പൂക്കാത്ത മാവും നിറയെ പൂത്ത പപ്പായ മരവും

Image

പുതിയ വീടു പണിതപ്പോൾ മുറ്റത്ത് പുതിയ തരത്തിലുളള ഏതാനും മാവിൻ്റെ തൈകൾ നട്ടുപിടിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഒട്ടു മാവുകളാണെങ്കിൽ വളരുവാൻ അധികം സ്ഥലവും വേണ്ടല്ലോ. വളരേ പ്രസിദ്ധമായ ഒരു നഴ്സറിയിൽ തന്നെ പോയി ഏതാനം മാവിൻ തൈകൾ വാങ്ങി. ഇന്നു വരെ നമ്മൾ കേട്ടിട്ടില്ലാത്ത പേരുകളാണ്. എല്ലാം മൂന്നാം വർഷം കായ്ക്കുമെന്ന് ഉറപ്പ്. അവിടെ നിന്ന് വിദഗ്ദർ പറഞ്ഞതു പോലെ തന്നെ നട്ട് കൃത്യമായി വളവും വെള്ളവും നൽകി. അതിൽ ഒരു മാവ് നന്നായി വളർന്നു. മൂന്നാം വർഷം പൂവിടുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. അഞ്ചു വർഷം കഴിഞ്ഞപ്പോഴും നല്ല വളർച്ചയുണ്ടെങ്കിലും പൂത്തില്ല. കാണുവാൻ തന്നെ നല്ല ഭംഗിയുള്ള മാവായി മാറി. മുറ്റത്തും പറമ്പിലും നില്ക്കുന്ന എല്ലാ നാടൻ മാവുകളും യഥാസമയം പൂവിടുകയും ധരാളം മാങ്ങയും ലഭിച്ചു. യൂ ട്യൂബിൽ ( Youtube) പരതിയപ്പോൾ ധാരാളം വീഡിയോകൾ ലഭിച്ചു. മാവിൽ നിന്ന് ഉടൻ എങ്ങിനെ നിറയെ മാങ്ങകൾ കുലകുലയായി ലഭിക്കും എന്നതിൻ്റെ വീഡിയോകൾ . വീഡിയോകൾ കണ്ടു കഴിയുമ്പോഴേക്കും മാങ്ങയുണ്ടാകുമെന്നതു പോലെയുള്ള വീഡിയോകൾ . അതിൽ കാണിച്ചതു പോലെയുള്ള പല പരീക്ഷണങ്ങളും . എന്നാൽ ഒന്നും സംഭവിച്ചില്ല. അവസാനം വീടിൻ്റെ അടുത്തുള്ള വളം വില്ക്കുന്ന കടയിൽ വിവരം പറഞ്ഞപ്പോൾ അവർ ഒരു മരുന്നു തന്നു . മാവിൻ്റെ ചുവട്ടിൽ തടമുണ്ടാക്കി അവർ തന്ന മരുന്നിൻ്റെ പകുതി ഒഴിച്ച് മണ്ണിട്ടു മൂടണം. രണ്ടാഴ്ച്ച തടം ചെറുതായി നനച്ചു കൊടുക്കുകയും വേണം. ഒന്നോ രണ്ടോ മാസം മാസം കഴിഞ്ഞപ്പോൾ നമ്മുടെ മാവു പൂത്തു. വെറുതേ പൂക്കുകയല്ല, ഇല കാണാത്ത വിധത്തിൽ പൂത്തു. ഞങ്ങളുടെ പരിചയക്കാർക്കെല്ലാം മെബൈലിൽ ചിത്രമെടുത്ത് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ മാവു ഞങ്ങളെ വീണ്ടും മന:പ്രയാസത്തിലാക്കി - ഉണ്ടായ ഒരു പൂവ് പോലും മാങ്ങയായില്ല. പിന്നീട് ആ മാവ് പൂത്തിട്ടുമില്ല. ഇന്നും ആ മാവ് തഴച്ചു വളർന്ന് ഞങ്ങളെ മോഹിപ്പിച്ചു 'അത്തി വൃക്ഷം' പോലെ മുറ്റത്ത് നില്ക്കുന്നു.

