മരുഭൂമിയിലെ ശബ്ദമാകാൻ Becoming the Voice of the Desert)

Image

കാക്കശ്ശേരി സെബാസ്റ്റ്യൻ മാത്യു , ഷാർജ

[K.C.B.C. കരിസ്മാറ്റിക് നവീകരണ കമ്മീഷൻ്റെ മുഖപത്രമായ ജീവജ്വാല മെയ് 2024 -മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം]

കടലിൽ ശക്തമായ തിരയിളക്കങ്ങൾ ഉണ്ടാകുമ്പോൾ മനസ്സിലാക്കണം അത് ഒരു സുനാമിയുടെ മുന്നറിയിപ്പാണ്. കരിസ്മാറ്റിക് നവീകരണം വരാൻ പോകുന്ന ഒരു വലിയ സംഭവത്തിൻറെ തുടക്കമാണ്. വൈദീകരിൽ മാത്രം ഒതുങ്ങിനിന്ന വചന ശുശ്രൂഷ ഇന്ന് അൽമായരും ഏറ്റെടുത്തിരിക്കുന്നു. അത്ഭുതങ്ങളും അടയാളങ്ങളും ഇത് സ്ഥിരീകരിക്കുന്നു. ഈശോയുടെ രണ്ടാം വരവിനുള്ള ഒരുക്കം തുടങ്ങിയില്ലേ എന്ന് ചിന്തിക്കുന്നതിൽ എന്താണ് യുക്തിരാഹിത്യം?

പരിശുദ്‌ധാത്‌മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. .... ഭൂമിയുടെ അതിര്‍ത്തികള്‍ വരെ നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും. എൺപതുകളുടെ അവസാനത്തിൽ കേരളം മുഴുവൻ ബഹു. മാത്യു നായ്ക്കംപറമ്പിൽ അച്ചനിലൂടെ മുഴങ്ങി കേട്ട പരിശുദ്ധാത്മാവിൻറെ സ്വരം എൻറെ കാതുകളിലും മുഴങ്ങി. അതൊരു വഴിത്തിരിവാണെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത്. കൂനംമൂച്ചി, മറ്റം, കുന്നംകുളം വഴി ബഹ്‌റൈൻ, കുവൈറ്റ്, യു എ ഇ.... ഈ യാത്ര ഞാൻ പ്ലാൻ ചെയ്തതല്ല, അണ്ഡകടാഹങ്ങളെ നിയന്ത്രിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് 35 വർഷമായി വിവിധ റൂട്ടുകളിലൂടെ എന്റെ സുവിശേഷ യാത്ര നിയന്ത്രിക്കുന്നത്. വചനം പങ്കുവെക്കുമ്പോൾ ലഭിക്കുന്ന ആത്മസന്തോഷം അത് തന്നെയാണ് ഈ ശുശ്രൂഷയിൽ ലഭിക്കുന്ന വലിയ പ്രതിഫലം. കേൾവിക്കാരുടെ മനസ്സിലെ കെട്ടുകൾ അഴിയുമ്പോൾ, ഭാരങ്ങൾ ഇറങ്ങുമ്പോൾ, കണ്ണീർ കണങ്ങൾ ധാരയായി ഒഴുകുമ്പോൾ ഈശോ അവരിൽ വന്നു എന്ന് തിരിച്ചറിയാം. അതോടൊപ്പം ബാഹ്യമായ അടയാളങ്ങളും, സൗഖ്യങ്ങളും ദൃശ്യമാകാറുണ്ട്.

ഇതിനിടയിൽ ജോലി, വീട്, കുടുംബം, മക്കൾ എല്ലാം കൃത്യ സമയത്തു തന്നെ തരുന്നതിൽ കർത്താവു ഒരു പിശുക്കും കാണിച്ചില്ല. നിങ്ങൾ ആദ്യം അവിടത്തെ രാജ്യം അന്വേഷിക്കണം എന്ന ഒറ്റ കണ്ടീഷൻ മാത്രമല്ലെ കർത്താവിനുള്ളൂ. കരിസ്മാറ്റിക് കൂട്ടായ്മകൾക്ക് പുറമെ, ഓൺ ലൈൻ ഗ്രൂപ്പുകൾ, വിശ്വാസ പരിശീലന ക്ലാസുകൾ, വിവാഹ ഒരുക്ക സെമിനാറുകൾ, ലൈഫ് ഇൻ സ്പിരിറ്റ് സെമിനാറുകൾ, ലേബർ ക്യാമ്പുകൾ, കൗൺസിലിങ്, ബൈബിൾ സ്‌കിറ്റുകൾ അങ്ങനെ പല മേഖലയിലും കർത്താവു ഉപയോഗിക്കുന്നു. കോർഡിനേറ്റർ, നാഷണൽ കോർഡിനേറ്റർ, വിശ്വാസ പരിശീലന ഹെഡ് മാസ്റ്റർ എന്നിങ്ങനെ മലയാളത്തിന് പുറമെ മറ്റു ഭാഷാ ഗ്രൂപ്പുകളിലും വചന ശുശ്രൂഷകൾ ചെയ്യുന്നുണ്ട്.

ഭാര്യ ജെസ്സി ശുശ്രൂഷാ ജീവിതത്തിൽ കട്ടക്ക് സപ്പോർട്ട് ആണ്. മാത്രമല്ല കുടുംബമായും ഞങ്ങൾ ശുശ്രൂഷ ചെയ്യുന്നു. ഷാർജ ഇടവകയിൽ വിശ്വാസ പരിശീലനത്തിനായി 2,500 കുട്ടികൾ സീറോ മലബാർ വിശ്വാസ പരിശീലനത്തിന് മാത്രം ഉണ്ട്. അതിൽ കൂടുതൽ കുട്ടികൾ ഇംഗ്ലീഷ് കാറ്റക്കിസത്തിനും ഉണ്ട്‌.

ഞാനും, ജെസ്സിയും, മകൾ റിവോറയും വിശ്വാസ പരിശീലന അധ്യാപകരാണ്. മകൻ കെവിൻ കീബോർഡിലൂടെ ഈശോയെ പങ്കുവെക്കുന്നു. ബൈബിൾ സ്‌കിറ്റുകൾ എഡിറ്റ് ചെയ്യുന്നതും, അഭിനയിക്കുന്നതും കെവിൻ തന്നെ.

കൂട്ടായ്മയിൽ പഴയ ആളുകൾ വരുന്നില്ലേ, വിഷമിക്കണ്ട പുതിയ ആളുകളെ കൊണ്ടുവരേണ്ട സമയമായി. പള്ളിക്കകത്തു ആള് കുറവാണെങ്കിൽ പള്ളിക്കു പുറത്തു ശുശ്രൂഷ തുടങ്ങേണ്ട സമയമായി എന്ന് തിരിച്ചറിയണം. ഈ മുന്നേറ്റത്തിന് തളർച്ച വരില്ല, കാരണം ഇത് നയിക്കുന്നവൻ തകർത്തിട്ടും തളരാത്തവനാണ്.

(ജോലി - യു എ ഇ യിൽ ഓഡിറ്റ്, ടാക്സ് പ്രാക്ടീസ്, ബിസിനസ്‌ കൺസൾട്ടൻഡ് ശുശ്രൂഷകൾ - യു എ ഇ യിലെ എല്ലാ എമിരേറ്റ്സിലും)

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

4th of June 2024

""

image

4th of August 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review