കഫർണാമിൽ വെച്ച് ദേവാലയ നികുതി പിരിക്കുന്നവർ പത്രോസിനോട് ചോദിച്ചു: "നിങ്ങളുടെ ഗുരു ദേവാലയ നികുതി കൊടുക്കുന്നില്ലേ?" ഈ ചോദ്യം അറിഞ്ഞ ഈശോ, പത്രോസിനോട് പറയുന്നത് ഒരു അത്ഭുതകരമായ കാര്യമാണ്: "എങ്കിലും അവർക്കു ഇടർച്ചയുണ്ടാകാതിരിക്കാൻ നീ കടലിൽ ചെന്നു കടലിൽ പോയിചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായും തുറക്കുമ്പോൾ ഒരുനാണയം കണ്ടെത്തും.അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവർക്കു കൊടുക്കുക." (മത്തായി 17:27) ഈ ഒരൊറ്റ സംഭവത്തിൽ ഈശോ നമുക്ക് വ്യക്തമാക്കുന്നത് പ്രപഞ്ചത്തിന്റെ മുഴുവൻ നിയന്ത്രണവുമുള്ള, ഏറ്റവും മികച്ച മാനേജ്‌മെന്റ് വിദഗ്ദ്ധനായ ക്രിസ്തുവിന്റെ ഒരിക്കലും പിഴക്കാത്തതും അതിസൂക്ഷ്മമായ ആസൂത്രണവും കരുതലുമാണ്. പരന്ന കടലിലെ കൃത്യമായ കണക്കുകൂട്ടൽ ഗലീലിയാക്കടൽ എത്രയോ വിശാലമാണ്! ആയിരക്കണക്കിന് മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന ആ മഹാസമുദ്രത്തിലേക്ക് വലവീശാനല്ല ഈശോ പത്രോസിനോട് ആവശ്യപ്പെട്ടത്. പകരം, ഒരു ഒറ്റ ചൂണ്ടയിടാനാണ്. കൃത്യമായ കാഴ്ചപ്പാട്: ആ വിശാലമായ കടലിലെ ഏത് മീനാണ് ചൂണ്ടയിൽ കൊത്താൻ പോകുന്നതെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. കൃത്യമായ സമയം: ആ മീനിന്റെ വായിൽ നികുതി നൽകാനുള്ള ശരിയായ തുക അടങ്ങിയ നാണയം ഉണ്ടാകുമെന്നും, അത് പത്രോസ് ചൂണ്ടയിടുന്ന കൃത്യസമയത്ത് അവിടെയെത്തുമെന്നും അവിടുന്ന് നേരത്തെ കണക്കുകൂട്ടിയിരുന്നു! മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും അപ്പുറത്തുള്ള കൃത്യതയും മാനേജ്‌മെന്റ് നൈപുണ്യവുമാണ് ഇവിടെ പ്രകടമാകുന്നത്. നമ്മെക്കുറിച്ചും നമ്മുടെ മക്കളെക്കുറിച്ചുമുള്ള ദൈവീക സൂക്ഷ്മത ഇന്നത്തെ കാലഘട്ടത്തിൽ അനുദിന ജീവിതച്ചെലവുകൾ, കടബാധ്യതകൾ, തൊഴിൽ പ്രശ്നങ്ങൾ, അതിലുപരി മക്കളുടെ ഭാവി, അവരുടെ പഠനം, വിവാഹം എന്നിവയെയൊക്കെ ഓർത്ത് ടെൻഷനടിക്കുന്ന മാതാപിതാക്കളാണ് ഭൂരിഭാഗവും. എന്നാൽ ഈ സുവിശേഷ ഭാഗം നമ്മോട് ഉറപ്പിച്ചു പറയുന്നത് ഇതാണ്: നമ്മെയും നമ്മുടെ മക്കളെയും കുറിച്ച് ദൈവത്തിന് കൃത്യമായ പദ്ധതിയും