മറ്റൊരവസരത്തിൽ ഞങ്ങളുടെ ഒരു ബന്ധുവീട്ടിൽ നിന്ന് കുറേ 'റെഡ് ലേഡിപപ്പായ' തൈകൾ കൊണ്ടു വന്നു. പപ്പായ മരം എല്ലാ സമയത്തും ഫലം തരുന്ന വൃക്ഷമാണല്ലോ - കൂടാതെ കറിവെയ്ക്കാനും കായ് ഉപയോഗിക്കാമല്ലോ എന്നു കരുതി. ഭാഗ്യത്തിന് എല്ലാ തൈകളും നന്നായി വളരുവാൻ തുടങ്ങി. വളരേ ശ്രദ്ധയോടെ ഞങ്ങൾ അവയെ പരിചരിച്ചിരുന്നു. എല്ലാ ചെടികളും അധികം നാൾ കഴിയും മുമ്പ് പൂക്കാൻ തുടങ്ങി. പൂക്കുക എന്നു പറഞ്ഞാൽ മുല്ലപ്പൂ പോലെ കുലകുലയായി പൂക്കളുണ്ടായി. വീട്ടിൽ വലിയ സന്തോഷമായി. സാധാരണ പൂക്കുന്നതു പോലെയല്ല പൂക്കൾ വള്ളി പോലെ തൂങ്ങിക്കിടന്നു. ഏതാനും നാളുകൾ കഴിഞ്ഞാൽ അവ പപ്പായ കായ്കളാകേണ്ടതായി ന്നു - എന്നാൽ ഒന്നും സംഭവിച്ചില്ല. മഴക്കാലമായപ്പോൾ പറമ്പ് കിളച്ച് തെങ്ങുകൾക്ക് വളമിടാൻ അടുത്തുള്ള മോഹനൻ ചേട്ടൻ വന്നു. ഈ പൂവിട്ടു നില്ക്കുന്ന പപ്പായ തൈകൾ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു " സാറെ ഇതെല്ലാം ആൺ പപ്പായ തൈകളാണ് - ഇതിന്മേൽ കായ്കൾ പിടിക്കില്ല.ഇതെല്ലാം വെട്ടി നമുക്ക് തെങ്ങിന് വളമായിട്ടിടാം. നല്ല വളമാണ്." കേട്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. സംശയം തീർക്കാൻ പഞ്ചായത്തിലെ കൃഷി ഓഫീസറോട് ചോദിച്ചു. അദ്ദേഹവും ഇതെല്ലാം ആൺ പപ്പായ തൈകളാണെന്ന് സ്ഥിരീകരിച്ചു.

നമ്മുടെ ജീവിതത്തിലും എത്ര അദ്ധ്വാനിച്ചിട്ടും വൃഥാവിലായി പോയ സന്ദർഭങ്ങളുണ്ട്. മക്കളെ വളർത്തി വലുതാക്കുവാൻ നമ്മളെടുക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. പലപ്പോഴും പഠിക്കുന്ന മക്കളേക്കാളും അദ്ധ്വാനിക്കുന്നത് മാതാപിതാക്കളായിരിക്കും. പല മാതാപിതാക്കളും പറയാറുണ്ട് - എന്റെ ചെറുപ്പത്തിൽ ഇപ്പോൾ കഷ്ടപ്പടുന്നതു പോലെ അദ്ധ്വാനിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ എത്രയോ ഉയരങ്ങി ളിൽ എത്തുമായിരുന്നു! ഇത്ര മാത്രം കഷ്ടപ്പെട്ട് വളർത്തിയ മക്കൾ ഉയരങ്ങളിലേക്ക് പോകാതെ, ഫലം പുറപ്പെടുവിക്കാതെ നില്ക്കുമ്പോൾ ഒത്തിരി സ്വപ്നങ്ങൾ കണ്ടു വളർത്തിയ ഏതു മാതാപിതാക്കൾക്കാണ് ചങ്കു തകരാത്തത്?

നമ്മൾ ചിന്തിക്കുന്നതു പോലെയല്ല ദൈവം ചിന്തിക്കുന്നത് എന്ന് തിരിച്ചറിയുക. ദൈവത്തിന് എല്ലാ സൃഷ്ടികളെക്കുറിച്ചും വ്യക്തമായ പ്ളാനുകൾ ഉണ്ട്. അവ നമ്മളുടെ പ്ലാനുകൾ പോലെയല്ല - അതിനെല്ലാം ഉപരിയാണ്. അവ നമുക്ക് അജ്ഞാതമാണ് എന്ന് ചിന്തിച്ചാൽ മാത്രം മതി നമ്മൾ ശാന്തരാകും. നമ്മുടെ പ്ലാനുകളേ തകർന്നിട്ടുള്ളൂ - തകർന്നിടത്തു നിന്നു ദൈവത്തിൻ്റെ പ്ലാനുകൾ ആരംഭിക്കുന്നതേയുള്ളൂ.

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി. ജറെമിയാ 29 : 11

സ്വപ്നങ്ങൾ തകർന്നു നിരാശപ്പെട്ടിരിക്കുന്ന നമുക്കിങ്ങനെ പ്രാർത്ഥിക്കാം : ഈശോയെ എന്റെ സ്വപ്നങ്ങളേ തകർന്നിട്ടുള്ളൂ - അങ്ങയുടേത് ആരംഭിക്കുന്നതേയുള്ളൂ. അങ്ങയുടെ ഹിതമനുസരിച്ച് ഞങ്ങളെ വഴി നടത്തേണമേ! പ്രത്യാശ കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറക്കേണമേ. ആമേൻ .

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Cibi Thrissur

6th of August 2023

"Good. Want to hear more. "

image

18th of August 2023

""

image

21st of October 2023

""

image

29th of December 2023

""

image

29th of February 2024

""

image

27th of May 2024

""

image

28th of May 2024

""

image

28th of May 2024

""

image

19th of August 2024

""

image

6th of September 2024

""

image

15th of September 2024

""

Write a Review