേഹം ഉയര്‍ന്നു പോകുകയും അതിന്റെ ശിഖിരത്തിലിരുന്ന് ധ്യാനിക്കുകയും ചെയ്തു. ജോസഫിന്റെ ഈ അദ്ഭുതപ്രവൃത്തികള്‍ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. പ്രവചനവരവും രോഗികളെ സൗഖ്യമാക്കാനുള്ള വരവും ജോസഫിനുണ്ടായിരുന്നു. മുഖത്തുനോക്കി പാപികളെ തിരിച്ചറിയാനും അദ്ദേഹ ത്തിനു കഴിഞ്ഞിരുന്നു. പാപികളുടെ മുഖം കറുപ്പായിട്ടാണ് അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടിരുന്നത്. പാപജീവിതം നയിച്ചിരുന്നവരില്‍ നിന്ന് വളരെ അരോചകമായ ഒരു ഗന്ധം പുറപ്പെട്ടിരുന്നതായി അദ്ദേഹത്തിന് അനുഭവ പ്പെട്ടിരുന്നു.നിരവധി വിശ്വാസികള്‍ ദൂരസ്ഥലത്തുനിന്നുവരെ അദ്ദേഹത്തെ കാണാനെത്തുമായിരുന്നു.ഇത്തരം അസാധാരണ സംഭവങ്ങള്‍ മൂലം ആശ്രമം പ്രസിദ്ധമായി. ജനങ്ങള്‍ തിങ്ങിക്കൂടാന്‍ തുടങ്ങി. അതുകൊണ്ട് ജോസഫിനെ അജ്ഞാത കേന്ദ്രങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചു. ദൈവത്തിന്റെയോ ഒരു വിശുദ്ധന്റെയോ പേരുകേട്ടാല്‍; പള്ളിമണിയുടെ സ്വരംകേട്ടാല്‍, ജോസഫ് സ്വപ്നദര്‍ശനത്തില്‍ മുഴുകുമായിരുന്നു. അതുകൊണ്ട് പോപ്പ് ഇന്നസെന്റ് ത അദ്ദേഹത്തെ ഒരു കപ്പൂച്ചിന്‍ ആശ്രമത്തില്‍ രഹസ്യമായി പാര്‍പ്പിച്ചു. അങ്ങനെ 35 വര്‍ഷം ഗായകസംഘത്തിന്റെ കൂടെ പാടാനോ, ഭക്ഷണ മുറിയിലിരുന്ന് ഭക്ഷിക്കാനോ, പ്രദക്ഷിണത്തില്‍ പങ്കെടുക്കാനോ, എന്തിനേറെ, ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കാനോ (ഒരു പ്രത്യേക ചാപ്പല്‍ അദ്ദേഹത്തിന് പ്രത്യേകം ഒരുക്കി കൊടുത്തിരുന്നു) അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. 1657-ല്‍ പോപ്പ് അലക്‌സാണ്ടര്‍ ഏഴാമന്‍ ഒസിമോയിലെ കോണ്‍വെഞ്ച്വല്‍സില്‍ തിരിച്ചുവന്ന് താമസിക്കുവാന്‍ ജോസഫിന് അനുവാദം നല്‍കി. സര്‍വ്വാംഗം വിശുദ്ധിയുടെ പരിവേഷത്തില്‍ മുഴുകിയിരുന്ന ജോസഫ് കുപ്പര്‍ത്തീനോ എപ്പോഴും സന്തുഷ്ടനായി

കാണപ്പെട്ടിരുന്നു. കര്‍ശനമായ പരിഹാരപ്രവൃത്തികളും അദ്ദേഹം അനുഷ്ഠിച്ചിരുന്നു. ഭക്ഷണം വ്യാഴാഴ്ചയും ഞായറാഴ്ചയും മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു 61-ാം വയസില്‍ ജോസഫ് കുപ്പര്‍തീനോ മരിച്ചു. 1767ല്‍ പോപ് ക്ലെമന്റ് പതിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

എത്ര ശ്രമിച്ചിട്ടും പഠിക്കുവാൻ പ്രയാസമുള്ളവർ ഈ വിശുദ്ധന്റെ മാധ്യസ്ഥം യാചിക്കുന്നത് വളരേ അനുഗ്രഹ പ്രദമായിരിക്കും. ആകാശത്തിലൂടെ യാത്ര ചെയ്യുന്നവരുടെ മധ്യസ്ഥനാണ് വി.ജോസഫ് കുപ്പെർത്തീനോ .

തിരുനാൾ സെപ്തംബർ-18.

വി.ജോസഫ് കുപ്പർത്തീ നോയെ ഞങ്ങൾ എത്ര ശ്രമിച്ചിട്ടും പഠനത്തിൽ പ്രയാസപ്പെടുകയാണ്. ഞങ്ങൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

14th of November 2023

""

image

16th of January 2024

""

image

20th of March 2024

""

image

20th of May 2024

""

image

3rd of August 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review