സൂക്ഷ്മതയുമുണ്ട്. ആശങ്കകൾക്ക് സ്ഥാനമില്ല: വിശാലമായ കടലിലെ ഒരു ചെറിയ മീനിന്റെ വായിലെ നാണയത്തിന്റെ അളവ് വരെ കൃത്യമായി അറിയുന്ന ദൈവത്തിന്, നമ്മുടെ ജീവിതത്തിലെ ആകുലതകളുടെ വ്യാപ്തി അറിയില്ലേ? ആവശ്യങ്ങൾ അറിയുന്ന പിതാവ്: നമ്മുടെേയും മക്കളുടെയും ജീവിതത്തിൽ എപ്പോൾ, എത്ര, എങ്ങനെ നൽകണം എന്ന് അവിടുന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. നമ്മൾ ചെയ്യേണ്ടത് അവിടുത്തെ വാക്കിന് അനുസരണമായി ചൂണ്ടയിടുക (പ്രവർത്തിക്കുക) മാത്രമാണ്. മക്കളെക്കുറിച്ചുള്ള കരുതൽ: നമ്മുടെ മക്കളുടെ കഴിവുകൾ, അവരുടെ ജീവിതവഴികൾ, അവർ നേരിടുന്ന സങ്കീർണ്ണതകൾ എന്നിവയെല്ലാം ദൈവീക കമ്പ്യൂട്ടറിൽ അതിസൂക്ഷ്മമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവിടുത്തെ കരങ്ങളിൽ ഭാരങ്ങൾ ഇറക്കിവെക്കാം. നാം പ്രാപിക്കേണ്ടത് ഈ ശരണാഗതത്വമാണ്. ദൈവം ഒരു വിഫല ആസൂത്രകനല്ല. ഓരോ മനുഷ്യജീവിതത്തെക്കുറിച്ചും അവിടുത്തേക്ക് വ്യക്തമായ 'ബ്ലൂപ്രിന്റ്' ഉണ്ട്. മാറ്റി വിശ്വാസം നിറയ്ക്കുക: നമ്മൾ സ്വയം കാര്യങ്ങൾ ആസൂത്രണം ചെയ്ത് ഭാരപ്പെടുമ്പോഴാണ് ടെൻഷനും നിരാശയും ഉണ്ടാകുന്നത്. ഭരണം ദൈവത്തിന് വിട്ടുകൊടുക്കുക. അനുസരണയുള്ള കാത്തിരിപ്പ്: പത്രോസ് ചോദ്യം ചെയ്യാതെ പോയി ചൂണ്ടയിട്ടതുപോലെ, ദൈവവചനത്തിലും ദൈവീക പ്രരണകളിലും ഉറച്ചുനിന്ന് അനുദിന കടമകൾ ചെയ്യുക. ബാക്കി കാര്യങ്ങൾ ദൈവീക സമയത്ത് അത്ഭുതകരമായി നിവർത്തിയാകും. ആകാശത്തിലെ പറവകളെയും വയലിലെ ലില്ലികളെയും പരിപാലിക്കുന്ന, കടലിലെ മത്സ്യത്തെപ്പോലും തന്റെ പദ്ധതിക്കായി ഉപയോഗിക്കുന്ന മാനേജ്‌മെന്റ് വിദഗ്ദ്ധനായ ഒരു കർത്താവാണ് നമുക്കുള്ളത്. അങ്ങനെയെങ്കിൽ നാമെന്തിനാണ് ആശങ്കപ്പെടുന്നത്? നമ്മെയും നമ്മുടെ കുടുംബത്തെയും മക്കളെയും അവിടുത്തെ അതിസൂക്ഷ്മമായ കരുതലിലേക്ക് പൂർണ്ണമായി സമർപ്പിക്കാം. നമുക്ക് പ്രാർത്ഥിക്കാം: ദൈവമേ അങ്ങയെ പരിപൂർണ്ണമായി ഞങ്ങളെ പഠിപ്പിക്കേണമേ. (2026 സെപ്റ്റംബർ - ജീവജ്വാല മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം)

Maria Fulgen
20th of September 2026
"Well written"