വി. കമില്ലസ് ഡി ലെല്ലസ്

Image

വി. കമില്ലസ് ഡി ലെല്ലസ്

(വി. കമില്ലസ് രോഗികളുടെ, ആശുപത്രികളുടെ, നഴ്സുമാരുടെ, ഡോക്ടർമാരുടെ മധ്യസ്ഥനാണ്. അന്തരാഷ്ട്ര അതുര ശുശ്രൂഷയിൽ നിറഞ്ഞു നിൽക്കുന്ന റെഡ്ക്രോസ് സൊസൈറ്റിയുടെ ചിഹ്നം പോലും വി.കമില്ലസ്സിന്റേതാണ്.)

സൈറൻ മുഴക്കി ചീറിപ്പാഞ്ഞു പോകുന്ന ആമ്പുലൻസുകൾ നമുക്ക് എന്നുമുള്ള കാഴ്ച്ചയാണ്. ആ വാഹനത്തിന്മേലും റെഡ് ക്രോസ് സൊസൈറ്റിയുടേയും ചിഹ്നമായ ചുവന്ന കുരിശ് വി. കാമില്ലസ് എന്ന വിശുദ്ധന്റെ - ഏതാനും ചിന്തകൾ നമുക്ക് നൽകുന്നുണ്ട്.

ഹതഭാഗ്യമായ ഒരു ബാല്യകാലമായിരുന്നു വി. കമില്ലസിന്റേത് ഡി ലെല്ലസിന്റേത്.. കുട്ടിയായിരുന്നപ്പോഴേ അമ്മയേ നഷ്ടപ്പെട്ടു. പിതാവ് അദ്ദേഹത്തെ പാടേ അവഗണിച്ചു. പിന്നെ ചൂതാട്ടത്തിലായി ഭ്രമം. 17 ാം വയസ്സില്‍ കാലിലുണ്ടായ ഒരു രോഗം ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ അലട്ടി. ചൂതാട്ടം മൂലം 24) o വയസ്സില്‍ എല്ലാം നഷ്ടപ്പെട്ട് അവസാനം അദ്ദേഹം ഒരു കപ്പുച്ചിന്‍ ആശ്രമത്തില്‍ ജോലിക്ക് ചേര്‍ന്നു. അവിടെ കേട്ട ഒരു പ്രഭാഷണം അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചു. രണ്ടു തവണ കപ്പുച്ചിന്‍ ആശ്രമത്തില്‍ ചേരാന്‍ ഒരുമ്പെട്ടെങ്കിലും കാലിലെ രോഗം മൂലം പുറന്തള്ളപ്പെട്ടു. തുടര്‍ന്ന് ഒരു സൂപ്പ്രണ്ടായി നിയമിതനായ കമില്ലസ് പിന്നീടുള്ള ജീവിതം രോഗികളെ ശുശ്രൂഷിക്കുന്നതിനായി ഉഴിഞ്ഞു വച്ചു. എന്നാല്‍ 34 ാം വയസ്സില്‍ അദ്ദേഹം പുരോഹിതനായി. മരണാസന്നനായി കിടക്കുമ്പോഴും ആ ആശുപത്രിയില്‍ തന്റെ സേവനം ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചു നടക്കുമായിരുന്നു. അദ്ദേഹം രോഗികളുടെയും നഴ്‌സുമാരുടെയും ആശുപത്രികളുടെയും പരിക്കുകളാണ് കമ്മില്ലസിനെ വിശുദ്ധനാക്കിയത്. പരിക്കുകൾ ഇല്ലായിരുന്നെങ്കിൽ വിശുദ്ധ Camillus ഉണ്ടാകുമായിരുന്നില്ല. പരിക്കേറ്റവർക്ക് ഉള്ള വിശുദ്ധനാണ് Camillus. തീർച്ചയായും Camillus നിന്റെയും എന്റെയും വിശുദ്ധനാണ്, മധ്യസ്ഥനാണ്.

കമില്ലസിന്റെ കാലിലെ തീരാവ്യാധിയാണ് വിശുദ്ധന്റെ ദൈവവിളിയുടെ ഉറവിടം എന്ന് ജീവചരിത്രകാരൻ കുറിച്ചിട്ടുണ്ട്.

ചെറുപ്പം മുതൽ മാനസികവും ശാരീരികവുമായ പീഡകളാൽ Camillus ഞരുക്കപ്പെട്ടു. പരിക്കുകളിൽ കുടുങ്ങി കിടക്കുവാൻ ദൈവകൃപ അദ്ദേഹത്തെ അനുവദിച്ചില്ല. പരിക്കുകളെ ദൈവകൃപക്ക് സമർപ്പിച്ചപ്പോൾ അവയെല്ലാം സൗഖ്യത്തിന്റെ ഉറവകൾ ആയി മാറി...

മാറാവ്യാധിക്കുള്ള ചികിത്സാലയം തന്റെ പരിക്കുകളാൽ സൗഖ്യമാക്കപ്പെട്ടു...നഴ്സസ് മാനസാന്തരപ്പെട്ടു... ആതുര ശുശ്രൂഷയ്ക്ക് മാനുഷിക മുഖം കൈവന്നു... കുറ്റവാളികളുടെ ശിക്ഷയായിരുന്ന ആതുര ശുശ്രൂഷക്ക്‌ ഒരു ദൈവീക ഭാവം കൈവന്നു...അതൊരു നവ യുഗപ്പിറവിയുടെ തുടക്കമായി...

