(തിരുനാൾ ജൂലൈ-11)

വി. ബെനഡിക്ടൻ കുരിശോ കാശു രൂപമോ കാണാത്തവർ ആരുമുണ്ടാകില്ല.

എ.ഡി.480-ല്‍ റോമിനടുത്തുള്ള നൂര്‍സി എന്ന പട്ടണത്തില്‍ ജനിച്ചു. ഉന്നത വിദ്യാഭ്യാസത്തിനു റോമിലേക്ക് അയക്കപ്പെട്ടെങ്കിലും അവിടുത്തെ തിന്മയുടെ സ്വാധീനത്തില്‍ പെടാതിരിക്കാന്‍ ദൂരെയുള്ള വനാന്തരങ്ങളിലേക്ക് ബനഡിക്റ്റ് ഒളിച്ചോടി. ഒരു ഗുഹയില്‍ 3 വര്‍ഷത്തോളം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചു. അദ്ദേഹം വി.കുരിശ്‌ ഉപോയോഗിച്ച് പല അത്ഭുതങ്ങളും ചെയ്തിരുന്നു. ഇതറിഞ്ഞ അടുത്തുള്ള ആശ്രമാധിപര്‍ അദ്ദേഹത്തെ അവിടുത്തെ ആബട്ട് ആയി തെരഞ്ഞെടുത്തു. അവിടെയും അദ്ദേഹത്തിന് പലതരം പൈശാചിക പ്രലോഭനങ്ങള്‍ ഉണ്ടായതിനാല്‍ ചില ശിഷ്യന്മാരുമൊത്ത് മോണ്‍ടി കാസിനോയിലേക്ക് പോയി.

അവിടെ അദ്ദേഹം വിജാതീയരെ ക്രൈസ്തവ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യുകയും "ബെനഡിക്ടന്‍ സഭ" സ്ഥാപിക്കുകയും, അതിന്‍റെ നിയമാവലി എഴുതി ഉണ്ടാക്കുകയും ചെയ്തു. എ.ഡി. 543-ല്‍ മാര്‍ച്ച്‌ 21-ന് അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ശിഷ്യന്മാര്‍ അദ്ദേഹത്തെ ദേവാലയത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.

(ബെനഡിക്ടൻ സഭ ഇരുപത്തി നാലു മാർപാപ്പമാരേയും നലായിരത്തി എണ്ണൂറ് മെത്രാന്മാരേയും അയ്യായിരം വിശുദ്ധരേയും ലോകത്തിനു സമ്മാനിച്ചു.)

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review