ഒരമ്മ തന്റെ യോഗിയായ ഏകമകനെ എങ്ങനെ ശുശ്രൂഷിക്കുന്നുവോ അതുപോലെ രോഗികളെ ശുശ്രൂഷയ്ക്കുവാൻ തന്റെ അനുയായികളെ Camillus പഠിപ്പിച്ചു... സ്വന്തം ജീവൻ പണയപ്പെടുത്തി പോലും രോഗികളെ ശുശ്രൂഷിക്കണം എന്ന ഉദാത്തമായ മാതൃക വിശുദ്ധൻ തന്റെ ജീവിതം മൂലം കാണിച്ചുതന്നു... അനേകർ ഇന്നും ഈ വിളി സ്വീകരിച് വിശുദ്ധന്റെ മാതൃക പിന്തുടരുന്നു...

ഹൃദയം കയ്യിലെടുത്ത് ശുശ്രൂഷിക്കാൻ സഹപ്രവർത്തകരെ പ്രേരിപ്പിച്ചു... ഹൃദയം കൊണ്ട് ശുശ്രൂഷ ചെയ്തവൻ എന്ന നിലയിൽ വിശുദ്ധന്റെ ഹൃദയം ഇപ്പോഴും അഴുകാതെ സൂക്ഷിക്കപ്പെടുന്നു ...

ആശുപത്രി ദേവാലയവും ആശുപത്രി കിടക്ക ബലിവേദിയുമായിമാറി കമിലസിന്. ആ ബലിവേദിയിൽ നിരന്തരം Camillus ബലികൾ അർപ്പിച്ച് കൊണ്ടേയിരുന്നു... മുട്ടിന്മേൽ നിന്നുകൊണ്ടായിരുന്നു രോഗികളെ പരിചരിച്ചുകൊണ്ടിരുന്നത്... രോഗികളുടെ വ്രണങ്ങളിൽ ചുംബിക്കുക വി. കമില്ലസ് പതിവാക്കിയിരുന്നു... കുർബാന അർപ്പിക്കുന്നതു പോലെ ഭക്തിയും ആദരവും രോഗി ശുശ്രൂഷയിൽ പ്രകടമാക്കി... എല്ലാ രോഗിയിലും ക്രൂശിതന്റെ മുഖമാണ് കമില്ലസ് ദർശിച്ചത്, ശുശ്രൂഷിച്ചത്.

നല്ല സമരിയാക്കാരന്റെ ഉപമയാണ് കമില്ലസിന്റെ ആധ്യാത്മികതയുടെ അടിസ്ഥാനം. വഴിയരികിൽ വീണുകിടക്കുന്നവനും ശുശ്രൂഷിക്കുന്നവനും ക്രിസ്തുവാണ്. ഈയൊരു ആധ്യാത്മികതയിലേക്കാണ് കമില്ലസ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

മലയാളിക്ക് വിശുദ്ധ കമില്ലസ് അത്ര പരിചയമുള്ള മുഖം ആകണമെന്നില്ല. പക്ഷേ മുറിക്കപ്പെട്ടവനും പരിക്കേറ്റവനും അങ്ങനെയല്ല... അവർ നമ്മുടെ നിത്യ കാഴ്ചകളാണ്. അവരോടുള്ള അലിവും കാരുണ്യവും ഒരു ആകാനുള്ള വിളി നമുക്ക് നൽകുന്നുണ്ട്. അവയെ തിരിച്ചറിയുമ്പോൾ നാമും വേറൊരു വി.കമില്ലസ് ആയി മാറും.

July 14 വിശുദ്ധന്റെ തിരുനാളായി തിരുസഭ ആചരിക്കുന്നു. നമ്മുടെ ചുറ്റു പാടുകളല്ല പകരം നമ്മുടെ കാഴ്ച്ചപ്പാടുകളാണ് മാറേണ്ടത് എന്ന് വി.കമില്ലസ് നമ്മെ പഠിപ്പിക്കുന്നു. വി. കമില്ലസ് രോഗികളുടെ, ആശുപത്രികളുടെ, നഴ്സുമാരുടെ, ഡോക്ടർമാരുടെ മധ്യസ്ഥനാണ്. അന്തരാഷ്ട്ര അതുര ശുശ്രൂഷയിൽ നിറഞ്ഞു നിൽക്കുന്ന റെഡ്ക്രോസ് സൊസൈറ്റിയുടെ ചിഹ്നം പോലും വി.കമില്ലസ്സിന്റേതാണ്.

വി. കമില്ലസേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Francis

7th of July 2023

"Good Good Good Good Good Good Good Good Good Good "

image

Prema Joseph

8th of July 2023

"റെഡ് ക്രോസ് സൊസൈറ്റിയുടെ ചിഹ്നം വി.കമില്ലസിന്റേതെന്ന് വിശുദ്ധന്റെ ജീവചരിത്രത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.🙏🙏"

image

8th of July 2023

""

image

22nd of August 2023

""

image

30th of October 2023

""

image

6th of January 2024

""

image

10th of March 2024

""

image

10th of May 2024

""

image

26th of May 2024

""

image

19th of August 2024

""

image

6th of September 2024

""

image

2nd of October 2024

""

Write a Review